റെഡി-ഗോ ഉപയോക്താക്കള്‍ക്കായി ‘ഡാറ്റ്‌സണ്‍ കെയര്‍’ അവതരിപ്പിച്ചു

റെഡി-ഗോ ഉപയോക്താക്കള്‍ക്കായി ‘ഡാറ്റ്‌സണ്‍ കെയര്‍’ അവതരിപ്പിച്ചു
പീരിയോഡിക്, ജനറല്‍ റിപ്പയര്‍ പത്ത് ശതമാനത്തോളം ലാഭിക്കാമെന്ന് ഡാറ്റ്‌സണ്‍

ന്യൂ ഡെല്‍ഹി : ജാപ്പനീസ് വാഹന നിര്‍മ്മാതാക്കളുടെ ഇന്ത്യന്‍ അനുബന്ധ കമ്പനിയായ ഡാറ്റ്‌സണ്‍ ഇന്ത്യ രാജ്യത്തെ റെഡി-ഗോ ഉപയോക്താക്കള്‍ക്കായി ‘ഡാറ്റ്‌സണ്‍ കെയര്‍’ എന്ന പേരില്‍ പുതിയ സര്‍വീസ് പാക്കേജ് ആരംഭിച്ചു.

ഡാറ്റ്‌സണ്‍ കെയര്‍ സമഗ്ര സര്‍വീസ് പാക്കേജ് വഴി ഉപയോക്താക്കള്‍ക്ക് പീരിയോഡിക്, ജനറല്‍ റിപ്പയര്‍ പത്ത് ശതമാനത്തോളം ലാഭിക്കാമെന്ന് കമ്പനി അവകാശപ്പെട്ടു. കൂടാതെ 5,000 രൂപയുടെ സൗജന്യ മൂല്യ വര്‍ധിത സര്‍വീസുകളും ലഭ്യമാക്കും. 100 % കവറേജ് ഓഫ് പാര്‍ട്‌സ്, 24*7 റോഡ്‌സൈഡ് അസ്സിസ്റ്റന്‍സ് എന്നിവയും ഓഫര്‍ ചെയ്യുന്നു. ബ്രേക്ക്, ക്ലച്ച് കംപോണന്റ്‌സ് എന്നിവയുടെ റീപ്ലേസ്‌മെന്റ്, വര്‍ഷത്തിലൊരിക്കല്‍ വൈപ്പര്‍ ബ്ലേഡ്‌സ് റീപ്ലേസ്‌മെന്റ്, വീല്‍ അലൈന്‍മെന്റ് ആന്‍ഡ് ബാലന്‍സിംഗ്, എക്‌സറ്റന്‍ഡഡ് വാറന്റി വിത്ത് റോഡ്‌സൈഡ് അസ്സിസ്റ്റന്‍സ്, എക്‌സ്റ്റീരിയര്‍ വാഷ് ആന്‍ഡ് ഇന്റീരിയര്‍ ക്ലീനിംഗ് എന്നിവയാണ് മറ്റ് സര്‍വീസുകള്‍. എന്നാല്‍ ആക്‌സിഡന്റ് ഡാമേജ്, ടയര്‍, ബാറ്ററി റീപ്ലേസ്‌മെന്റ് എന്നിവ ഡാറ്റ്‌സണ്‍ കെയര്‍ പദ്ധതിയില്‍ ഉള്‍പ്പെടില്ല.

രാജ്യത്തെ നിസ്സാന്‍-ഡാറ്റ്‌സണ്‍ സര്‍വീസ് സെന്ററുകളില്‍ സര്‍വീസ് പ്ലാന്‍ ലഭ്യമായിരിക്കും. 15,500 മുതല്‍ 32,000 രൂപ വരെ വില വരുന്ന മൂന്ന് പാക്കേജുകളാണ് റെഡി-ഗോ ഉപയോക്താക്കള്‍ക്കായി ഡാറ്റ്‌സണ്‍ കെയര്‍ അവതരിപ്പിക്കുന്നത്.

Comments

comments

Categories: Auto