മെഡിക്കല്‍ ടൂറിസം നെറ്റ്‌വര്‍ക്ക് ആരംഭിക്കാന്‍ അബുദാബി

മെഡിക്കല്‍ ടൂറിസം നെറ്റ്‌വര്‍ക്ക് ആരംഭിക്കാന്‍ അബുദാബി
ഹെല്‍ത്ത് അതോറിറ്റി അബുദാബിയും അബുദാബി ടൂറിസം ആന്‍ഡ് കള്‍ച്ചര്‍ അതോറിറ്റിയും
തമ്മില്‍ കരാര്‍ ഒപ്പിട്ടു

അബുദാബി: അബുദാബിയില്‍ മെഡിക്കല്‍ ടൂറിസം നെറ്റ്‌വര്‍ക്ക് ആരംഭിക്കുന്നതിനായി ടൂറിസം മേധാവികളുമായി ഹെല്‍ത്ത്‌കെയര്‍ റെഗുലേറ്റര്‍ കരാറില്‍ ഒപ്പുവച്ചു. ഹെല്‍ത്ത്‌കെയറിനും ട്രീറ്റ്‌മെന്റ് സര്‍വീസുകള്‍ക്കുമായി യുഎഇയുടെ തലസ്ഥാനത്തെത്തുന്ന അന്താരാഷ്ട്ര രോഗികള്‍ക്ക് വേണ്ടിയുള്ള നെറ്റ്‌വര്‍ക്കിനായി മെഡിക്കല്‍ ടൂറിസം ആരംഭിക്കുന്നതിനുള്ള കരാറിലാണ് ഹെല്‍ത്ത് അതോറിറ്റി അബുദാബിയും (എച്ച്എഎഡി) അബുദാബി ടൂറിസം ആന്‍ഡ് കള്‍ച്ചര്‍ അതോറിറ്റിയും (ടിസിഎ അബുദാബി) ഒപ്പുവച്ചത്.

സ്‌പെഷ്യലൈസ്ഡ് മെഡിക്കല്‍ ട്രീറ്റ്‌മെന്റും അബുദാബിയിലെ വിദഗ്ധരേയും തേടി നഗരത്തിലേക്ക് എത്തുന്ന ഇന്റര്‍നാഷണല്‍ പേഷ്യന്റ്‌സിന് ഏറ്റവും ഉയര്‍ന്ന നിലവാരത്തിലുള്ള സേവനം ഒരുക്കുക എന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്നും എച്ച്എഎഡിയും ടിസിഎ അബുദാബിയും പറഞ്ഞു. അബുദാബിയില്‍ ചികിത്സയില്‍ ഇരിക്കുന്ന സമയത്ത് രോഗികള്‍ക്കും അവരുടെ കുടുംബത്തിനും ഹോളിസ്റ്റിക് സേവനങ്ങള്‍ ലഭിക്കുന്നുണ്ടെന്നും ഇത് ഉറപ്പുവരുത്തുമെന്നും ന്യൂസ് ഏജന്‍സിയായ ഡബ്ല്യൂഎഎം റിപ്പോര്‍ട്ട് ചെയ്തു.

ചികിത്സയ്ക്കായി അബുദാബിയില്‍ എത്തുന്ന അന്താരാഷ്ട്ര പെഷ്യന്റ്‌സിന് മികച്ച സേവനം ഒരുക്കുന്നതിനുള്ള പൂര്‍ണമായ സംവിധാനത്തോടുകൂടിയ ശക്തമായ അടിത്തറ ഒരുക്കാന്‍ ടിസിഎ അബുദാബിയുമായുള്ള കരാറിലൂടെ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് എച്ച്എഎഡിയുടെ ഹെല്‍ത്ത്‌കെയര്‍ ക്വാളിറ്റി ഡിവിഷന്റെ ഡയറക്റ്റര്‍ ഡോ. അസ്മ അല്‍ മന്നൈ പറഞ്ഞു.

2014 ല്‍ എച്ച്എഎഡി ആരംഭിച്ച അബുദാബി ക്വാളിറ്റി ഇന്റക്‌സ് പ്രോഗ്രാമിലെ പ്രകടനത്തിന്റെ അടിസ്ഥാനത്തിലാണ് നെറ്റ്‌വര്‍ക്കിലേക്കുള്ളവരെ പ്രാഥമികമായി തെരഞ്ഞെടുക്കുന്നത്. ജെഎഡബ്ല്യൂഡിഎ ഇന്റക്‌സ് പ്രോഗ്രാം നാല് പ്രധാന മേഖലകളിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. സുരക്ഷ, പരിചരണത്തിലെ മികവ്, സേവനം ലഭ്യമാക്കുന്നതിലെ കൃത്യത, ക്ഷമ എന്നിവയ്ക്കാണ് കൂടുതല്‍ പ്രാധാന്യം നല്‍കുന്നത്.

ആരോഗ്യരംഗത്ത് കൂടുതല്‍ ബോധവല്‍ക്കരണം നടത്തുക, മെഡിക്കല്‍ ടൂറിസത്തെ പ്രോത്സാഹിപ്പിക്കുന്ന നടപടിക്കായി മികച്ച ഫ്രെയിംവര്‍ക്ക് തയ്യാറാക്കുക, നെറ്റ് വര്‍ക്കിന്റെ അവസരങ്ങളെ കൂടുതല്‍ പ്രോത്സാഹിപ്പിക്കുക, വ്യവസായത്തിന് വേണ്ട പുതിയ മാര്‍ക്കറ്റിംഗ് ഐഡിയ വികസിപ്പിച്ചെടുക്കുക എന്നതെല്ലാമാണ് കരാറിലൂടെ ലക്ഷ്യമിടുന്നതെന്ന് ടിസിഎ അബുദാബിയുടെ ടൂറിസം മേഖലയുടെ എക്‌സിക്യൂട്ടീവ് ഡയറക്റ്റര്‍ സുല്‍ത്താന്‍ അല്‍ ധഹേരി പറഞ്ഞു.

Comments

comments

Categories: World