ഫിയറ്റ് അര്‍ഗോ അനാവരണം ചെയ്തു

ഫിയറ്റ് അര്‍ഗോ അനാവരണം ചെയ്തു
ഇന്ത്യയില്‍ പൂന്തോയ്ക്ക് പകരക്കാരനാകും

ബ്രസീലിയ : ഫിയറ്റ് പുതിയ ഹാച്ച്ബാക്കായ അര്‍ഗോ ബ്രസീല്‍ വിപണിയില്‍ അനാവരണം ചെയ്തു. ജൂണില്‍ വില്‍പ്പന തുടങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്. അടുത്ത വര്‍ഷം ഇന്ത്യയിലെത്തുന്ന അര്‍ഗോ ഫിയറ്റ് പൂന്തോയുടെ പകരക്കാരനാകും. ഫിയറ്റ് 326 മോഡുലാര്‍ ആര്‍ക്കിടെക്ച്ചറിന്റെ വിപുലീകരിച്ച വേര്‍ഷനാണ് അര്‍ഗോ അടിസ്ഥാനമാക്കിയിരിക്കുന്നത്.

ഹണികോമ്പ് മെഷ് ഗ്രില്‍, സ്‌മോക്ഡ് അപ്‌സ്വെപ്റ്റ് ഹെഡ്‌ലാമ്പുകള്‍, എല്‍ഇഡി ഡേടൈം റണ്ണിംഗ് ലാമ്പുകള്‍, എന്നിവയാണ് കാറിന് പുറത്തെ വിശേഷങ്ങള്‍. 2 ടോണ്‍ അലോയ് വീലുകള്‍, ഇരട്ട നിറ ഒആര്‍വിഎം, വീല്‍ ആര്‍ച്ചുകള്‍ക്ക് ചുറ്റും പ്ലാസ്റ്റിക് ക്ലാഡിംഗ്, പിന്‍വശത്ത് കോണ്‍ട്രാസ്റ്റിംഗ് സ്‌പോയ്‌ലര്‍, സ്ലീക് ടെയ്ല്‍ ലാമ്പുകള്‍, വലുപ്പമേറിയ എക്‌സ്‌ഹോസ്റ്റ് പൈപ്പ് എന്നിവയും കാണാം.

നാല് മീറ്റര്‍ നീളമുള്ള അര്‍ഗോ ഇന്ത്യന്‍ വിപണിയില്‍ പൂന്തോ ഇവോയ്ക്ക് പകരക്കാരനാകും. റെഡ് ആക്‌സന്റുകള്‍ സഹിതമുള്ള ഫ്രണ്ട്, റിയര്‍ ബംപറുകള്‍ കാറിന് സ്‌പോര്‍ടി ലുക്ക് നല്‍കുന്നു. 1.0 ലിറ്റര്‍ പെട്രോള്‍ എന്‍ജിന്‍, 1.3 ലിറ്റര്‍ പെട്രോള്‍ എന്‍ജിന്‍ എന്നിവ 100 എച്ച്പി കരുത്തും 1.8 ലിറ്റര്‍ പെട്രോള്‍ എന്‍ജിന്‍ 134 എച്ച്പി കരുത്തും 184 എന്‍എം ടോര്‍ക്കുമേകും. ഇന്ത്യയില്‍ മാരുതി സുസുകി ബലേനോ RS ആയിരിക്കും പ്രധാന എതിരാളി.

Comments

comments

Categories: Auto