അഫ്ഗാനില്‍ സൈനിക കേന്ദ്രം ആക്രമിക്കപ്പെട്ടു

അഫ്ഗാനില്‍ സൈനിക കേന്ദ്രം ആക്രമിക്കപ്പെട്ടു

കാബൂള്‍: അഫ്ഗാനില്‍ സൈനിക കേന്ദ്രത്തിനു നേരെയുണ്ടായ ആക്രമണത്തില്‍ പത്ത് പേര്‍ കൊല്ലപ്പെട്ടു. ഒന്‍പത് പേര്‍ക്കു പരിക്കേല്‍ക്കുകയും ചെയ്തതായി പ്രതിരോധ വകുപ്പ് അറിയിച്ചു. തിങ്കളാഴ്ച അര്‍ദ്ധരാത്രിയിലാണു സംഭവം. സൈന്യത്തിന്റെ ഷവാലി കോട്ട് ജില്ലയിലെ ക്യാംപ് അചാക്‌സായിയില്‍ മണിക്കൂറുകളോളം നടന്ന പോരാട്ടത്തില്‍ 12 പേരെ വധിച്ചതായി പ്രതിരോധമന്ത്രാലയത്തിന്റെ വക്താവ് ദവ്‌ലത്ത് വസീരി പറഞ്ഞു.

സമീപകാലത്തായി അഫ്ഗാനില്‍ സുരക്ഷാ സേനയ്ക്കു നേരേ തീവ്രവാദികള്‍ കനത്ത ആക്രമണമാണു നടത്തുന്നത്. യുഎസ് സൈന്യത്തിന്റെ പിന്തുണയോടെയാണു അഫ്ഗാനില്‍ സുരക്ഷാ സേന തീവ്രവാദികള്‍ക്കു നേരെ പോരാട്ടം നയിക്കുന്നത്.

Comments

comments

Categories: World