ഇന്ത്യന്‍ സംരംഭങ്ങളുടെ വിദേശ വായ്പകള്‍ മൂന്ന് മടങ്ങ് വര്‍ധിച്ചു

ഇന്ത്യന്‍ സംരംഭങ്ങളുടെ വിദേശ വായ്പകള്‍ മൂന്ന് മടങ്ങ് വര്‍ധിച്ചു

മുംബൈ: ഇന്ത്യന്‍ സംരംഭങ്ങളുടെ വിദേശ വാണിജ്യ വായ്പകള്‍ (ഇസിബി) മൂന്ന് മടങ്ങിലധികം വര്‍ധിച്ച് ഏപ്രിലില്‍ 1.30 ബില്യണ്‍ ഡോളറിലെത്തിയതായി റിപ്പോര്‍ട്ട്. 2016ലെ ഇതേ കാലയളവില്‍ 304.57 മില്യണ്‍ ഡോളര്‍ വായ്പയെടുത്ത സ്ഥാനത്താണിത്. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയാണ് ഇതു സംബന്ധിച്ച റിപ്പോര്‍ട്ട് പുറത്തുവിട്ടത്.

കേന്ദ്ര ബാങ്ക് പുറത്തുവിട്ട കണക്ക് പ്രകാരം ഈ വര്‍ഷം ഏപ്രിലില്‍ ഓട്ടോമാറ്റിക് റൂട്ട് വഴി 1.27 ബില്യണ്‍ ഡോളറാണ് ഇന്ത്യന്‍ സംരംഭങ്ങള്‍ വായ്പയെടുത്തിട്ടുള്ളത്. അപ്രൂവല്‍ റൂട്ട് വഴി 39.26 മില്യണ്‍ ഡോളറിന്റെ വിദേശ വായ്പയും ഇന്ത്യന്‍ കമ്പനികള്‍ എടുത്തിട്ടുണ്ട്. ഇതേ കാലയളവില്‍ ആര്‍ഡിബി ( റുപ്പീ ഡിനോമിനേറ്റഡ് ബോണ്ട്-ഇന്ത്യക്ക് പുറത്തുള്ള എന്നാല്‍ ഇന്ത്യന്‍ കറന്‍സി മൂല്യമുള്ള ബോണ്ടുകള്‍) വഴി 394.53 മില്യണ്‍ ഡോളറിന്റെ അധിക വായ്പയും ഇന്ത്യന്‍ കമ്പനികള്‍ എടുത്തിട്ടുണ്ട്. ഇത്തരത്തിലുളള വായ്പകള്‍ കഴിഞ്ഞ വര്‍ഷം സെപ്റ്റംബറിലാണ് അനുവദിച്ചു തുടങ്ങിയത്.

വിദേശ ഏറ്റെടുക്കലിനായി ഓട്ടോമാറ്റിക് റൂട്ട് മുഖേന 500 മില്യണ്‍ ഡോളറാണ് ജെഎസ്ഡബ്ല്യു സ്റ്റീല്‍ വായ്പയെടുത്തിട്ടുള്ളത്. മുന്‍ വായ്പാ തിരിച്ചടവിനായി 372 മില്യണ്‍ ഡോളര്‍ എച്ച്പിസിഎല്‍ മിത്തല്‍ എനര്‍ജിയും വായ്പയെടുത്തിട്ടുണ്ട്. ഏപ്രില്‍ മാസം എടുത്തിട്ടുള്ള ഭൂരിഭാഗം വായ്പകളും പുതിയ പദ്ധതികള്‍ തുടങ്ങുന്നതിനു വേണ്ടി എടുത്തിട്ടുള്ളതാണ്. അപ്രൂവല്‍ റൂട്ട് വഴി 39.26 മില്യണ്‍ ഡോളറിന്റെ വായ്പയാണ് എടുത്തിട്ടുള്ളത് എസ്സര്‍ ഷിപ്പിംഗ് ആണ്. മൂലധന ഉല്‍പ്പന്നങ്ങള്‍ ഇറക്കുമതി ചെയ്യുന്നതിനുവേണ്ടിയായിരുന്നു അത്. ആര്‍ഡിബി വഴി എന്‍ടിപിസി 310 മില്യണ്‍ ഡോളറും നിസ്സാന്‍ റെനോള്‍ട്ട് ഫിനാന്‍ഷ്യല്‍ സര്‍വീസസ് 62 മില്യണ്‍ ഡോളറും യുസി വെബ്‌മൊബീല്‍ 22.48 മില്യണ്‍ ഡോളറും വായ്പയെടുത്തിട്ടുണ്ടെന്നും കേന്ദ്ര ബാങ്ക് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

Comments

comments

Categories: Business & Economy