ഫേസ്ബുക്കില്‍ നടന്ന ഐപിഎല്‍ സംവാദങ്ങള്‍ 350 മില്ല്യണ്‍

ഫേസ്ബുക്കില്‍ നടന്ന ഐപിഎല്‍ സംവാദങ്ങള്‍ 350 മില്ല്യണ്‍
ഏറ്റവുമധികം സംസാര വിഷയമായ ക്രിക്കറ്റ് താരം വിരാട് കൊഹ്‌ലിയും ടീം മുംബൈ 
ഇന്ത്യന്‍സും

ന്യൂഡെല്‍ഹി: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ പത്താമത് സീസണ്‍ അവസാനിച്ചപ്പോഴേക്കും ഏറ്റവും കൂടുതല്‍ ആളുകള്‍ ഐപിഎല്ലിനെ കുറിച്ച് സംസാരിച്ച വേദികളിലൊന്നായി ഫേസ്ബുക് മാറി. ഈ സീസണില്‍ ഐപിഎല്ലുമായി ബന്ധപ്പെട്ട് 350 മില്ല്യണിലധികം ആശയവിനിമയങ്ങളാണ് ഫേസ്ബുക്ക് വഴി നടന്നതെന്ന് കമ്പനി വ്യക്തമാക്കി. ഇതില്‍ ഏറ്റവുമധികം സംസാര വിഷയമായ ക്രിക്കറ്റ് താരം വിരാട് കൊഹ്‌ലിയും ടീം മുംബൈ ഇന്ത്യന്‍സുമാണെന്ന് ഫേസ്ബുക് പറഞ്ഞു.

47 ദിവസമായി നടന്ന ടൂര്‍ണമെന്റില്‍ നിരവധി വീഡിയോകളും ഫോട്ടോകളുമാണ് ഐപിഎല്ലുമായി ബന്ധപ്പെട്ട് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തതും ഷെയര്‍ ചെയ്തതും. എല്ലാ മത്സരത്തിന് മുമ്പും ടീം വാംഅപ്പും മറ്റ് ആകര്‍ഷകഘടകങ്ങളും ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്യുകയും ഷെയര്‍ ചെയ്യുകയുമൊക്കെയുണ്ടായിരുന്നു. ചാംപ്യന്‍ഷിപ്പ് ട്രോഫി വിജയികളായ മുംബൈ ഇന്ത്യന്‍സിന് സമ്മാനിക്കുന്ന വീഡിയോയും അതിന്റെ ഫോട്ടോകളും ഫേസ്ബുക്കിലൂടെ ഷെയര്‍ ചെയ്ത ആള്‍ക്കാരുടെ എണ്ണം നിരവധിയാണ്.

അതേസമയം ഐപിഎല്ലുമായി ബന്ധപ്പെട്ട് കളിക്കളത്തിന് പുറത്തു നിന്നുമുള്ള ചിത്രങ്ങളും വീഡിയോകളും ഫേസ്ബുക്കിലൂടെ ലീഗ് ഷെയര്‍ ചെയ്തിരുന്നു. ഐപിഎല്‍ പത്താം സീസണില്‍ വിജയികളായ മുംബൈ ഇന്ത്യന്‍സ് മത്സരത്തിനു ശേഷം ഫേസ്ബുക്ക് ലൈവിലും എത്തിയിരുന്നു. മുംബൈ ഇന്ത്യന്‍സ്, കൊല്‍ക്കത്ത് നൈറ്റ് റൈഡേഴ്‌സ്, സണ്‍ റൈസേഴ്‌സ് ഹൈദരാബാദ് എന്നീ ടീമുകളും കേക്ക് മുറിച്ചുകൊണ്ടുള്ള തങ്ങളുടെ ആഘോഷങ്ങളും ഫേസ്ബുക്കില്‍ ഷെയര്‍ ചെയ്തിട്ടുണ്ടായിരുന്നു. മാത്രവുമല്ല, തങ്ങളുടെ ആരാധകരുമായി സംവദിക്കുന്നതിനുള്ള ഒരു വേദിയായി പല താരങ്ങളും ഫേസ്ബുക് ഉപയോഗപ്പെടുത്തുകയും ചെയ്തു. പല മാധ്യമങ്ങളും ഫേസ്ബുക് ലൈവ് മുഖേന മാച്ച് കമന്‍ഡറിയും ഇവന്റുമായി ബന്ധപ്പെട്ട മറ്റ് പല കാര്യങ്ങളും പങ്കു വെക്കുകയുണ്ടായി.

Comments

comments

Categories: Trending