അപര്‍ണ ഗ്രൂപ്പ് കിഴക്കന്‍ ഗോദാവരിയില്‍ ടൈല്‍ ഫാക്റ്ററി തുറക്കുന്നു

അപര്‍ണ ഗ്രൂപ്പ് കിഴക്കന്‍ ഗോദാവരിയില്‍ ടൈല്‍ ഫാക്റ്ററി തുറക്കുന്നു
320 കോടി രൂപ ചെലവിടും

ഹൈദരാബാദ്: റിയല്‍ എസ്റ്റേറ്റ് കമ്പനിയായ അപര്‍ണ ഗ്രൂപ്പ് ആന്ധ്ര പ്രദേശിലെ കിഴക്കന്‍ ഗോദാവരിയിലെ പെഡാപുരത്ത് 320 കോടി രൂപ മുതല്‍മുടക്കി ടൈല്‍ നിര്‍മാണ യൂണിറ്റ് കമ്മീഷന്‍ ചെയ്യുന്നു. സിപിവിസി ജനലുകളുടെ നിര്‍മാണം, സാനിട്ടറിവെയര്‍, 123 റെഡി മിക്‌സ് കോണ്‍ക്രീറ്റ് യൂണിറ്റുകള്‍, കട്ട-ജനല്‍-വാതില്‍ നിര്‍മാണം ഉള്‍പ്പെടെ നിരവധി പദ്ധതികള്‍ ഗ്രൂപ്പ് ഏറ്റെടുത്ത് നടത്തുന്നുണ്ട്. കമ്പനിയുടെ ഉല്‍പ്പന്ന വിഭാഗം വിപുലീകരിക്കുന്നതിനായി ഗുജറാത്തിലെ ടൈല്‍ യൂണിറ്റില്‍ നിന്ന് തന്ത്രപരമായ ഓഹരികളുടെ വാങ്ങലും പരിഗണിക്കുന്നുണ്ടെന്ന് അധികൃതര്‍ അറിയിച്ചു.

പദ്ധതികളുടെ സംയോജനത്തിലും നിര്‍മാണത്തിലും ശ്രദ്ധകേന്ദ്രീകരിച്ച് വളര്‍ച്ചയുടെ അടുത്തഘട്ടം എത്തിപ്പിടിക്കാനാണ് കമ്പനിയുടെ ശ്രമമെന്ന് അപര്‍ണ ഗ്രൂപ്പ് മാനേജിംഗ് ഡയറക്റ്റര്‍ എസ് എസ് റെഡ്ഡി പറഞ്ഞു. റിയല്‍ എസ്റ്റേറ്റും നിര്‍മാണ ബിസിനസുമുള്ള ഗ്രൂപ്പ് 800 കോടിരൂപയുടെ വിറ്റുവരവുമായാണ് കഴിഞ്ഞ സാമ്പത്തിക വര്‍ഷം അവസാനിപ്പിച്ചത്. സംരംഭക ബിസിനസില്‍ നിരവധി സംയോജന പദ്ധതികള്‍ പൂര്‍ത്തിയാക്കി 500 കോടി രൂപയുടെ വരുമാനവും കൈവരിച്ചു. ടൈല്‍ ഫാക്റ്ററിയുടെ ആദ്യഘട്ടത്തില്‍ പ്രതിദിനം 1.75 ലക്ഷം ചതുരശ്രയടി ഉല്‍പ്പാദന ശേഷിക്കായി 200 കോടി രൂപ നിക്ഷേപിക്കാന്‍ ഗ്രൂപ്പ് തയാറാണ്. അടുത്തവര്‍ഷം പദ്ധതി പൂര്‍ത്തിയാകുന്നതോടെ ഉല്‍പ്പാദനം ഇരട്ടിയാക്കും. ഏകദേശം 600 കോടി രൂപയുടെ വരുമാനം സംഭാവന ചെയ്യാന്‍ യൂണിറ്റിനാകുമെന്ന് റെഡ്ഡി സൂചിപ്പിച്ചു.

റിയല്‍ എസ്റ്റേറ്റ് ബിസിനസില്‍ ഗ്രൂപ്പിന് 800 ഏക്കറിലധികം ഭൂമിയുണ്ട്. 18 മില്ല്യണ്‍ ചതുരശ്രയടിയുടെ പാര്‍പ്പിട സൗകര്യങ്ങള്‍ ഗ്രൂപ്പ് പൂര്‍ത്തിയാക്കിക്കഴിഞ്ഞു. റീട്ടെയ്ല്‍, എന്റര്‍ടെയ്ന്‍മെന്റ്, വാണിജ്യ മേഖലകളില്‍ പ്രവേശിക്കാനും പദ്ധതിയുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി. അപര്‍ണ സരോവര്‍ സെനിത്ത് എന്ന കമ്പനിയുടെ പുതിയ റിയല്‍റ്റി പദ്ധതിയില്‍ ആഡംബര അപ്പാര്‍ട്ട്‌മെന്റ് വെഞ്ച്വറും ഉള്‍പ്പെടും. ഹൈദരാബാദിലെ ഐടി ഹബ്ബിന് സമീപത്തായുള്ള ഗ്രൂപ്പിന്റെ താങ്ങാവുന്ന വിലയിലുള്ള ആദ്യത്തെ ഹൗസിംഗ് വെഞ്ച്വറാണിത്. 24.5 ഏക്കര്‍ ഈ പദ്ധതിക്കായി ഏറ്റെടുത്തു. 800 മുതല്‍ 1,500 ചതുരശ്രയടിയിലുള്ള അപ്പാര്‍ട്ട്‌മെന്റുകള്‍ പദ്ധതിയിലുണ്ടാവും. 20 ലക്ഷം രൂപ മുതല്‍ 45 ലക്ഷം രൂപവരെയാണ് വില.

Comments

comments

Categories: Business & Economy