രാജ്യത്തെ ഏറ്റവും നീളം കൂടിയ പാലംഇന്ന് ഉദ്ഘാടനം ചെയ്യും

രാജ്യത്തെ ഏറ്റവും നീളം കൂടിയ പാലംഇന്ന് ഉദ്ഘാടനം ചെയ്യും

ന്യൂഡെല്‍ഹി: ചൈനീസ് അതിര്‍ത്തിയോട് ചേര്‍ന്ന് അസമില്‍ ബ്രഹ്മപുത്ര നദിക്കു കുറുകെ നിര്‍മാണം പൂര്‍ത്തിയാക്കിയ രാജ്യത്തെ ഏറ്റവും നീളം കൂടിയ പാലം പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് ഉദ്ഘാടനം ചെയ്യും. ചൈനയുമായി തര്‍ക്കത്തിലിരിക്കുന്ന അതിര്‍ത്തി മേഖലയിലെ 4056 കിലോ മീറ്റര്‍ ദൂരത്ത് റോഡുകളുടെ നിര്‍മാണത്തിന് അഞ്ച് പതിറ്റാണ്ടുകാലത്തോളം ഇന്ത്യന്‍ സര്‍ക്കാരുകള്‍ തയാറായിരുന്നില്ല. വീണ്ടുമൊരു അതിര്‍ത്തി യുദ്ധം നടന്നാല്‍ ഈ റോഡുകള്‍ ചൈനീസ് സൈനികര്‍ക്ക് സഹായകമായേക്കുമെന്ന തോന്നലാണ് അതിന് കാരണം. എന്നാല്‍ ആ ചരിത്രത്തിനാണ് ഇപ്പോള്‍ മാറ്റമാകുന്നത്.

9.2 കിലോ മീറ്റര്‍ ദൈര്‍ഘ്യമുള്ള ധോലാസാദിയ പാലം യാഥാര്‍ത്ഥ്യമാകുന്നതോടെ ഇന്ത്യയിലെ ഏറ്റവും വിദൂരപ്രദേശങ്ങളായ അരുണാചല്‍പ്രദേശിലെ വടക്ക്കിഴക്കന്‍ മേഖലകളിലേക്ക് ഇന്ത്യന്‍ സൈന്യത്തിന്റെ സുഗമമായ സഞ്ചാരം ഉറപ്പുവരുത്താന്‍ സാധിക്കും. ചൈന പൂര്‍ണഅവകാശമുന്നയിക്കുന്ന സംസ്ഥാനമാണ് അരുണാചല്‍പ്രദേശ്. 60 ടണ്‍ ഭാരമുള്ള യുദ്ധടാങ്കുകള്‍ വഹിക്കാന്‍ പാലത്തിന് കഴിയുമെന്നാണ് ഇന്ത്യ പറയുന്നത്. ഇന്ത്യാ-ചൈന അതിര്‍ത്തിയില്‍ പ്രതിരോധ-അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കാനുള്ള ഇന്ത്യയുടെ ശ്രമത്തിന്റെ ഭാഗമായാണ് ഈ പാലം നിര്‍മിച്ചത്. 2011ല്‍ നിര്‍മാണം ആരംഭിച്ച പാലത്തിന് 950 കോടി രൂപയാണ് ചെലവായത്. നിലവില്‍ ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ ബാന്ദ്ര വര്‍ളി പാലത്തിനേക്കാള്‍ 3.55 കിലോമീറ്റര്‍ നീളക്കൂടുതല്‍ അസമിലെ പാലത്തിനുണ്ട്.

സൈനികര്‍ക്കും അസമിലെയും അരുണാചല്‍പ്രദേശിലെയും ജനങ്ങള്‍ക്കും ഇത് ഉപകാരപ്രദമാകും.
നരേന്ദ്രമോദി സര്‍ക്കാര്‍ അധികാരത്തിലെത്തിയതിനു ശേഷം വേഗം വര്‍ധിപ്പിക്കുന്നതിനായി ശ്രദ്ധ നല്‍കിയ അടിസ്ഥാന വികസന പദ്ധതികളിലൊന്നായിരുന്നു ധോലാസാദിയ പാലം. ഇഫല്‍ ടവറിനേക്കാള്‍ ഉയരത്തില്‍ കശ്മീരില്‍ നിര്‍മിക്കുന്ന റെയ്ല്‍വേ പാലം, ഇന്ത്യന്‍ മഹാസമുദ്രത്തില്‍ നിര്‍മിക്കുന്ന ട്രെയ്ന്‍ ട്രാക് എന്നിവയാണ് മോദി പ്രാധാന്യം നല്‍കുന്ന മറ്റ് പദ്ധതികള്‍. ആരംഭം കുറിച്ചത്. മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സംഗിന്റെ കാലത്താണ് ഈ പദ്ധതികള്‍ക്ക് തുടക്കം കുറിച്ചത്. നീണ്ട കാലതാമസമില്ലാതെ ഈ പദ്ധതികള്‍ പൂര്‍ത്തീകരിക്കുകയെന്നതാവും മോദി നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി.

Comments

comments

Categories: Top Stories