പുതിയ മാറ്റ് നിറങ്ങളില്‍ ടിവിഎസ് സ്‌കൂട്ടി സെസ്റ്റ് 110

പുതിയ മാറ്റ് നിറങ്ങളില്‍ ടിവിഎസ് സ്‌കൂട്ടി സെസ്റ്റ് 110
50,448 രൂപയാണ് സ്‌കൂട്ടി സെസ്റ്റ് 110 ന്റെ മുംബൈ എക്‌സ് ഷോറൂം വില

ന്യൂ ഡെല്‍ഹി : ടിവിഎസ് മോട്ടോര്‍ കമ്പനി പുതിയ മാറ്റ് നിറങ്ങളില്‍ സ്‌കൂട്ടി സെസ്റ്റ് 110 സ്‌കൂട്ടര്‍ അവതരിപ്പിച്ചു. സ്റ്റാന്‍ഡേഡ് വേരിയന്റിലെ ടര്‍ക്ക്വോയസ് ബ്ലൂ, പേള്‍ പീച്ച്, പവര്‍ഫുള്‍ പിങ്ക്, സിട്രസ് ഓറഞ്ച് എന്നിവ കൂടാതെ മാറ്റ് ബ്ലൂ, മാറ്റ് റെഡ്, മാറ്റ് യെല്ലോ, മാറ്റ് ബ്ലാക്ക് എന്നീ നാല് കളര്‍ ഓപ്ഷനുകളിലാണ് പുതിയ മാറ്റ് സീരീസ് വരുന്നത്. 50,448 രൂപയാണ് സ്‌കൂട്ടി സെസ്റ്റ് 110 ന്റെ മുംബൈ എക്‌സ് ഷോറൂം വില.

അണ്ടര്‍സീറ്റ് സ്‌റ്റോറേജ് ലൈറ്റ്, സില്‍വര്‍ ഓക് ഇന്റീരിയര്‍ പാനലുകള്‍, ഡുവല്‍ടോണ്‍ സീറ്റ് നിറങ്ങള്‍ എന്നിവയാണ് പുതിയ സവിശേഷതകള്‍. മാറ്റ് സീരീസിന് മാത്രമാണ് ഈ വക ഫീച്ചറുകള്‍ നല്‍കിയിരിക്കുന്നത്. ബിഎസ്4 അനുസൃതമാണ് പുതിയ ടിവിഎസ് സ്‌കൂട്ടി സെസ്റ്റ് 110. ഡേടൈം റണ്ണിംഗ് ലാമ്പുകളും നല്‍കിയിരിക്കുന്നു.

ആന്‍ഡ്രോയ്ഡ്, ഐഒഎസ്, വിന്‍ഡോസ് ഫോണുകള്‍ക്ക് ബില്‍റ്റ്-ഇന്‍ യുഎസ്ബി സ്മാര്‍ട്ട്‌ഫോണ്‍ ചാര്‍ജര്‍ സ്‌കൂട്ടറില്‍ കാണാം. 19 ലിറ്ററാണ് അണ്ടര്‍സീറ്റ് സ്‌റ്റോറേജ് ശേഷി. അണ്ടര്‍സീറ്റ് ഹെല്‍മറ്റ് ഹുക്, ഫ്രണ്ട് ഗ്ലൗവ്‌ബോക്‌സ് കംപാര്‍ട്ട്‌മെന്റ് എന്നിവയും സവിശേഷതകളാണ്. 110 സിസി CVTi എന്‍ജിന്‍ പരമാവധി 7.9 എച്ച്പി കരുത്തും 8.7 എന്‍എം ടോര്‍ക്കും സൃഷ്ടിക്കും. 62 കിലോമീറ്ററാണ് ഇന്ധനക്ഷമത. പൂജ്യത്തില്‍നിന്ന് മണിക്കൂറില്‍ 60 കിലോമീറ്റര്‍ വേഗം കൈവരിക്കുന്നതിന് 11.1 സെക്കന്‍ഡ് മതി.

Comments

comments

Categories: Auto