21ാം നൂറ്റാണ്ട് ഏഷ്യയുടെയും ആഫ്രിക്കയുടേയും: ജയ്റ്റ്‌ലി

21ാം നൂറ്റാണ്ട് ഏഷ്യയുടെയും ആഫ്രിക്കയുടേയും: ജയ്റ്റ്‌ലി

ഗാന്ധിനഗര്‍: ഇരുപത്തൊന്നാം നൂറ്റാണ്ട് ഏഷ്യന്‍ രാജ്യങ്ങളുടേത് മാത്രമല്ല ആഫ്രിക്കന്‍ രാജ്യങ്ങളുടേത് കൂടിയാണെന്ന് ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലി. ഭാവി രൂപപ്പെടുത്തുന്നതിനു വേണ്ടിയുള്ള യാത്രയില്‍ ഇന്ത്യയും ആഫ്രിക്കയും ഒരുമിച്ച് മുന്നേറണമെന്നും ആഫ്രിക്കന്‍ ഡെവലപ്‌മെന്റ് ബാങ്കിന്റെ വാര്‍ഷിക സമ്മേളന വേദിയില്‍ ധനമന്ത്രി പറഞ്ഞു.

വെല്ലുവളികള്‍ അഭിമുഖീകരിച്ചിരുന്ന സമയത്തും പ്രധാന സാമ്പത്തിക ശക്തികള്‍ക്കിടയില്‍ ഇന്ത്യയുടെ പ്രഭാവം ശക്തമായിരുന്നു. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ആഫ്രിക്കയും മികച്ച രീതിയിലുള്ള പ്രവര്‍ത്തനമാണ് നടത്തുന്നത്. ആഗോളതലത്തിലെ വെല്ലുവിളികള്‍ക്കിടയിലും ആഫ്രിക്കന്‍ ഭൂഖണ്ഡത്തിന്റെ പരിവര്‍ത്തനം വേഗത്തിലാണെന്നും 2016ല്‍ 2.2 ശതമാനത്തിന്റെ സാമ്പത്തിക വളര്‍ച്ച കൈവരിച്ച സമ്പദ് ഘടന 2017ല്‍ 3.4 ശതമാനത്തിന്റെ വളര്‍ച്ച കൈവരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ജയ്റ്റലി ചൂണ്ടിക്കാട്ടി

Comments

comments

Categories: Top Stories