മനുഷ്യനെ കവചമാക്കിയ സംഭവം ന്യായീകരിച്ച് സൈനിക തലവന്‍

മനുഷ്യനെ കവചമാക്കിയ സംഭവം ന്യായീകരിച്ച് സൈനിക തലവന്‍
കശ്മീരിലെ നീചമായ യുദ്ധത്തെ നേരിടാന്‍ പുതുവഴികള്‍ കണ്ടെത്തുന്നതില്‍ തെറ്റില്ല: 
കരസേനാ മേധാവി

ശ്രീനഗര്‍: കശ്മീരില്‍ അരങ്ങേറുന്ന നീചമായ യുദ്ധത്തെ നേരിടാന്‍ സൈന്യം പുതുവഴികളും തന്ത്രങ്ങളും കണ്ടെത്തുന്നതില്‍ തെറ്റില്ലെന്ന് ഇന്ത്യന്‍ കരസേനാ മേധാവി ജനറല്‍ ബിപിന്‍ റാവത്ത് പറഞ്ഞു. ശ്രീനഗറില്‍ കുറച്ചുനാള്‍ മുന്‍പു നടന്ന അസംബ്ലി തെരഞ്ഞെടുപ്പില്‍ ഡ്യൂട്ടിക്കെത്തിയ പോളിംഗ് ഉദ്യോഗസ്ഥര്‍ സഞ്ചരിച്ച വാഹനത്തിനു സുരക്ഷയൊരുക്കാന്‍ അകമ്പടി പോയ സൈനിക ജീപ്പിനു മുന്‍പില്‍ മനുഷ്യകവചം തീര്‍ത്തിരുന്നു. സുരക്ഷാ സേനയ്ക്കു നേരേ കല്ലെറിഞ്ഞും മറ്റ് അക്രമങ്ങള്‍ കാണിച്ചവരിലുംനിന്ന് ഒരാളെ പിടികൂടി സൈനിക ജീപ്പിനു മുന്‍പില്‍ കയര്‍ കൊണ്ടു കെട്ടിയിട്ടാണു മനുഷ്യകവചം തീര്‍ത്തത്. മേജര്‍ ലീതുള്‍ ഗോഗോയിയാണ് ഇത്തരത്തില്‍ മനുഷ്യകവചം തീര്‍ക്കാന്‍ സൈന്യത്തോടു നിര്‍ദേശിച്ചത്. ഈ സംഭവം വിവാദമാവുകയും ചെയ്തിരുന്നു.

എന്നാല്‍ ഈ നടപടിയെ അനുകൂലിച്ചു കൊണ്ടാണ് ഇന്നലെ കരസേനാ മേധാവി ജനറല്‍ ബിപിന്‍ റാവത്ത് രംഗത്തവന്നത്. മേജര്‍ ലീതുളിന് കഴിഞ്ഞ ദിവസം Commendation Card സൈന്യം സമ്മാനിക്കുകയും ചെയ്തിരുന്നു. വിശിഷ്ട സേവനത്തിന് ലഭിക്കുന്ന സൈനികര്‍ക്കു ലഭിക്കുന്ന സമ്മാനമാണ് Commendation Card. ‘ പ്രതിഷേധക്കാര്‍ കല്ലും ബോംബും സുരക്ഷാ സേനയ്ക്കു നേരെ വലിച്ചെറിയുമ്പോള്‍, എനിക്ക് എന്റെ സഹപ്രവര്‍ത്തകരോട് ഒരിക്കലും കാത്തിരിക്കുവാനോ മരിക്കുവാനോ പറയാന്‍ സാധിക്കില്ല. എനിക്ക് അവരുടെ ആത്മവീര്യത്തെ സംരക്ഷിക്കേണ്ടതുണ്ട്’- ജനറല്‍ റാവത്ത് പറഞ്ഞു.

Comments

comments

Categories: Top Stories