ഐബിഎം എക്‌സലന്‍സ് സെന്റര്‍ ആരംഭിച്ചു

ഐബിഎം എക്‌സലന്‍സ് സെന്റര്‍ ആരംഭിച്ചു

അമേരിക്കന്‍ ടെക് ഭീമന്‍ ഐബിഎം ഇന്ത്യയില്‍ തങ്ങളുടെ ആദ്യത്തെ എക്‌സലന്‍സ് സെന്റര്‍ മുംബൈയില്‍ ആരംഭിച്ചു. ക്ലൗഡ് ബിസിനസിന്റെ ആവശ്യങ്ങള്‍ സാധിക്കുന്നതിനു വേണ്ടിയാണ് വിഎംവെയറിന്റെ പങ്കാളിത്തത്തോടു കൂടി എക്‌സലന്‍സ് സെന്ററിന് ഐബിഎം തുടക്കമിട്ടത്. എക്‌സലന്‍സ് സെന്റര്‍ മുഖേന ഐബിഎമ്മിലെയും വിഎംവെയറിലെയും ടീമുകളുമായി പരസ്പരം ആശയവിനിമയം ചെയ്യുന്നതിന് ഉപഭോക്താക്കള്‍ക്ക് സാധിക്കുമെന്ന് രാജ്യത്തെ ക്ലൗഡ് ബിസിനസിന്റെ മേധാവിയായി അടുത്തിടെ ചുമതലയേറ്റ വികാസ് അറോറ പറഞ്ഞു. 2015 മുതല്‍ ചെന്നൈയില്‍ കമ്പനിയുടെ ഡാറ്റ സെന്റര്‍ പ്രവര്‍ത്തിക്കുന്നുണ്ട്.

Comments

comments

Categories: Business & Economy