പരസ്യങ്ങള്‍ക്ക് ഫേസ്ബുക്കിന്റെ ‘ലിഫ്റ്റ് ‘

പരസ്യങ്ങള്‍ക്ക് ഫേസ്ബുക്കിന്റെ ‘ലിഫ്റ്റ് ‘
പരസ്യദാതാക്കള്‍ക്കിടയില്‍ നഷ്ടപ്പെട്ട വിശ്വാസ്യത വീണ്ടെടുക്കാന്‍ കിണഞ്ഞു ശ്രമിക്കുകയാണ്
ഫേസ്ബുക്ക്

ഫേസ് ബുക്കില്‍ പരസ്യങ്ങള്‍ നല്‍കുന്നത് നഷ്ടക്കച്ചവടമാണോ എന്നു തോന്നിപ്പിക്കുന്ന നിലയിലേക്ക് ഈയിടെ കാര്യങ്ങള്‍ പോയിരുന്നു. ഫേസ് ബുക്കിന്റെ സത്യസന്ധതയില്‍ പരസ്യദാതാക്കള്‍ക്ക് സംശയമുളവാക്കുന്ന തരത്തിലുള്ള അമ്പരപ്പിക്കുന്ന അബദ്ധങ്ങളായിരുന്നു ഏതാനും മാസങ്ങളായി കണ്ടുവന്നിരുന്നത്. ഫേസ്ബുക്കില്‍ പരസ്യവീഡിയോകള്‍ കാണുന്നവര്‍ ചെലവഴിക്കുന്ന സമയം പെരുപ്പിച്ചു കാട്ടിയെന്ന് കമ്പനി സമ്മതിച്ചിരുന്നു. പരസ്യപ്രചാരണങ്ങള്‍ ഫലവത്താകുമോ എന്ന കാര്യം വിലയിരുത്താനുള്ള മാനദണ്ഡങ്ങളില്‍ പരസ്യദാതാക്കള്‍ വരുത്തുന്ന അഞ്ച് കുറവുകള്‍ കൂടി ഫേസ് ബുക്ക് കണ്ടെത്തി. ബിസിനസിന്റെ അന്തഃസത്തയെത്തന്നെ നശിപ്പിക്കുന്ന രീതിയില്‍, നഷ്ടപ്പെട്ട കമ്പനിയുടെ യശസ് പൂര്‍ണമായി വീണ്ടെടുക്കാനാണ് ഇപ്പോഴത്തെ ശ്രമം.

ഇതിനു വേണ്ടി സുതാര്യതയെക്കുറിച്ച് വിഷമിക്കുന്ന വില്‍പ്പനക്കാരെ സാന്ത്വനിപ്പിക്കാനാണ് കമ്പനിയുടെ നീക്കം. മാനദണ്ഡങ്ങള്‍ കാര്യമാക്കേണ്ടെന്ന് അവരെ ബോധിപ്പിക്കും. പകരം, പരസ്യങ്ങളുടെ ഫലം ശാസ്ത്രീയ മാര്‍ഗത്തിലൂടെ അളക്കാനുതകുന്ന ‘ലിഫ്റ്റ്’ എന്ന വേദി ഉപയോഗിക്കാമെന്ന് ഫേസ്ബുക്ക് പറയുന്നു. പരസ്യവീഡിയോകള്‍ ഉപയോക്താവ് എത്രസമയം കാണുന്നുവെന്നും ഫേസ്ബുക്കിലൂടെയുള്ള പരസ്യപ്രചാരണം വിജയകരമാണോയെന്നും അളക്കാന്‍ ഇത് കുറ്റമറ്റ അളവുകോലാണെന്ന് കമ്പനി അവകാശപ്പെടുന്നു. ചികില്‍സകളുടെ ഫലപ്രാപ്തി പരിശോധിക്കുന്നതു പോലെ കര്‍ശനമേല്‍നോട്ടത്തില്‍ നടക്കുന്ന ക്രമരഹിത നിയന്ത്രിതപരീക്ഷണങ്ങളാണ് ‘ലിഫ്റ്റി’ല്‍ നടക്കുന്നതെന്നും ഇതിലൂടെ യഥാര്‍ത്ഥത്തില്‍ ഫേസ്ബുക്കില്‍ സംഭവിക്കുന്നതെന്തെന്നു പരസ്യദാതാക്കള്‍ക്കു മനസിലാക്കാമെന്നുമാണ് അവകാശവാദം. എന്നാല്‍ ഫേസ്ബുക്കിന് പൂര്‍ണ നിയന്ത്രണമുള്ള ഒരു വേദിയില്‍ ഇത്തരം പരീക്ഷണങ്ങള്‍ നടത്തുമ്പോള്‍ സുതാര്യത അടക്കമുള്ള കാര്യങ്ങള്‍ക്ക് എന്തു പ്രസക്തി എന്നാണ് പരസ്യദാതാക്കള്‍ ചോദിക്കുന്നത്.

എന്നാല്‍ ‘ലിഫ്റ്റ്’ ഉപയോഗിക്കാതെ തന്നെ പരസ്യദാതാക്കള്‍ക്ക് ഫേസ്ബുക്കിലെ പ്രചാരണം ഫലവത്താണോ എന്നു മനസിക്കാന്‍ മാര്‍ഗങ്ങളുണ്ട്. പരസ്യം കാണുന്നവരുടെയും അല്ലാത്തവരുടെയും എണ്ണം കണ്ടുപിടിക്കാന്‍ ഒരു മൂന്നാംകക്ഷിക്ക് കരാര്‍ നല്‍കുന്നതാണ് ഒരു മാര്‍ഗം. ഉപയോക്താക്കളെ കണ്ടെത്തി ഗ്രൂപ്പുകളായി തിരിച്ച് പരസ്യത്തിന്റെ സ്വാധീനം അവരില്‍ എത്രമാത്രമാണെന്ന് അറിയുക. മാനേജ്‌മെന്റ് വിദഗ്ധനായ ബ്രെറ്റ് ഗോര്‍ഡന്റെ അഭിപ്രായത്തില്‍ പരസ്യം കണ്ടവരില്‍ നിന്ന് പരസ്യം വാങ്ങുന്ന ശരാശരി ആളുകളുടെ എണ്ണവുമായുള്ള ദൂരത്തെക്കുറിച്ചുള്ള നിങ്ങളുടെ മതിപ്പായിരിക്കും പരസ്യത്തിന്റെ ഫലപ്രാപ്തി നിശ്ചയിക്കുന്നത്. എന്നാല്‍ ഫേസ്ബുക്കില്‍ത്തന്നെ ക്രമരഹിത നിരീക്ഷണങ്ങള്‍ നേരിട്ടു നടത്താന്‍ സംവിധാനമുള്ളതിനാല്‍ കരാര്‍ നല്‍കുന്ന രീതിയും ‘ലിഫ്റ്റി’ല്‍ ഫലപ്രദമാകില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.

തങ്ങളെ വീണ്ടും വിശ്വാസത്തിലെടുക്കണമെന്ന ഫേസ് ബുക്കിന്റെ ആവശ്യം മനസില്ലാമനസോടെ അംഗീകരിക്കുകയെന്ന പരസ്യദാതാക്കളുടെ പ്രശ്‌നത്തിലേക്കാണിത് തിരിച്ചു കൊണ്ടുവരുന്നത്. ക്രമരഹിത നിയന്ത്രിതപരീക്ഷണങ്ങള്‍ ചെയ്യാനുള്ള ഫേസ് ബുക്കിന്റെ കഴിവിനെ ആശ്രയിക്കുകയോ ഗത്യന്തരമില്ലാതെ മൂന്നാംകക്ഷിയെ കരാര്‍ ഏല്‍പ്പിച്ച് ഏകദേശ ധാരണ ഉണ്ടാക്കുകയോ ആണ് പോംവഴി. ഇതൊരു തെറ്റായ തെരഞ്ഞെടുപ്പുമാകാം. മൂന്നാംകക്ഷിയുടെ അളവുകള്‍ വെച്ചുകൊണ്ട് നിയന്ത്രിതപരീക്ഷണങ്ങള്‍ ചെയ്യാന്‍ നിശ്ചയദാര്‍ഢ്യമുള്ള ഒരു പരസ്യദാതാവിനാകുമെന്ന് സംശയിക്കുന്നതായി ഹാവാര്‍ഡ് ബിസിനസ് സ്‌ക്കൂള്‍ പ്രൊഫസര്‍ ബെന്‍ജമിന്‍ എഡെല്‍മന്‍ പറയുന്നു.

ഏതായാലും പരസ്യദാതാക്കള്‍ ഫേസ്ബുക്കിനൊപ്പം ഉറച്ചു നില്‍ക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. പ്രചാരണത്തിന്റെ ഉദ്ദേശ്യലക്ഷ്യങ്ങളെ ആശ്രയിച്ചാണ് കാര്യങ്ങള്‍ തീരുമാനിക്കപ്പെടുക. വിപണനക്കാര്‍ക്ക് തെരഞ്ഞെടുക്കാന്‍ നിരവധി ഓണ്‍ലൈന്‍ മാധ്യമങ്ങളുണ്ട്. എന്നാല്‍ ഇവയുടെ എല്ലാത്തിന്റെയും സമ്മിശ്രഗുണം ഫേസ്ബുക്കില്‍ കാണാം. വലിയ പരിഗണന കിട്ടുന്ന മാധ്യമമായതിനാല്‍ എല്ലാവരും ഫേസ്ബുക്കിനെത്തന്നെയാണ് ഇപ്പോഴും ഉറ്റുനോക്കുന്നതെന്നാണ് വാസ്തവം.

Comments

comments

Categories: FK Special, Tech