വീണ്ടും വാണാക്രൈ ; തിരുവനന്തപുരം റെയ്ല്‍വേ ഡിവിഷനിലെ കംപ്യൂട്ടറുകള്‍ തകരാറിലായി

വീണ്ടും വാണാക്രൈ ; തിരുവനന്തപുരം റെയ്ല്‍വേ ഡിവിഷനിലെ കംപ്യൂട്ടറുകള്‍ തകരാറിലായി

തിരുവനന്തപുരം: കേരളത്തില്‍ വീണ്ടും വണാക്രൈ വൈറസ് ആക്രമണം. തിരുവനന്തപുരം റെയ്ല്‍വേ ഡിവിഷന്‍ ഓഫീസിലെ കംപ്യൂട്ടര്‍ സംവിധാനത്തിലാണ് വൈറസ് ആക്രമണമുണ്ടായത്. എക്കൗണ്ട്‌സ് വിഭാഗത്തിലെ നാല് കംപ്യൂട്ടറുകളും ടെക്‌നിക്കല്‍ വിഭാഗത്തിലെ ഒരു കംപ്യൂട്ടറിലുമാണ് ആക്രമണം സ്ഥിരീകരിച്ചത്. ഫയലുകള്‍ എന്‍ക്രിപ്റ്റ് ചെയ്ത ശേഷം പണം ആവശ്യപ്പെട്ടുകൊണ്ടുള്ള സന്ദേശവും കംപ്യൂട്ടറുകളില്‍ തെളിഞ്ഞിട്ടുണ്ട്.

രാവിലെ 11.30 ഓടെയാണ് കംപ്യൂട്ടറുകളില്‍ വാണാക്രൈ ബാധിച്ചതതായി വ്യക്തമാക്കുന്ന സന്ദേശം പ്രത്യക്ഷപ്പെട്ടത്. ഇതോടെ എല്ലാ കംപ്യൂട്ടറുകളും നെറ്റ്‌വര്‍ക്കുകളും ഓഫാക്കുകയായിരുന്നു. വൈറസ് ബാധിച്ച കംപ്യൂട്ടറുകളില്‍ നിന്നും വിവരങ്ങള്‍ വീണ്ടെടുക്കാനുള്ള നടപടികള്‍ സ്വീകരിക്കുമെന്നും റെയ്ല്‍വേ അധികൃതര്‍ അറിയിച്ചു. നേരത്തെ പാലക്കാട് റെയ്ല്‍വേ ഡിവിഷന്‍ ഓഫീസിലെ പേഴ്‌സണല്‍, എക്കൗണ്ട്‌സ് വിഭാഗങ്ങളിലെ കംപ്യൂട്ടറുകളെ വൈറസ് ബാധിച്ചിരുന്നു.സംസ്ഥാനത്ത് കൊല്ലം, വയനാട്, പത്തനം തിട്ട ജില്ലകളിലെ വിവിധ പഞ്ചായത്ത് ഓഫീസുകളിലെ കംപ്യൂട്ടറുകളും ഹാക്കര്‍മാരുടെ ആക്രമണത്തിന് ഇരയായിരുന്നു.

Comments

comments

Categories: Top Stories