ദേഖോയും ആമസോണ്‍ ഫയര്‍ ടിവിയും പങ്കാളിത്തം പ്രഖ്യാപിച്ചു

ദേഖോയും ആമസോണ്‍ ഫയര്‍ ടിവിയും പങ്കാളിത്തം പ്രഖ്യാപിച്ചു

മുംബൈ: ഓണ്‍ലൈന്‍ വീഡിയോ സ്ട്രീമിംഗ് വേദിയായ ദേഖോ ആമസോണുമായുള്ള പങ്കാളിത്തം പ്രഖ്യാപിച്ചു. ആമസോണ്‍ ഫയര്‍ ടിവി സ്റ്റിക്കിലേക്ക് ഉള്ളടക്കം നല്‍കുന്നതുമായി ബന്ധപ്പെട്ടാണ് ഈ പങ്കാളിത്തം. വീഡിയോ സ്ട്രീമിംഗ് രംഗത്തെ മികച്ച ആപ്പുകളിലൊന്നാണ് ദേഖോ. മ്യൂസിക്, ഫുഡ്, ഫാഷന്‍, ട്രാവല്‍, ലൈഫ്‌സ്റ്റൈല്‍, കോമെഡി തുടങ്ങി എല്ലാ വിഭാഗത്തിലുംപെട്ട സിനിമകളുടെയും വീഡിയോകളുടെയും മുഴുവന്‍ ഉള്ളടക്കവും ഉപഭോക്താക്കള്‍ക്ക് ലഭ്യമാകുന്ന ആപ്ലിക്കേഷനാണ് ദേഖോ.

ഒരു പ്ലഗ് ആന്‍ഡ് പ്ലേ ഉപകരണമാണ് ആമസോണ്‍ ഫയര്‍ ടിവി സ്റ്റിക്. ടെലിവിഷന്റെ എച്ച്ഡിഎംഐ പോര്‍ട്ടുമായി ബന്ധിപ്പിച്ചുകൊണ്ടാണ് ഇത് പ്രവര്‍ത്തിക്കുന്നത്. ദാതാക്കളില്‍ നിന്നും ഡിജിറ്റല്‍ വീഡിയോ കണ്ടന്റ് ഉപഭോക്താക്കള്‍ക്ക് ലഭ്യമാകുന്ന സൗകര്യമാണിത്. ഈ പുതി പങ്കാളിത്തത്തോടു കൂടി സ്മാര്‍ട്ട് ടിവികളിലേക്ക് കൂടി തങ്ങളുടെ കണ്ടന്റ് എത്തിച്ച് പ്രവര്‍ത്തനം കൂടുതല്‍ വ്യാപിപ്പിക്കുന്നതിന് കഴിയുമെന്ന പ്രതീക്ഷയിലാണ് ദേഖോ. വലിയ സ്‌ക്രീനില്‍ തങ്ങളുടെ വീഡിയോ കാണുന്നതിന് ഇതുവഴി കഴിയും. ആമസോണ്‍ ഫയര്‍ ടിവി സ്റ്റികുമായി ചേര്‍ന്നുള്ള പ്രവര്‍ത്തനം കമ്പനിയുടെ പ്രദര്‍ശനം വര്‍ദ്ധിപ്പിക്കും. കൂടുതല്‍ ആള്‍ക്കാരെ ഇത് ഈ വേദിയിലേക്ക് ആകര്‍ഷിക്കും- ഡെക്കോ സഹസ്ഥാപകന്‍ തനയ് ദേശായി പറഞ്ഞു. ആമസോണ്‍ ഫയര്‍ ടിവിയില്‍ സൗജന്യമായി ഉപയോഗിക്കാന്‍ കഴിയുന്ന രീതിയിലായിരിക്കും ദേഖോ കണ്ടന്റ് ലഭ്യമാകുന്നത്.

Comments

comments

Categories: Business & Economy