കുട്ടികള്‍ക്ക് പുതിയ കളിപ്പാട്ടങ്ങളുമായി ഫണ്‍സ്‌കൂള്‍

കുട്ടികള്‍ക്ക് പുതിയ കളിപ്പാട്ടങ്ങളുമായി ഫണ്‍സ്‌കൂള്‍

കൊച്ചി: ഇന്ത്യയിലെ പ്രമുഖ ടോയ് കമ്പനിയായ ഫണ്‍സ്‌കൂള്‍ കുട്ടികള്‍ക്കായി കളിപ്പാട്ടങ്ങളുടെ പുതിയൊരു ശ്രേണി അവതരിപ്പിച്ചു.റോള്‍ പ്ലേയ്‌സ് സെറ്റുകള്‍, സ്റ്റേഷനറി, ആര്‍ട്ട്‌സ്-ക്രാഫ്റ്റ്‌സ്, പസില്‍സ്, ബോര്‍ഡ് ഗെയിമുകള്‍, ഡഫ്, വിദ്യാഭ്യാസപരമായ കളിപ്പാട്ടങ്ങള്‍, ഡൈ-കാസ്റ്റ് കാറുകള്‍ തുടങ്ങിയവയെല്ലാം ഉള്‍പ്പെട്ടതാണ് പുതിയ കളിപ്പാട്ട ശ്രേണി.

മൂന്ന് വയസ് മുതലുള്ള കുട്ടികള്‍ക്ക് ആസ്വദിക്കാന്‍ പറ്റിയ പസില്‍സില്‍ നമ്പറുകള്‍, അക്ഷരങ്ങള്‍, വിവിധ ഫ്രൂട്ടുകള്‍, മറ്റ് രസകരമായ വിഷയങ്ങള്‍ പലതുമുണ്ട്. 175 രൂപയാണ് വില. മൂന്നു മുതല്‍ ആറു വയസുവരെയുള്ള കുട്ടികള്‍ക്ക് പ്രശസ്തരായവരെ കുറിച്ച് കളിച്ചുകൊണ്ട് പഠിക്കാവുന്ന കളിപ്പാട്ടങ്ങള്‍ക്ക് 249 രൂപയാണ്. ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും ഇത്രയധികം ആസ്വദിക്കാവുന്ന റോള്‍ പ്ലേ ഉണ്ടാകില്ല. കുട്ടികള്‍ക്കു തന്നെ ചായ സല്‍ക്കാരം ഒരുക്കാവുന്ന ടീ പാര്‍ട്ടി സെറ്റ്, ഡിന്നര്‍വേര്‍ സെറ്റ് എന്നിവയും കിച്ചന്‍ സെറ്റ് ഡീലക്‌സും ലഭ്യമാണ്.

കുട്ടികള്‍ക്ക് നിറങ്ങളും ആകര്‍ഷകമായ സ്റ്റേഷനറിയും പരിചയപ്പെടുത്തികൊടുക്കുന്ന മൈ ഫസ്റ്റ് ക്രയോളയില്‍ പേന, കളര്‍ പെന്‍സിലുകള്‍, മാര്‍ക്കര്‍ തുടങ്ങിയവ ഉള്‍പ്പെടുന്നു. കുട്ടിക്കാലത്തു തന്നെ അവരുടെ സര്‍ഗഭാവനകള്‍ ഉണര്‍ത്താവുന്ന ഈ സെറ്റുകള്‍ക്ക് 349, 649 എന്നിങ്ങനെ വിലകളില്‍ ലഭ്യമാണ്. ചാടുന്ന തവളകളുടെ ഇന്ററാക്ഷന്‍ ഉല്‍പ്പന്നങ്ങളുടെ സെറ്റ് ഒഴിവാക്കാന്‍ പറ്റാത്തതാണ്. കൗണ്ടുകളും കളര്‍ ബാന്‍ഡുകളും കുട്ടികളെ സംഗീതത്തിന്റെ പുതിയ ലോകത്തേക്ക് എത്തിക്കുന്നു. രസകരമായ റൈമുകള്‍ക്കൊപ്പം കുട്ടികള്‍ക്കും പാടാം. 1699 രൂപയാണ് വില. മാഗ്‌നെറ്റിക് നമ്പറുകളുടെ സെറ്റിലൂടെ രണ്ടു വയസു മുതലള്ള കുട്ടികള്‍ക്ക് അക്കങ്ങളില്‍ പ്രാവീണ്യം നേടാം. 1799 രൂപയാണ് വില. ഗിഫ്റ്റ് സെറ്റ്, സികുവിന്റെ സ്‌കൂള്‍ ബസ് തുടങ്ങിയവയെല്ലാം ഫണ്‍സ്‌കൂളിന്റെ പുതിയ കളിപ്പാട്ട ശ്രേണിയിലുണ്ട്.

Comments

comments

Categories: Business & Economy