തെലങ്കാനയില്‍ 75ാം ശുദ്ധജല ശേഖരണ സംവിധാനം തുറന്നു

തെലങ്കാനയില്‍ 75ാം ശുദ്ധജല ശേഖരണ സംവിധാനം തുറന്നു

ഹൈദരാബാദ്: ലാഭേച്ഛയില്ലാത്ത സംഘടനയായ സേഫ് വാട്ടര്‍ സൊലൂഷനും ബഹുരാഷ്ട്ര കമ്പനിയായ ഹണിവെല്‍ ഇന്ത്യയും ചേര്‍ന്ന് തെലങ്കാനയില്‍ 75ാം ശുദ്ധജല ശേഖരണ സംവിധാനം തുറന്നു. ഫഌറിന്‍ ഗ്യാസിന്റെ മിശ്രിതമുള്‍പ്പെടെയുള്ള ഭൂഗര്‍ഭ ജലമലിനീകരണം ബാധിച്ച സംസ്ഥാനത്തെ 2,00,000 ആളുകള്‍ക്ക് ശുദ്ധജലം നല്‍കുന്നതിനുവേണ്ടിയാണിത്. അടുത്ത വര്‍ഷം 75 ലധികം ശുദ്ധജല സംവിധാനങ്ങള്‍ കൂട്ടിച്ചേര്‍ക്കുമെന്ന് സേഫ് വാട്ടര്‍ സോലൂഷനും ഹണിവെല്‍ ഇന്ത്യയും പ്രഖ്യാപിച്ചു.

വാട്ടര്‍ എടിഎമ്മില്‍ ആര്‍എഫ്‌ഐഡി (റേഡിയോ ഫ്രീക്വന്‍സി ഐഡന്റിഫിക്കേഷന്‍) കാര്‍ഡ് ഉപയോഗിച്ച് ഉപഭോക്താക്കള്‍ക്ക് വെള്ളമെടുക്കാം. 20 ലിറ്റര്‍ ശുദ്ധജലത്തിന് അഞ്ചുരൂപയാണ് വില. റിവേഴ്‌സ് ഓസ്‌മോസിസ്, വെള്ളം ശുദ്ധീകരിക്കാന്‍ അള്‍ട്രാ വയലറ്റ് ഉള്‍പ്പെടെ ആറു ഘട്ടങ്ങളിലായുള്ള പ്രക്രിയയകള്‍ പ്രാദേശിക ഉടമസ്ഥതയില്‍ നിര്‍മിക്കുന്ന ജലസംഭരണികളില്‍ വിന്യസിപ്പിക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി.

200 ലധികം പ്രാദേശികകേന്ദ്രങ്ങളില്‍ ഈ സംവിധാനം സ്ഥാപിക്കും.ശുദ്ധജലം പ്രത്യേകിച്ച പാവപ്പെട്ടവര്‍ക്ക് ലഭ്യമാണെന്ന് ഉറപ്പാക്കാന്‍ കമ്പനി പ്രതിജ്ഞാബദ്ധരാണ്- സേഫ് വാട്ടര്‍ നെറ്റ്‌വര്‍ക്കിന്റെ സിഇഒയായ കുര്‍ട്ട് സോഡര്‍ലണ്ട് പറഞ്ഞു. തെലങ്കാനയിലെ മേദക് ജില്ലയിലെ ശുദ്ധജല സംവിധാനം ശുദ്ധജല വിതരണത്തിലൂടെ പ്രാദേശിക സമൂഹത്തെ ശാക്തീകരിക്കുമെന്ന് കളക്റ്ററായ ഭാരതി കൊല്ലിക്കേരി പറഞ്ഞു. കഴിഞ്ഞ രണ്ടുവര്‍ഷത്തിനിടെ കരിംനഗര്‍, അഡിലാബാദ്, വാറങ്കല്‍ ഗ്രാമം, വാറങ്കല്‍ നഗരം, ജയശങ്കര്‍, മഹബൂബബാദ്, ജഗ്യായാല്‍, പെഡപ്പള്ളി, ബദ്രാദ്രി, മഞ്ചേരിയല്‍, സൂര്യപ്പേട്ട്, ഖമ്മം, നല്‍ഗോണ്ട ജില്ലകളിലായി സേഫ് വാച്ചര്‍ സോലൂഷന്‍ ആന്‍ഡ് ഹണിവെല്‍ ഇന്ത്യ ശുദ്ധജല സംവിധാനം സ്ഥാപിച്ചിട്ടുണ്ട്.

Comments

comments

Categories: Top Stories