ആരാംകോ ഐപിഒയില്‍ ഇന്ത്യനിക്ഷേപം നടത്തുമെന്ന് സൂചന

ആരാംകോ ഐപിഒയില്‍ ഇന്ത്യനിക്ഷേപം നടത്തുമെന്ന് സൂചന

വിയന്ന: ലോകത്തിലെ ഏറ്റവും വലിയ എണ്ണക്കമ്പനിയായ സൗദി ആരാംകോയുടെ ഐപിഒ (ഇനിഷ്യല്‍ പബ്ലിക് ഓഫറിംഗ്)യില്‍ ഇന്ത്യയിലെ പൊതു മേഖലാ റിഫൈനറികള്‍ പ്രധാന നിക്ഷേപകരാകുമെന്ന് ഫി്‌പ്പോര്‍ട്ട്. അടുത്ത വര്‍ഷം നടക്കുന്ന ഐപിഒയിലൂടെ സൗദി അറേബ്യന്‍ എണ്ണ കമ്പനിയുമായുള്ള ബന്ധം ശക്തമാക്കാനാണ് ഇന്ത്യയുടെ ശ്രമം.

സൗദി ആരാംകോയുമായി ചേര്‍ന്ന് ഒരു റിഫൈനിംഗ് സംരംഭം ആരംഭിക്കാനുള്ള രാജ്യത്തെ പൊതുമേഖലാ റിഫൈനറികളുടെ പദ്ധതിയുടെ ഭാഗമായാണ് ആരാംകോ ഐപിഒ ഉപയോഗപ്പെടുത്തി ഓഹരികള്‍ വാങ്ങുന്നതെന്ന് കേന്ദ്ര പെട്രോളിയം വകുപ്പ് മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ മാധ്യമങ്ങളോട് പറഞ്ഞു. ആരാംകോ ഇന്ത്യയിലെ ദീര്‍ഘകാലത്തെ എണ്ണ വിതരണക്കാരാകുമെന്നാണ് താന്‍ പ്രതീക്ഷിക്കുന്നതെന്നും സംയുക്ത സംരംഭവുമായി ബന്ധപ്പെട്ട സൗദി ഊര്‍ജ മന്ത്രിയുമായി ചര്‍ച്ച നടത്തിയിട്ടുണ്ടെന്നും അദ്ദേഹം പറയുന്നു. ഒരു സംയുക്ത സംരംഭത്തിന് അവര്‍ താല്‍പ്പര്യം പ്രകടിപ്പിച്ചതായും പ്രധാന്‍ കൂട്ടിച്ചേര്‍ത്തു.

രാജ്യത്തിന്റെ പടിഞ്ഞാറന്‍ തീരത്ത് പ്രതിവര്‍ഷം 60 മില്യണ്‍ ടണ്‍ ശേഷിയുള്ള പുതിയ റിഫൈനറി കോംപ്ലക്‌സ് കെട്ടിപ്പടുക്കാന്‍ മൂന്ന് ഇന്ത്യന്‍ റിഫൈനറികള്‍ ആസൂത്രണം ചെയ്യുന്നതായും സൗദി ആരാംകോയുമായുള്ള പങ്കാളിത്തം ഈ നീക്കത്തെ ശക്തിപ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു.

Comments

comments

Categories: Top Stories