വൈദ്യുതി ഇനി ഞാവലില്‍ നിന്നും

വൈദ്യുതി ഇനി ഞാവലില്‍ നിന്നും

റൂര്‍ക്കി: ഞാവല്‍പ്പഴം ഉപയോഗിച്ച് ചെലവു കുറഞ്ഞതും കാര്യക്ഷമമായതുമായ സോളാര്‍ സെല്‍ നിര്‍മിക്കുന്നതിനുള്ള തയ്യാറെടുപ്പില്‍ റൂര്‍ക്കി ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിലെ ശാസ്ത്രജ്ഞന്‍മാര്‍. ഞാവല്‍പ്പഴത്തിനു നിറം നല്‍കുന്ന ഡൈ സെന്‍സിറ്റൈസ്ഡ് സോളാര്‍ സെല്ലുകളിലെ ചെലവു കുറഞ്ഞ ഫോട്ടോസെന്‍സിറ്റൈസറാണ് ഇവര്‍ ഉപയോഗപ്പെടുത്തുന്നത്. ഫോട്ടോ സെന്‍സിറ്റെസര്‍ മുഖേനെ സോളാര്‍ സെല്ലിലേക്കു പ്രകാശം വലിച്ചെടുക്കുകയാണ് ചെയ്യുന്നത്.

സൗരോര്‍ജത്തിന് പ്രധാന്യമേറി വരുന്നതും കൂടുതല്‍ ആള്‍ക്കാര്‍ അതിനെ ആശ്രയിക്കുന്നതുമൊക്കെ പുതിയ ശാസ്ത്ര രീതിയുടെ പ്രാധാന്യം വര്‍ദ്ധിപ്പിക്കാനാണ് സാധ്യത. അതുകൊണ്ട് അത്തരത്തില്‍ പുതിയ മാര്‍ഗങ്ങള്‍ തേടിയുള്ള യാത്രയിലാണ് ശാസ്ത്ര ലോകം. എന്നാല്‍ സോളാര്‍ സെല്ലുകളുടെ നിര്‍മാണ ചെലവേറിയ കാര്യമായതിനാലാണ് പലരും വ്യക്തിപരമായ ആവശ്യങ്ങള്‍ക്കും സ്വകാര്യ ആവശ്യങ്ങള്‍ക്കും സോളാര്‍ ഉപയോഗിക്കാത്തതിനു പ്രധാന കാരണം. ഞാവല്‍ പഴത്തില്‍ നിന്നുമുള്ള പുതിയ കണ്ടെത്തല്‍ അതിന് ഒരു പരിഹാരമാകാനാണ് സാധ്യത.

Comments

comments

Categories: Business & Economy