യുബിഐ വായ്പാ വിതരണത്തില്‍ ആര്‍ബിഐ നിയന്ത്രണം കൊണ്ടുവരും

യുബിഐ വായ്പാ വിതരണത്തില്‍ ആര്‍ബിഐ നിയന്ത്രണം കൊണ്ടുവരും

കൊല്‍ക്കത്ത: യുണൈറ്റഡ് ബാങ്ക് ഓഫ് ഇന്ത്യ (യുബിഐ) യുടെ ശാഖകള്‍ വികസിപ്പിക്കുന്നതില്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ നിയന്ത്രണം ഏര്‍പ്പെടുത്തും. വായ്പാ ബാധ്യതകള്‍ ഉയരുന്നത് തടയാന്‍ കൂടുതല്‍ വ്യവസ്ഥകള്‍ കൊണ്ടുവരണമെന്ന് ആര്‍ബിഐ നിര്‍ദേശിക്കുമെന്നും ഒരു മുതിര്‍ന്ന ബാങ്കിംഗ് അനലിസ്റ്റ് പറഞ്ഞു. വായ്പകള്‍ തുടര്‍ച്ചായി പെരുകുന്നത് പൊതുമേഖല ബാങ്കായ യുബിഐയെ അപകട സാധ്യതയില്‍ കൊണ്ടെത്തിച്ചിരിക്കുകയാണ്. ഇത് ആര്‍ബി ഐ കഴിഞ്ഞ മാസം പുറത്തിറക്കിയ പുതിയ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പ്രകാരമുള്ള പ്രോംപ്റ്റ് കറക്റ്റിവ് ആക്ഷന്‍ (പിസിഎ) ന് കീഴിലെ രണ്ടാം വിഭാഗത്തിലേക്ക് ബാങ്കിനെ എത്തിച്ചിരിക്കുകയാണ്.

റിസര്‍വ് ബാങ്കിന്റെ നടപടികള്‍ ആരംഭിക്കുകയാണെങ്കില്‍ നാലുവര്‍ഷത്തിനിടയില്‍ ഇത് രണ്ടാം തവണയായിരിക്കു്ം യുബിഐ റെഗുലേറ്ററി ഉപരോധങ്ങള്‍ക്ക് കീഴില്‍ വരുന്നതും പരിഹാര നടപടികള്‍ക്കായി നിര്‍ബന്ധിക്കപ്പെടുന്നതും . അനായാസേന വായ്പ കൊടുക്കുന്നതില്‍ നിന്ന് 2013ല്‍ ആര്‍ബിഐ ബാങ്കിന് നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. ഓഹരിയുടമകള്‍ക്കിടയില്‍ ലാഭം വിതരണം ചെയ്യുന്നതിനും നിന്ന് യുബിഐക്ക് കടുത്ത നിയന്ത്രണംം ഏര്‍പ്പെടുത്തിയിട്ടുണ്ട്. നാലാം പാദത്തില്‍ 74 കോടി രൂപയുടെ അറ്റാദായമാണ് യുബിഐ നേടിയത്. മുന്‍വര്‍ഷം ഇതേ കാലയളവില്‍ 413 കോടി രൂപയുടെ നഷ്ടമാണ് ഉണ്ടായത്. ഏറ്റവും പുതിയ കണക്കുകള്‍ അനുസരിച്ച് യുബിഐയുടെ നിഷ്‌ക്രിയ ആസ്തി (എന്‍പിഎ) കളുടെ മൂല്യം മാര്‍ച്ച് അവസാനത്തോടെ 10,952 കോടി രൂപയായി ഉയര്‍ന്നു. കഴിഞ്ഞ വര്‍ഷം ഇത് 9,471 കോടി രൂപയായിരുന്നു. അറ്റ നിഷ്‌ക്രിയ ആസ്തി 9.04 ശതമാനത്തില്‍ നിന്ന് 10.02 ശതമാനമായി ഉയര്‍ന്നപ്പോള്‍ ഇതേ കാലയളവില്‍ മൊത്തം നിഷ്‌ക്രിയാസ്തി അനുപാതം 13.26% ത്തില്‍ നിന്ന് 15.53% ആയി ഉയര്‍ന്നു.

ഉയര്‍ന്ന എന്‍പിഎ, തുടര്‍ച്ചയായ നഷ്ടങ്ങള്‍, മൂലധന ക്ഷയം എന്നിവ ഉള്‍പ്പടെ ബാങ്കിന്റെ നാല് അപകട സാധ്യതകള്‍ റിസര്‍വ് ബാങ്ക് തിരിച്ചറിഞ്ഞിട്ടുണ്ട്. അപകട സാധ്യതകളെ പരിഹരിക്കാനുള്ള നടപടികള്‍ക്ക് പ്രോത്സാഹനം നല്‍കാനാണ് റിസര്‍വ് ബാങ്കിന്റെ നീക്കം. മാര്‍ച്ചില്‍ അവസാനിച്ച പാദത്തില്‍ 43 കോടി രൂപയുടെ കുറവാണ് എന്‍പിഎ പ്രൊവിഷനില്‍ ബാങ്ക് വരുത്തിയിരിക്കുന്നത്. മുന്‍വര്‍ഷം ഇതേ കാലയളവിലിത് 292 കോടി രൂപയായിരുന്നു. അറ്റ ലാഭത്തെ ഉയര്‍ത്താന്‍ ഇത് സഹായിക്കുന്നു. ഇക്കാലയളവില്‍ കമ്പനിയുടെ മൊത്തം ആദായം 116 കോടി രൂപയായിരുന്നു. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ 121 കോടി രൂപയാണ് നഷ്ടം നേരിട്ടത്. ബേസല്‍ മൂന്നിന്റെ കീഴിലുള്ള ബാങ്കിന്റെ മൂലധന പര്യാപ്തതാ അനുപാതം 11.14 ശതമാനമായിരുന്നു.

Comments

comments

Categories: Banking