ആദ്യദിവസം അഞ്ച് കോടി രൂപയുടെ വില്‍പ്പനയുമായി ഷവോമി സ്‌റ്റോര്‍

ആദ്യദിവസം അഞ്ച് കോടി രൂപയുടെ വില്‍പ്പനയുമായി ഷവോമി സ്‌റ്റോര്‍

ബെംഗളൂരു: രാജ്യത്തെ ആദ്യ ഓഫ്‌ലൈന്‍ റീട്ടെയ്ല്‍ ഷോപ്പ് തുടങ്ങിയ ഷവോമി ജനങ്ങള്‍ക്കിടയില്‍ സ്വീകാര്യമാകുന്നു. മി ഹോം സ്‌റ്റോര്‍ ആരംഭിച്ച് 12 മണിക്കൂറിനുള്ളില്‍ അഞ്ച് കോടി രൂപയുടെ ഉല്‍പ്പന്നങ്ങളുടെ വില്‍പ്പന നടന്നതായി റിപ്പോര്‍ട്ടുകള്‍ വ്യക്തമാകുന്നു. ഷവോമി വൈസ് പ്രസിഡന്റും ഷവോമി ഇന്ത്യ മാനേജിംഗ് ഡയറക്റ്ററുമായ മനു കുമാര്‍ ജെയ്ന്‍ ആണ് ഈ കണക്കുകള്‍ പുറത്തുവിട്ടത്. ബെംഗളൂരു ഫീനിക്‌സ് മാര്‍ക്കറ്റ് സിറ്റി മാളില്‍ തങ്ങളുടെ ആദ്യത്തെ റീട്ടെയ്ല്‍ സ്റ്റോറായ മി ഹോം മെയ് 20നാണ് കമ്പനി ആരംഭിച്ചത്.

ആദ്യദിവസം തന്നെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നായി പതിനായിരത്തിലേറെ പേര്‍ മി ഹോം സ്‌റ്റോര്‍ സന്ദര്‍ശിച്ചുവെന്ന് ഷവോമി അവകാശപ്പെട്ടു. സ്റ്റോര്‍ തുറക്കുന്നതിനു മുമ്പേ രാവിലെ എട്ടു മണി മുതല്‍ വലിയ ക്യൂ ഉണ്ടായിരുന്നുവെന്നും മനു ജെയ്ന്‍ കൂട്ടിച്ചേര്‍ത്തു. പുതിയ സ്റ്റോറില്‍ റെഡ്മി ഫോണുകള്‍ക്കായിരുന്നു കൂടുതല്‍ വില്‍പനയെന്ന് ഷവോമി ഇന്ത്യ വ്യക്തമാക്കി. റെഡ്മി 4, റെഡ്മി 4എ, റെഡ്മി നോട്ട് 4 എന്നീ ഫോണുകളാണ് ആദ്യദിവസം കൂടുതല്‍ വിറ്റുപോയത്. രണ്ടു വര്‍ഷത്തിനുള്ളില്‍ രാജ്യത്ത് 100 മി ഹോം സ്‌റ്റോറുകള്‍ തുറക്കുകയാണ് ഷവോമി ലക്ഷ്യമിടുന്നത്.

Comments

comments

Categories: Business & Economy