അസൂസിന്റെ സെന്‍ഫോണ്‍ ലൈവ് വിപണിയില്‍

അസൂസിന്റെ സെന്‍ഫോണ്‍ ലൈവ് വിപണിയില്‍
ബ്യൂട്ടിലൈവ് സഹിതം ലോകത്തിലെ ആദ്യത്തെ ലൈവ് സ്ട്രീമിംഗ് ബ്യൂട്ടിഫിക്കേഷന്‍ 
സാങ്കേതികവിദ്യയാണ് ഇതിന്റെ പ്രത്യേകതയെന്ന് കമ്പനി

കൊച്ചി: മൊബീല്‍ സാങ്കേതികവിദ്യയില്‍ പ്രമുഖരായ തയ്‌വനിലെ അസൂസ് സെന്‍ഫോണ്‍ ലൈവ് എന്ന പേരില്‍ ബ്യൂട്ടിലൈവ് ആപ് സഹിതമുള്ള ആദ്യത്തെ സ്മാര്‍ട്ട്‌ഫോണ്‍ വിപണിയിലിറക്കി. ഗ്ലാമര്‍ നിറഞ്ഞ ലൈവ് ചിത്രങ്ങള്‍ പങ്കുവയ്ക്കാം എന്നതാണ് ഇതിന്റെ പ്രത്യേകത.

മൊബീല്‍ സ്ട്രീമിംഗിന് അനുയോജ്യമായ രീതിയില്‍ മുന്‍ കാമറയില്‍ 1.4 മ്യൂഎം സെന്‍സര്‍ പിക്‌സലുകളും ഇരുന്നൂറ് ശതമാനം പ്രകാശക്ഷമതയും സോഫ്റ്റ് ലൈറ്റ് എല്‍ഇഡി ഫഌഷും ഈ പുതിയ സ്മാര്‍ട്ട്‌ഫോണിലുണ്ട്. ഗുണമേന്മയോടെയും തെളിമയോടെയും സെല്‍ഫി വീഡിയോ എടുക്കാന്‍ സാധിക്കുമെന്ന് കമ്പനി അവകാശപ്പെടുന്നു. പശ്ചാത്തലത്തിലെ ശബ്ദം കുറയ്ക്കുന്നതിനായി ഡ്യൂവല്‍ മൈക്രോ-ഇലക്ട്രോ മെക്കാനിക്കല്‍ സിസ്റ്റം (മെംസ്) മക്രോഫോണ്‍ കൂടുതല്‍ മെച്ചപ്പെട്ട രീതിയില്‍ സംസാരശബ്ദം പിടിച്ചെടുക്കുന്നതിനായി നവീനരീതിയില്‍ അഞ്ച് മാഗ്‌നെറ്റ് സ്പീക്കര്‍ എന്നിവ സെന്‍ഫോണ്‍ലൈവിന്റെ പ്രത്യേകതയാണ്.

സോഷ്യല്‍മീഡിയയില്‍ ഇപ്പോള്‍ ഏറ്റവും പ്രിയപ്പെട്ടതാണ് ലൈവ് സ്ട്രീമിംഗ് എന്ന് അസൂസ് ഇന്ത്യയുടെ സൗത്ത് ഏഷ്യ റീജണ്‍ ഹെഡും കണ്‍ട്രി മാനേജരുമായ പീറ്റര്‍ ചാംഗ് പറഞ്ഞു. ഏറ്റവും പുതിയ ട്രെന്‍ഡുകള്‍ക്ക് അനുസരിച്ച് നൂതന സാങ്കേതികവിദ്യയുടെയും ഉപയോക്താക്കളുടെ പ്രതികരണങ്ങളും ഉപയോഗപ്പെടുത്തിയാണ് ഈ ഫോണ്‍ രൂപപ്പെടുത്തിയതെന്ന് ചാംങ് പറഞ്ഞു. ഇന്‍സ്റ്റന്റായി സുന്ദരമായ ചിത്രങ്ങള്‍ ബ്രോഡ്കാസ്റ്റ് ചെയ്യാനും ലൈവ് സ്ട്രീമിംഗിലുടനീളം സുന്ദരമായി തുടരാനും സാധിക്കും. ഫ്രന്റ് കാമറയിലും റിയര്‍ കാമറയിലും ബ്യൂട്ടിലൈവ് പ്രവര്‍ത്തിക്കും. കൂടുതല്‍ തെളിച്ചമുള്ള സെല്‍ഫികള്‍ എടുക്കാന്‍ ഈ ഫോണ്‍ ഉപയോഗിക്കാം.

ആകര്‍ഷകമായ രൂപകല്‍പ്പനയും മെറ്റാലിക് ഫിനിഷും 2.5ഡി കവര്‍ ഗ്ലാസുകളും 75 ശതമാനം സ്‌ക്രീന്‍ ടു ബോഡി അനുപാതവും ഈ ഫോണിന്റെ പ്രത്യേകതയാണ്. 5 ഇഞ്ച് ഐപിഎസ് എച്ച്ഡി ഡിസ്‌പ്ലേ, 2.5 ഡി കേര്‍വ് എന്നിവയും ഈ ഫോണിനെ പ്രിയപ്പെട്ടതാക്കുന്നു. നേവിബ്ലായ്ക്ക്, റോസ് പിങ്ക്, ഷിമ്മര്‍ ഗോള്‍ഡ് എന്നീ നിറങ്ങളിലാണ് ഈ ഫോണ്‍ വിപണിയിലെത്തുന്നത്. 9999 രൂപയാണ് വില. എല്ലാ ഇടെയ്‌ലര്‍, റീട്ടെയ്‌ലര്‍ ഷോപ്പുകളിലും ഈ ഫോണ്‍ ലഭ്യമാണ്.

Comments

comments

Categories: Business & Economy