സ്റ്റീല്‍ ഉല്‍പ്പാദനത്തില്‍ ഇന്ത്യ രണ്ടാമത്

സ്റ്റീല്‍ ഉല്‍പ്പാദനത്തില്‍ ഇന്ത്യ രണ്ടാമത്

ന്യൂഡെല്‍ഹി: സ്റ്റീല്‍ ഉല്‍പ്പാദനത്തില്‍ ഇന്ത്യ ജപ്പാനെ മറികടന്ന് ചൈനയ്ക്ക് പിന്നില്‍ രണ്ടാം സ്ഥാനത്തെത്തിയതായി റിപ്പോര്‍ട്ട്. വ്യവസായ മേഖലയുമായി സഹകരിച്ചുള്ള സുസ്ഥിര പരിശ്രമങ്ങള്‍ ഇത് സാധ്യമാക്കിയെന്ന് ഇന്ത്യന്‍ സ്‌റ്റെയ്ന്‍ലെസ് സ്റ്റീല്‍ ഡെവലപ്‌മെന്റ് അസോസിയേഷന്റെ (ഐഎസ്എസ്ഡിഎ) റിപ്പോര്‍ട്ടില്‍ വിലയിരുത്തി.

2016ല്‍ രാജ്യത്തെ സ്റ്റീല്‍ ഉല്‍പ്പാദനം 3.32 മില്ല്യണ്‍ ടണ്ണിലേക്കാണെത്തിയത്. 2015ല്‍ ഇത് 3 മില്ല്യണ്‍ ടണ്ണായിരുന്നു, ഒന്‍പത് ശതമാനത്തിന്റെ വര്‍ധന. ഇന്ത്യയുടെ സ്റ്റെയ്ന്‍ലെസ് സ്റ്റീല്‍ വ്യവസായത്തെ സംബന്ധിച്ചിടത്തോളം ഇത് അവിസ്മരണീയ നിമിഷമാണ്. സ്റ്റീല്‍ ഉല്‍പ്പാദനം പ്രോത്സാഹിപ്പിക്കുന്നതിന് മേഖലയുമായി ബന്ധപ്പെട്ടവര്‍ക്കൊപ്പം തുടര്‍ന്നും യത്‌നിക്കും-ഐഎസ്എസ്ഡിഎ പ്രസിഡന്റ് കെ കെ പഹുജ പറഞ്ഞു. മേക്ക് ഇന്‍ ഇന്ത്യ പോലുള്ള പദ്ധതികളും ചെറു പട്ടണങ്ങളുടെ വികസനവും ശുചീകരണ- മാലിന്യ നിര്‍മാര്‍ജ്ജന പദ്ധതികളും പുതിയ അടിസ്ഥാന സൗകര്യങ്ങളുടെ നിര്‍മാണവും സ്റ്റീല്‍ വ്യവസായത്തിന് ഭാവിയിലും ശക്തമായ പിന്തുണയേകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Comments

comments

Categories: Top Stories