അതിര്‍ത്തിയില്‍ നുഴഞ്ഞുകയറാനുള്ള ശ്രമം സൈന്യം പരാജയപ്പെടുത്തി

അതിര്‍ത്തിയില്‍ നുഴഞ്ഞുകയറാനുള്ള ശ്രമം സൈന്യം പരാജയപ്പെടുത്തി

ശ്രീനഗര്‍: ജമ്മു കശ്മീരില്‍ ഉറി സെക്ടറില്‍ പട്രോളിംഗ് നടത്തുകയായിരുന്ന ഇന്ത്യന്‍ സൈന്യത്തിനു നേരെ പാകിസ്ഥാന്‍ ബോര്‍ഡര്‍ ആക്ഷന്‍ ടീം(BAT) ആക്രമണം നടത്തി. ആക്രമണത്തിന് ഇന്ത്യന്‍ സൈന്യവും തക്ക മറുപടി നല്‍കി.

ഇന്ത്യന്‍ സേനയുടെ പ്രത്യാക്രമണത്തില്‍ രണ്ട് ബിഎടി സേനാംഗങ്ങള്‍ കൊല്ലപ്പെട്ടതായി സൈനിക കേന്ദ്രങ്ങള്‍ അറിയിച്ചു. ഇവരുടെ മൃതദേഹത്തിനു സമീപത്തുനിന്നും എകെ 47 തോക്കുകള്‍ കണ്ടെടുത്തു.

നിയന്ത്രണ രേഖയിലൂടെ നുഴഞ്ഞുകയറാനുള്ള ശ്രമമാണു ബിഎടി നടത്തിയതെന്നും സൂചനയുണ്ട്. ഈ മാസം ആദ്യം കശ്മീരിലെ കൃഷ്ണഗതി പ്രദേശത്ത് ബിഎടി രണ്ട് ഇന്ത്യന്‍ സൈനികരെ കൊലപ്പെടുത്തിയതിനു ശേഷം മൃതദേഹം വികൃതമാക്കിയിരുന്നു.

Comments

comments

Categories: Top Stories

Related Articles