കാണികളെ ഉദ്വേഗത്തിന്റെ മുന്‍മുനയില്‍ നിര്‍ത്തി ബജാജ് പള്‍സര്‍ സ്റ്റണ്ട് ബൈക്കിംഗ്

കാണികളെ ഉദ്വേഗത്തിന്റെ മുന്‍മുനയില്‍ നിര്‍ത്തി ബജാജ് പള്‍സര്‍ സ്റ്റണ്ട് ബൈക്കിംഗ്
പള്‍സര്‍ ഫെസ്റ്റിന്റെ ഭാഗമായി ഗോസ്റ്റ് റൈഡേഴ്‌സിന്റെ സ്റ്റണ്ട് ഷോകള്‍ക്കു പുറമേ 2017-ലെ
ഏറ്റവും പുതിയ പള്‍സര്‍ ശേഖരവും ഒരുക്കിയിരുന്നു.

മലപ്പുറം: കാണികളെ ഉദ്വേഗത്തിന്റെ മുള്‍മുനയില്‍ നിര്‍ത്തി ബജാജ് പള്‍സര്‍ സ്റ്റണ്ട് ബൈക്കിംഗ്. പള്‍സര്‍ ബൈക്കുകളില്‍ പ്രൊഫഷണല്‍ സ്റ്റണ്ട് റൈഡര്‍മാര്‍ നടത്തിയ അഭ്യാസപ്രകടനങ്ങള്‍ കാണികള്‍ ശ്വാസമടക്കിയാണ് വീക്ഷിച്ചത്. മലപ്പുറം ഡൗണ്‍ഹില്‍ നൂറാടി റോസ് ലോഞ്ചില്‍ പള്‍സര്‍ ഫെസ്റ്റിനോട് അനുബന്ധിച്ചായിരുന്നു കാണികളെ ആവേശത്തിലാറാടിച്ച, ഗോസ്റ്റ് റൈഡേഴ്‌സിന്റെ
അഭ്യാസപ്രകടനങ്ങള്‍.

പള്‍സര്‍ ഫെസ്റ്റിന്റെ ഭാഗമായി ഗോസ്റ്റ് റൈഡേഴ്‌സിന്റെ സ്റ്റണ്ട് ഷോകള്‍ക്കു പുറമേ 2017-ലെ ഏറ്റവും പുതിയ പള്‍സര്‍ ശേഖരവും ഒരുക്കിയിരുന്നു. ബൈക്ക് പ്രേമികള്‍ക്കായി ടെസ്റ്റ് റൈഡും പള്‍സര്‍ ഉടമകള്‍ക്കായി സൗജന്യ സര്‍വീസ് ക്യാമ്പുകളും സംഘടിപ്പിച്ചിരുന്നു.

പുതുതായി പള്‍സര്‍ വാങ്ങാന്‍ എത്തിയവര്‍ക്ക് ആകര്‍ഷകങ്ങളായ ഡിസ്‌കൗണ്ടുകളും സാമ്പത്തിക സ്ഥാപനങ്ങളുടെ ധനസഹായവും മറ്റ് നിരവധി ആനുകൂല്യങ്ങളും ഉണ്ടായിരുന്നു. കഴിഞ്ഞ 15 വര്‍ഷമായി ഏറ്റവും ഉയര്‍ന്ന സുസ്ഥിര വിപണി പങ്കാളിത്തമുള്ള പള്‍സര്‍, സ്‌പോര്‍ട്‌സ് വിഭാഗത്തിലെ മുന്‍നിര ബ്രാന്‍ഡാണ്.

എന്‍എസ് 200, ആര്‍എസ് 200 എന്നീ പള്‍സര്‍ ശ്രേണികൂടി വിപണിയിലെത്തിയതോടെ പള്‍സറിന്റെ അടിത്തറ കൂടുതല്‍ ശക്തമായി. സ്‌പോര്‍ടി റെസ്‌പോണ്‍സീവ് പ്രകടനം, ഏറ്റവും മികച്ച ഗുണമേന്മയോടു കൂടിയ ഫിനിഷ്, സമാനതകളില്ലാത്ത വേഗത, സുഗമയാത്ര, എന്നിവയെല്ലാം പള്‍സറിന്റെ ഉല്‍പ്പന്ന മികവിന്റെ തെളിവുകളാണെന്ന് കമ്പനി അവകാശപ്പെടുന്നു.

Comments

comments

Categories: Auto