ഇസ്രയേല്‍ വിമാനത്താവളത്തില്‍ വച്ച് ട്രംപിന്റെ കൈ ഭാര്യ മെലാനിയ തട്ടി മാറ്റി

ഇസ്രയേല്‍ വിമാനത്താവളത്തില്‍ വച്ച് ട്രംപിന്റെ കൈ ഭാര്യ മെലാനിയ തട്ടി മാറ്റി

ടെല്‍ അവീവ്: പശ്ചിമേഷ്യന്‍ സന്ദര്‍ശനത്തിന്റെ ഭാഗമായി ഇസ്രയേലിലെ ബെന്‍ഗ്യൂരിയന്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ 22-ാം തീയതി തിങ്കളാഴ്ചയാണു യുഎസ് പ്രസിഡന്റ് ട്രംപും ഭാര്യ മെലാനിയയും എത്തിച്ചേര്‍ന്നത്. ഇരുവരെയും ഇസ്രയേല്‍ പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹുവും ഭാര്യ സാറയും ചുവപ്പു പരവതാനി വിരിച്ച് വരവേല്‍ക്കുകയും ചെയ്തു. എന്നാല്‍ വിമാനത്താവളത്തില്‍ വച്ച് ഏവരുടെയും ശ്രദ്ധ പിടിച്ചു പറ്റിയ സംഭവം ട്രംപിന്റെ കൈ തട്ടി മാറ്റി മുന്നേറിയ ഭാര്യ മെലാനിയയുടെ ദൃശ്യങ്ങളായിരുന്നു.

വിമാനത്താവളത്തില്‍നിന്നും സ്വീകരണം ഏറ്റുവാങ്ങിയതിനു ശേഷം നെതന്യാഹുവിനും ഭാര്യ സാറയോടുമൊപ്പം ട്രംപ് ഭാര്യ മെലാനിയക്കൊപ്പം കാറിലേക്ക് കയറാന്‍ വേണ്ടി നടക്കുന്നതിനിടെ, ട്രംപ് മെലാനിയയുടെ കൈ ചേര്‍ത്തു പിടിക്കാന്‍ നീട്ടിയപ്പോള്‍ ട്രംപിന്റെ കൈ മെലാനിയ തട്ടി മാറ്റുകയായിരുന്നു. ഈ ദൃശ്യങ്ങള്‍ മാധ്യമങ്ങളുടെ ശ്രദ്ധയില്‍പ്പെടുകയും അവ ഉടന്‍ തന്നെ കാമറയില്‍ പതിയുകയും ചെയ്തു. ഇതു പിന്നീട് നവമാധ്യമങ്ങളിലും പ്രചരിച്ചു. ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ് ഈ ദൃശ്യങ്ങള്‍.

Comments

comments

Categories: World