രജനികാന്തിന്റെ കോലം കത്തിച്ചു

രജനികാന്തിന്റെ കോലം കത്തിച്ചു

ചെന്നൈ: രജനികാന്ത് സംസ്ഥാന രാഷ്ട്രീയത്തില്‍ പ്രവേശിക്കരുതെന്ന് മുന്നറിയിപ്പ് നല്‍കി കൊണ്ടു തമിഴ്‌വാദം ഉയര്‍ത്തിപ്പിടിക്കുന്ന സംഘടനയായ പദുക്കാപ്പു പടൈ രജനികാന്തിന്റെ കോലം കത്തിച്ചു. ചെന്നൈയില്‍ പോയ്‌സ് ഗാര്‍ഡനു സമീപമുള്ള കത്തീഡ്രല്‍ റോഡില്‍ രജനിയുടെ വസതിക്കു മുന്‍പിലാണു സംഘടനയുടെ പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചതിനു ശേഷം കോലം കത്തിച്ചത്. തമിഴ്‌നാട് ഭരിക്കേണ്ടത് തമിഴരാണെന്നും കന്നഡ വംശജരല്ലെന്നും അവര്‍ പറഞ്ഞു.

രജനിയുടെ വസതിക്കു മുന്‍പില്‍ പ്രതിഷേധം സംഘടിപ്പിച്ചതിന് പദുക്കാപ്പു പടൈ നേതാവ് വീരലക്ഷ്മിയെയും ഏതാനും പാര്‍ട്ടി പ്രവര്‍ത്തകരെയും പൊലീസ് അറസ്റ്റ് ചെയ്തു നീക്കി. ഈ മാസം 19നാണ് രജനികാന്ത് ചെന്നൈയില്‍ വച്ച് രാഷ്ട്രീയ ചുവയോടെ പ്രസംഗിച്ചത്. നമ്മളുടെ ഭരണസംവിധാനം ദുഷിച്ചിരിക്കുകയാണെന്നും മാറ്റം കൊണ്ടുവരാന്‍ നമ്മളെല്ലാവരും ഒരു യുദ്ധത്തിനു തയാറെടുക്കണമെന്നും അദ്ദേഹം പ്രസംഗത്തിലൂടെ സൂചിപ്പിച്ചിരുന്നു. ഈ പ്രസംഗത്തിനു ശേഷം രജനികാന്ത് ബിജെപിയില്‍ അംഗത്വമെടുക്കാന്‍ പോവുകയാണെന്ന ശക്തമായ പ്രചാരണവും നടന്നിരുന്നു.

Comments

comments

Categories: Movies, Politics, Top Stories

Related Articles