കല്‍ക്കരി അഴിമതി , മുന്‍ സെക്രട്ടറിക്ക് രണ്ട് വര്‍ഷം തടവ്

കല്‍ക്കരി അഴിമതി , മുന്‍ സെക്രട്ടറിക്ക് രണ്ട് വര്‍ഷം തടവ്

ന്യൂഡല്‍ഹി: കല്‍ക്കരി അഴിമതിക്കേസില്‍ മുന്‍ സെക്രട്ടറി എച്ച് സി ഗുപ്തക്ക് രണ്ട് വര്‍ഷത്തെ തടവ് ശിക്ഷ. ഗുപ്തയും രണ്ട് മുതിര്‍ന്ന ഉദ്യോഗസ്ഥരും കുറ്റക്കാരനാണെന്ന് പ്രത്യേക സിബിഐ കോടതി നേരത്തേ കണ്ടെത്തിയിരുന്നു. ഗുപ്തയോടൊപ്പം രണ്ട് ഉദ്യോഗസ്ഥരെയും രണ്ട് വര്‍ഷത്തെ തടവ് ശിക്ഷക്കു വിധിച്ചു. ശിക്ഷക്കു പുറമെ ഇവര്‍ മൂന്ന് പേരും ഒരു ലക്ഷം രൂപ വീതം പിഴയും അടക്കണം.

കേസില്‍ കുറ്റക്കാരെന്ന് കണ്ടെത്തിയ സ്വകാര്യ കമ്പനിയായ കെഎസ്എസ്പിഎല്‍ പിഴയായി ഒരു കോടി രൂപ അടയ്ക്കണമെന്നും കോടതി ഉത്തരവിട്ടു. കെഎസ്എസ്പിഎല്‍ കമ്പനി എംഡി പവന്‍ കുമാര്‍ അലുവാലിയ മൂന്ന് വര്‍ഷം തടവ് ശിക്ഷ അനുഭവിക്കണം. ഇതിന് പുറമെ അലുവായി 30 ലക്ഷം രൂപ പിഴ നല്‍കമമെന്നും കോടതി നിര്‍ദേശിച്ചിട്ടുണ്ട്.

Comments

comments

Categories: Top Stories