ഈജിപ്റ്റില്‍ ബസ് ആക്രമിച്ച് 23 പേരെ കൊലപ്പെടുത്തി

ഈജിപ്റ്റില്‍ ബസ് ആക്രമിച്ച് 23 പേരെ കൊലപ്പെടുത്തി

കെയ്‌റോ: ഈജിപ്റ്റില്‍ കോപ്റ്റിക് ക്രിസ്ത്യാനികളുമായി സഞ്ചരിച്ച ബസ് ആക്രമിച്ച് 23 പേരെ കൊലപ്പെടുത്തിയതായി റിപ്പോര്‍ട്ട്. 25-ാളം പേര്‍ക്കു പരിക്കേറ്റതായും സൂചനയുണ്ട്. തലസ്ഥാന നഗരിയായ കെയ്‌റോയില്‍നിന്നും 220 കിലോമീറ്റര്‍ അകലെയുള്ള മിന്യ പ്രവിശ്യയിലുള്ള സെന്റ് സാമുവല്‍ ആശ്രമത്തിലേക്കു സഞ്ചരിക്കുകയായിരുന്ന ബസാണ് ആക്രമണത്തിന് ഇരയായത്.

ഈജിപ്റ്റില്‍ ജനസംഖ്യയുടെ പത്ത് ശതമാനം വരുന്ന വിഭാഗമാണ് കോപ്റ്റിക് ക്രിസ്ത്യാനികള്‍. ഇവര്‍ ന്യൂനപക്ഷമാണ്. ഈ വര്‍ഷം ഏപ്രിലില്‍ ഓശാന ഞായര്‍ ദിനത്തില്‍ കോപ്റ്റിക് ക്രിസ്ത്യാനികളുടെ താന്‍തയിലും അലക്‌സാണ്ട്രിയയിലുമുള്ള പള്ളിയില്‍ വിശുദ്ധ കുര്‍ബാന നടക്കവേ, ബോംബ് സ്‌ഫോടനം നടന്നിരുന്നു. നിരവധി പേര്‍ സ്‌ഫോടനത്തില്‍ കൊല്ലപ്പെടുകയും ചെയ്തിരുന്നു.

Comments

comments

Categories: World