മഹീന്ദ്ര ഇലക്ട്രിക് ഭാവി പരിപാടികള്‍ പ്രഖ്യാപിച്ചു

മഹീന്ദ്ര ഇലക്ട്രിക് ഭാവി പരിപാടികള്‍ പ്രഖ്യാപിച്ചു
ഇലക്ട്രിക് വാഹന രംഗത്ത് കമ്പനി ഇതുവരെ ആറ് ബില്യണ്‍ ഡോളറിന്റെ നിക്ഷേപം 
നടത്തി

ന്യൂ ഡെല്‍ഹി : മഹീന്ദ്ര ആന്‍ഡ് മഹീന്ദ്രയുടെ ഇലക്ട്രിക് വാഹന ഡിവിഷനായ മഹീന്ദ്ര ഇലക്ട്രിക് ഭാവി പരിപാടികള്‍ പ്രഖ്യാപിച്ചു. പുറത്തിറക്കുന്ന വാഹനങ്ങള്‍ ഭാവി സാങ്കേതികവിദ്യ എന്നിവ സംബന്ധിച്ച വിശദാംശങ്ങളാണ് പുറത്തുവിട്ടത്. അടുത്ത തലമുറ ഇലക്ട്രിക് വാഹനങ്ങളെ ഇവി 2.0 എന്നാണ് കമ്പനി സ്വയം വിശേഷിപ്പിക്കുന്നത്.

അടുത്ത തലമുറ ഇവി സാങ്കേതികവിദ്യയില്‍ നിക്ഷേപം നടത്തുന്നത് തുടരുമെന്ന് മഹീന്ദ്ര ഇലക്ട്രിക് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. കൂടുതല്‍ റേഞ്ചും ഉയര്‍ന്ന വേഗവും സമ്മാനിക്കുന്നതായിരിക്കും മഹീന്ദ്ര ഇലക്ട്രിക്കിന്റെ അടുത്ത തലമുറ സാങ്കേതികവിദ്യ. നെക്സ്റ്റ് ജനറേഷന്‍ കണക്റ്റഡ് കാര്‍ ടെക്‌നോളജികളിലും നിക്ഷേപം ഉറപ്പാക്കും. നിലവിലെ 5,000 യൂണിറ്റില്‍നിന്ന് ബാറ്ററി അസ്സംബ്ലി ശേഷി ഏതാനും മാസങ്ങള്‍ക്കുള്ളില്‍ 12,000 യൂണിറ്റായി വര്‍ധിപ്പിക്കും.

കൂടുതല്‍ റേഞ്ചും ഉയര്‍ന്ന വേഗവും സമ്മാനിക്കുന്ന ഇലക്ട്രിക് വാഹനങ്ങള്‍ വികസിപ്പിക്കുന്നതിലും നിക്ഷേപം നടത്തും. ഇലക്ട്രിക് വാഹന രംഗത്ത് കമ്പനി ഇതുവരെ ആറ് ബില്യണ്‍ ഡോളറിന്റെ നിക്ഷേപമാണ് നടത്തിയത്. നിലവില്‍ മഹീന്ദ്ര ഇ20 പ്ലസ്, മഹീന്ദ്ര ഇ-വെരിറ്റോ, മഹീന്ദ്ര ഇ-സുപ്രോ എന്നീ ഇലക്ട്രിക് വാഹനങ്ങളാണ് വില്‍ക്കുന്നത്.

നിലവില്‍ പ്രതിവര്‍ഷം 400 ഇലക്ട്രിക് വാഹനങ്ങളാണ് പുറത്തിറക്കുന്നത്. ഇത് 5,000 ആയി വര്‍ധിപ്പിക്കും. ചാര്‍ജിംഗ് സൗകര്യങ്ങള്‍ ഒരുക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഇലക്ട്രിക് വാഹന നയവുമായി ചേര്‍ന്നുപ്രവര്‍ത്തിക്കുമെന്നും മഹീന്ദ്ര ഇലക്ട്രിക് അറിയിച്ചു.

Comments

comments

Categories: Auto