പ്രതീക്ഷയേകി ട്രംപിന്റെ ഇസ്രയേല്‍ സന്ദര്‍ശനം

പ്രതീക്ഷയേകി ട്രംപിന്റെ ഇസ്രയേല്‍ സന്ദര്‍ശനം

ഒന്‍പതു ദിവസം നീണ്ടു നില്‍ക്കുന്ന ട്രംപിന്റെ പശ്ചിമേഷ്യന്‍ പര്യടനത്തില്‍ ട്രംപ് ആദ്യം സൗദിയിലാണു സന്ദര്‍ശനം നടത്തിയത്. രണ്ട് ദിവസത്തെ സൗദി പര്യടനത്തിനു ശേഷമാണു തിങ്കളാഴ്ച ട്രംപ് ഇസ്രയേലിലെത്തിയത്. സൗദിയില്‍ വച്ചും ഇപ്പോള്‍ ഇസ്രയേലില്‍ വച്ചും ഇറാനെതിരേ ആവശ്യത്തിലധികം പ്രസ്താവനകള്‍ ഇതിനോടകം ട്രംപ് നടത്തിക്കഴിഞ്ഞു. ഇത് ഇസ്രയേലിനെ സന്തോഷിപ്പിച്ചിട്ടുമുണ്ട്. ഇസ്രയേല്‍-യുഎസ് ബന്ധത്തില്‍ കുറച്ചുനാളുകളായി വന്‍ അകല്‍ച്ച രൂപപ്പെട്ടിരുന്നു. ട്രംപിന്റെ മുന്‍ഗാമി ഒബാമ പ്രസിഡന്റായിരുന്നപ്പോള്‍ സംഭവിച്ചതാണ് ആ അകല്‍ച്ച. ഒബാമ യുഎസ് പ്രസിഡന്റായിരുന്നപ്പോള്‍ ഇറാനുമായി ഉണ്ടാക്കിയ ആണവ കരാറാണ് ഇസ്രയേലിനെ പ്രകോപിപ്പിച്ചത്. ഇതിന്റെ പേരില്‍ ഇസ്രയേല്‍ പ്രധാനമന്ത്രി നെതന്യാഹു, ഒബാമയുമായി ഇടയുകയും ചെയ്തിരുന്നു. പലസ്തീന്‍ അതിര്‍ത്തിയില്‍ പ്രത്യേകിച്ച് വെസ്റ്റ് ബാങ്കില്‍ ഇസ്രയേല്‍ നടത്തിയ അനധികൃത കുടിയേറ്റം നിറുത്തിവയ്ക്കണമെന്ന് ആവശ്യപ്പെട്ടു ഒബാമയുടെ പ്രസിഡന്റ് കാലാവധിയുടെ അവസാനഘട്ടത്തില്‍ യുഎന്‍ സുരക്ഷാ സമിതിയില്‍ അവതരിപ്പിച്ച പ്രമേയത്തെ യുഎസ് പിന്തുണയ്ക്കുകയും ചെയ്തു. ഇതോടെ ഇസ്രയേല്‍-അമേരിക്ക ബന്ധം കൂടുതല്‍ മോശമാവുകയും ചെയ്തു.

രണ്ട് ദിവസത്തെ ഇസ്രയേല്‍ സന്ദര്‍ശനത്തിനായി തിങ്കളാഴ്ച ടെല്‍ അവീവിലെത്തിയ ട്രംപിന് ഇസ്രയേല്‍ പ്രധാനമന്ത്രി നെതന്യാഹു ഗംഭീര വരവേല്‍പ്പാണു നല്‍കിയത്. ഇസ്രയേല്‍-യുഎസ് ബന്ധത്തില്‍ കുറച്ചുനാളുകളായി വന്‍ അകല്‍ച്ച രൂപപ്പെട്ടിരുന്നു. ട്രംപിന്റെ മുന്‍ഗാമി ഒബാമ പ്രസിഡന്റായിരുന്നപ്പോള്‍ സംഭവിച്ചതാണ് ആ അകല്‍ച്ച. ഒബാമ യുഎസ് പ്രസിഡന്റായിരുന്നപ്പോള്‍ ഇറാനുമായി ഉണ്ടാക്കിയ ആണവ കരാറാണ് ഇസ്രയേലിനെ പ്രകോപിപ്പിച്ചത്. ഇതിന്റെ പേരില്‍ ഇസ്രയേല്‍ പ്രധാനമന്ത്രി നെതന്യാഹു, ഒബാമയുമായി ഇടയുകയും ചെയ്തിരുന്നു. പലസ്തീന്‍ അതിര്‍ത്തിയില്‍ പ്രത്യേകിച്ച് വെസ്റ്റ് ബാങ്കില്‍ ഇസ്രയേല്‍ നടത്തിയ അനധികൃത കുടിയേറ്റം നിറുത്തിവയ്ക്കണമെന്ന് ആവശ്യപ്പെട്ടു ഒബാമയുടെ പ്രസിഡന്റ് കാലാവധിയുടെ അവസാനഘട്ടത്തില്‍ യുഎന്‍ സുരക്ഷാ സമിതിയില്‍ അവതരിപ്പിച്ച പ്രമേയത്തെ യുഎസ് പിന്തുണയ്ക്കുകയും ചെയ്തു. ഇതോടെ ഇസ്രയേല്‍-അമേരിക്ക ബന്ധം കൂടുതല്‍ മോശമാവുകയും ചെയ്തു.

ഇപ്പോള്‍ ട്രംപിന്റെ സന്ദര്‍ശനത്തോടെ യുഎസ്-ഇസ്രയേല്‍ ബന്ധത്തില്‍ ഊഷ്മളത കൈവന്നിരിക്കുകയാണ്. കഴിഞ്ഞ വര്‍ഷം നവംബര്‍ എട്ടിന് യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ട്രംപ് വിജയിച്ചത് ഇസ്രയേലിലെ വലത്പക്ഷ, തീവ്രദേശീയ നിലപാട് പുലര്‍ത്തുന്നവരെ ഒരുപാട് സന്തോഷിപ്പിച്ചിരുന്നു. കാരണം ട്രംപ് പ്രസിഡന്റായി അധികാരമേല്‍ക്കുന്നതോടെ ഇസ്രയേല്‍-പലസ്തീന്‍ തര്‍ക്കത്തിനു പരിഹാരമായി നിര്‍ദേശിക്കുന്ന ദ്വിരാഷ്ട്ര സിദ്ധാന്തം (two-state solution) വാഷിംഗ്ടണ്‍ മാറ്റിവയ്ക്കുമെന്നും മറ്റ് മാര്‍ഗങ്ങള്‍ കണ്ടുപിടിക്കുമെന്നും ഒബാമയുടെ നയങ്ങള്‍ ട്രംപ് ആകെ മാറ്റിമറിക്കുമെന്നും അവര്‍ പ്രതീക്ഷിച്ചു. എന്നാല്‍ അധികാരമേറ്റ് നാല് മാസങ്ങള്‍ പിന്നിട്ടപ്പോള്‍ ഇസ്രയേല്‍-പലസ്തീന്‍ സമാധാനത്തിനു വേണ്ടി ഇരുരാജ്യങ്ങളെ കൊണ്ടു കരാറില്‍ ഒപ്പുവയ്പ്പിക്കാന്‍ ട്രംപ് സജീവമായി രംഗത്തുവന്നിരിക്കുന്നു. താന്‍ പ്രസിഡന്റായാല്‍ ജറുസലേമിലേക്കു യുഎസ് എംബസി മാറ്റുമെന്ന പ്രഖ്യാപനത്തില്‍നിന്നും ട്രംപ് മെല്ലെപ്പോക്ക് നടത്തുകയും ചെയ്തിരിക്കുന്നു.

ഇസ്രയേലിന്റെ ഏറ്റവും വലിയ ആഗ്രഹമാണു ജറുസലേം തലസ്ഥാനമാക്കുക എന്നത്. ഇപ്പോള്‍ ടെല്‍അവീവാണ് ഇസ്രയേലിന്റെ തലസ്ഥാനം. യുഎസ് ഉള്‍പ്പെടെ എല്ലാ രാജ്യങ്ങളുടെയും എംബസികള്‍ പ്രവര്‍ത്തിക്കുന്നതും ടെല്‍ അവീവിലാണ്. ജറുസലേമിന്റെ ഉടമസ്ഥതയെ ചൊല്ലി ഇസ്രയേലും പലസ്തീനും തമ്മില്‍ തര്‍ക്കമുള്ളതിനാല്‍ ജറുസലേമില്‍ വിദേശരാജ്യങ്ങളുടെ എംബസികള്‍ പ്രവര്‍ത്തിക്കുന്നില്ല. ജറുസലേമില്‍ സ്വാധീനമുറപ്പിക്കുക വഴി ശക്തിപ്രകടനം നടത്താനാണ് ഇസ്രയേല്‍ ലക്ഷ്യമിടുന്നത്. ഇതിന്റെ ഭാഗമായിട്ടാണു യുഎസ് എംബസി ജറുസലേമിലേക്കു മാറ്റാന്‍ ശ്രമിക്കുന്നതും. എന്നാല്‍ ഈ നീക്കത്തിന് ട്രംപില്‍നിന്നും കാര്യമായ പിന്തുണ ഇസ്രയേലിന് ലഭിച്ചിട്ടില്ല ഇതുവരെ. യുഎസ് എംബസി ജറുസലേമിലേക്ക് മാറ്റിയാല്‍, അത് പലസ്തീനെയും മറ്റ് അറബ് രാജ്യങ്ങളെയും, പ്രത്യേകിച്ച് സുന്നി മുസ്ലിം രാജ്യങ്ങളെ പ്രകോപിപ്പിക്കുമെന്ന് ട്രംപിനു മനസിലായിരിക്കുന്നു.

ഒന്‍പതു ദിവസം നീണ്ടു നില്‍ക്കുന്ന ട്രംപിന്റെ പശ്ചിമേഷ്യന്‍ പര്യടനത്തില്‍ ട്രംപ് ആദ്യം സൗദിയിലാണു സന്ദര്‍ശനം നടത്തിയത്. രണ്ട് ദിവസത്തെ സൗദി പര്യടനത്തിനു ശേഷമാണ് ട്രംപ് ഇസ്രയേലിലെത്തിയത്. ഇസ്രയേലിനൊപ്പം ട്രംപ് പലസ്തീനും സന്ദര്‍ശിച്ചു. സൗദിയില്‍ വച്ചും ഇസ്രയേലില്‍ വച്ചും ഇറാനെതിരേ ആവശ്യത്തിലധികം പ്രസ്താവനകള്‍ ഇതിനോടകം ട്രംപ് നടത്തിക്കഴിഞ്ഞു. ഇത് ഇസ്രയേലിനെ സന്തോഷിപ്പിച്ചിട്ടുമുണ്ട്. മാത്രമല്ല, തിങ്കളാഴ്ച Western Wall ട്രംപ് സന്ദര്‍ശിക്കുകയും ചെയ്തു. ഇതുവരെ യുഎസ് പ്രസിഡന്റുമാര്‍ സന്ദര്‍ശിക്കാന്‍ ധൈര്യപ്പെട്ടിരുന്നില്ല ഈ സ്ഥലം. കാരണം ജറുസലേം പോലെ ഇതിന്റെ ഉടമസ്ഥതയെ കുറിച്ചും തര്‍ക്കം നിലനില്‍ക്കുന്നുണ്ട്. വെസ്റ്റേണ്‍ വാള്‍ സന്ദര്‍ശിച്ചെങ്കിലും ട്രംപ് ഇസ്രയേലിലെ രാഷ്ട്രീയ നേതാക്കളെ കൂടെ കൂട്ടാതെ ഒറ്റയ്ക്കായിരുന്നു ഇവിടം സന്ദര്‍ശിച്ചതെന്നതും പ്രത്യേകം ശ്രദ്ധേയമായി. അധികാരത്തില്‍ ട്രംപ് നാല് മാസങ്ങള്‍ പിന്നിടുമ്പോള്‍ യുഎസ് പരമ്പരാഗതമായി ഇസ്രയേലിനോടു പുലര്‍ത്തിയിരുന്ന സമീപനത്തില്‍നിന്നം കാര്യമായ മാറ്റങ്ങളൊന്നുമുണ്ടായിട്ടില്ലെന്നതാണു യാഥാര്‍ഥ്യം.

Comments

comments

Categories: Top Stories, World