കര്‍ഷകര്‍ക്ക് കോ ബ്രാന്‍ഡഡ് ഡെബിറ്റ് കാര്‍ഡുമായി ഐഎഫ്എഫ്‌സിഒ

കര്‍ഷകര്‍ക്ക് കോ ബ്രാന്‍ഡഡ് ഡെബിറ്റ് കാര്‍ഡുമായി ഐഎഫ്എഫ്‌സിഒ

ന്യൂഡെല്‍ഹി: വന്‍കിട വളം നിര്‍മാണ കമ്പനിയായ ഐഎഫ്എഫ്‌സിഒ ബാങ്ക് ഓഫ് ബെറോഡയുമായി സഹകരിച്ച് കര്‍ഷകര്‍ക്കായി കോ-ബ്രാന്‍ഡഡ് ഡെബിറ്റ് കാര്‍ഡുകള്‍ നല്‍കുന്നു. പദ്ധതി സംബന്ധിച്ച് ഇരു സ്ഥാപനങ്ങളും കഴിഞ്ഞ ഫെബ്രുവരിയില്‍ കരാര്‍ ഒപ്പുവെച്ചിരുന്നു. കൃഷിക്കാവശ്യമായ സാധനങ്ങള്‍ കാഷ്‌ലെസ് സംവിധാനത്തിലൂടെ വാങ്ങുന്നതിന് കര്‍ഷകരെ സജ്ജരാക്കുകയാണ് ലക്ഷ്യം. മീററ്റ് ജില്ലയില്‍ നടന്ന ചടങ്ങില്‍ 51 കര്‍ഷകര്‍ക്ക് കോ-ബ്രാന്‍ഡഡ് ഡെബിറ്റ് കാര്‍ഡുകള്‍ കൈമാറി. ഐഎഫ്എഫ്‌സിഒ എച്ച്ആര്‍, ലീഗല്‍ ഡയറക്റ്റര്‍ ആര്‍ പി സിംഗ്, ബാങ്ക് ഓഫ് ബെറോഡ എംഡി പി എസ് ജയകുമാര്‍ എന്നിവര്‍ തദവസരത്തില്‍ സന്നിതരായിരുന്നു.

മുപ്പത് ദിവസം പലിശയില്ലാതെ പര്‍ച്ചേസ് ചെയ്യാന്‍ കര്‍ഷകരെ സഹായിക്കുന്ന കാര്‍ഡ് കാഷ്‌ലെസ് സംവിധാനത്തെ പ്രോല്‍സാഹിപ്പിക്കുമെന്ന് ആര്‍ പി സിംഗ് പറഞ്ഞു. കര്‍ഷകര്‍ക്ക് ഉന്നത നിലവാരമുള്ള ജൈവ വളങ്ങള്‍, ജലത്തില്‍ അലിയുന്ന വളങ്ങള്‍, അഗ്രോകെമിക്കല്‍സ്, മൈക്രോ ന്യൂട്രിയെന്റ്, വിത്തിനങ്ങള്‍ മറ്റ് കാര്‍ഷിക അനുബന്ധ സാധനങ്ങള്‍ എന്നിവ ലൡതമായി സ്വന്തമാക്കാന്‍ കാര്‍ഡ് സഹായിക്കുമെന്ന് അഭിപ്രായപ്പെട്ട ആര്‍ പി സിംഗ് എല്ലാ കര്‍ഷകരോടും കാര്‍ഡുകള്‍ സ്വന്തമാക്കാന്‍ ആഹ്വാനം ചെയ്തു. കര്‍ഷകര്‍ക്ക് വിവിധ കാഷ്‌ലെസ് പേമെന്റ് രീതികളെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിന് എല്ലാ സഹായവും നല്‍കുമെന്ന് പി എസ് ജയകുമാര്‍ വ്യക്തമാക്കി.

ഐഎഫ്എഫ്‌സിഒയുടെ കാര്‍ഷിക സേവന കേന്ദ്രങ്ങള്‍, കോര്‍പ്പറേറ്റ്‌സ്, ഇ-ബസാര്‍ സ്റ്റോഴ്‌സ്, ഐഎഫ്എഫ്ഡിസി ഔട്ട്‌ലൈറ്റുകള്‍ എന്നിവയില്‍ നിന്ന് പര്‍ച്ചേസ് നടത്തുന്ന ഏതൊരു കര്‍ഷകനും ഈ കാര്‍ഡ് ഉപയോഗിക്കാനാകും. പദ്ധതിക്കുകീഴില്‍ കര്‍ഷകര്‍ തങ്ങളുടെ ആധാര്‍ കാര്‍ഡ് ഉപയോഗിച്ച് 100 രൂപ ഡെപ്പോസിറ്റ് നല്‍കിയാല്‍ ഈ സ്‌റ്റോറുകളില്‍ ബാങ്ക് ഓഫ് ബറോഡയുടെ എക്കൗണ്ട് ഓപ്പണ്‍ ചെയ്യാനാകും. പിന്നീട് കര്‍ഷകന് നല്‍കുന്ന കോ-ബ്രാന്‍ഡഡ് ഡെബിറ്റ് കാര്‍ഡ് ഉപയോഗിച്ച് ഒരു മാസത്തേക്ക് പലിശയില്ലാതെ 2500 രൂപയ്ക്ക് വരെ കാര്‍ഷിക ആവശ്യങ്ങള്‍ക്ക് പേമെന്റ് നടത്താം. 30 ദിവസത്തിനുള്ളില്‍ അടക്കേണ്ട തുക കാര്‍ഡുടമ അടക്കാതിരുന്നാല്‍ 8.60 ശതമാനം പലിശ ഈടാക്കുന്നതാണ്. സാധാരണ എടിഎം മെഷീനില്‍ നിന്ന് ഈ കാര്‍ഡ് ഉപയോഗിച്ച് പണം പിന്‍വലിക്കാനും കഴിയും. കര്‍ഷകര്‍ക്ക് അവരുടെ കാര്‍ഷിക സാമഗ്രികള്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷ ലഭക്ഷിക്കാനും പദ്ധതിയില്‍ യോഗ്യതയുണ്ട്. ഉത്തര്‍പ്രദേശ്, ബീഹാര്‍, രാജസ്ഥാന്‍, മധ്യപ്രദേശ് എന്നിവിടങ്ങളിലെ രണ്ടു ലക്ഷത്തോളം കര്‍ഷകര്‍ക്ക് കാര്‍ഡ് ലഭ്യമാക്കാനാണ് ലക്ഷ്യം.

Comments

comments

Categories: Banking