ആര്‍ജെഡി മുന്‍ എംപിയെ കൊലപാതക കേസില്‍ ശിക്ഷിച്ചു

ആര്‍ജെഡി മുന്‍ എംപിയെ കൊലപാതക കേസില്‍ ശിക്ഷിച്ചു

പട്‌ന: 22 വര്‍ഷം മുന്‍പ് 1995ല്‍ ജനതാദള്‍ പാര്‍ട്ടി നേതാവും എംഎല്‍എയുമായിരുന്ന അശോക് സിങിനെ കൊലപ്പെടുത്തിയ കേസില്‍ രാഷ്ട്രീയ ജനതാദള്‍ നേതാവും നാലു തവണ എംപിയുമായിരുന്ന പ്രഭുനാഥ് സിങ്ങിനെ ഹസാരിഭാഗ് കോടതി ജീവപര്യന്തം തടവിനു ശിക്ഷിച്ചു.

ബിഹാറില്‍ ഇപ്പോള്‍ ജനതാദള്‍-ആര്‍ജെഡി സഖ്യമാണു ഭരിക്കുന്നത്. പ്രഭുനാഥ് സിങ്ങിനെ കൂടാതെ സഹോദരന്‍ ദിനാനന്ദ്, റിതേഷ് സിങ് എന്നിവര്‍ക്കും കോടതി ശിക്ഷ വിധിച്ചിട്ടുണ്ട്. 1995ല്‍ പട്്‌നയിലെ ഔദ്യോഗിക വസതിയില്‍ വച്ചാണ് അശോക് സിങ് എംഎല്‍എ കൊല്ലപ്പെട്ടത്. കൊലപാതകം നടന്ന് രണ്ട് പതിറ്റാണ്ടിനു ശേഷമാണു കേസിലെ പ്രതികള്‍ ശിക്ഷിക്കപ്പെടുന്നത്.

Comments

comments

Categories: Politics

Related Articles