കുല്‍ഭൂഷണ്‍ ജാദവ് കേസില്‍ അന്താരാഷ്ട്ര കോടതി വിധി ഇന്ത്യയ്ക്ക് അനുകൂലമായത് ഇന്ത്യ-പാക് ബന്ധം കൂടുതല്‍ മോശമാകും

കുല്‍ഭൂഷണ്‍ ജാദവ് കേസില്‍ അന്താരാഷ്ട്ര കോടതി വിധി ഇന്ത്യയ്ക്ക് അനുകൂലമായത് ഇന്ത്യ-പാക് ബന്ധം കൂടുതല്‍ മോശമാകും
തൂക്കു മരത്തില്‍നിന്നും സ്വന്തം പൗരനെ ഇന്ത്യ രക്ഷിച്ചെടുത്തെന്നു മാത്രമല്ല, പാക് 
പ്രവിശ്യയായ ബലോചിസ്ഥാനില്‍ അനാവശ്യമായി ഇടപെടുന്ന രാജ്യമെന്ന ദുഷ്‌പേരും ഇന്ത്യ
അന്താരാഷ്ട്ര കോടതി വിധിയിലൂടെ മാറ്റിയെടുത്തു. ചാരപ്രവര്‍ത്തനം നടത്തവേ 
ബലോചിസ്ഥാനില്‍നിന്നും അറസ്റ്റ് ചെയ്യുകയായിരുന്നെന്നാണു പാകിസ്ഥാന്‍ വാദിച്ചത്. 
പാകിസ്ഥാനില്‍നിന്നും സ്വാതന്ത്ര്യം വേണമെന്ന് ആവശ്യപ്പെട്ടു വിമോചന സമരം അരങ്ങേറുന്ന
പ്രവിശ്യയാണു ബലോചിസ്ഥാന്‍. ഇവിടെ സമരത്തിനു നേതൃത്വം നല്‍കുന്നവര്‍ക്ക് ഇന്ത്യ 
പിന്തുണ നല്‍കുന്നുണ്ടെന്നാണു പാകിസ്ഥാന്‍ ആരോപിക്കുന്നത്. കുല്‍ഭൂഷനെ അറസ്റ്റ് 
ചെയ്തതും ബലോചിസ്ഥാനിലെ വിമോചന പോരാളികള്‍ക്കു സഹായം ചെയ്തു 
കൊടുത്തെന്ന ആരോപണത്തിന്മേലാണ്.

കുല്‍ഭൂഷണ്‍ ജാദവ് കേസില്‍ അന്താരാഷ്ട്ര കോടതിയെ സമീപിച്ച ഇന്ത്യയുടെ തീരുമാനം അനുചിതമെന്നു തെളിയിക്കപ്പെട്ടിരിക്കുകയാണ്. കേസില്‍ അന്തിമ തീരുമാനം പുറപ്പെടുവിക്കുന്നതു വരെ ജാദവിനെ ശിക്ഷിക്കാനുള്ള പാക് കോടതി വിധി സ്റ്റേ ചെയ്തു കൊണ്ടാണ് അന്താരാഷ്ട്ര കോടതി വ്യാഴാഴ്ച ഇടക്കാല വിധി പുറപ്പെടുവിച്ചത്. ജാദവ് കേസില്‍ അന്താരാഷ്ട്ര കോടതിയുടെ അന്തിമ തീരുമാനം പുറത്തുവരാന്‍ ഏകദേശം ഒരു വര്‍ഷമോ അതിലധികമോ ഇനിയെടുക്കുമെന്നാണു നിയമവൃത്തങ്ങള്‍ നല്‍കുന്ന സൂചന. അത്രയും കാലം വാദവും എതിര്‍വാദവുമായി കലുഷിതമായി നിയമനടപടികള്‍ പുരോഗമിക്കും.

ഏതായാലും വ്യാഴാഴ്ചത്തെ അന്താരാഷ്ട്ര കോടതിയുടെ ഉത്തരവ് ചരിത്രപരം തന്നെയാണ്. 1999-ലാണ് ഇതിനു മുന്‍പ് അന്താരാഷ്ട്ര കോടതിയില്‍ പാകിസ്ഥാനും ഇന്ത്യയും മുഖാമുഖമെത്തിയത്. അന്നു പാകിസ്ഥാന്റെ സൈനിക വിമാനം ഇന്ത്യ വെടിവെച്ചിട്ടെന്ന പരാതിയുമായിട്ടായിരുന്നു പാകിസ്ഥാന്‍ കോടതിയെ സമീപിച്ചത്. പക്ഷേ വിധി പറയാന്‍ ബാദ്ധ്യസ്ഥരല്ലെന്നു ചൂണ്ടിക്കാണിച്ച് അന്താരാഷ്ട്ര കോടതി കേസ് തള്ളി. 18 വര്‍ഷങ്ങള്‍ക്കു ശേഷം ഇപ്പോഴിതാ വീണ്ടും കോടതി സമക്ഷം തര്‍ക്ക പരിഹാരത്തിനായി ഇരു രാജ്യങ്ങളുമെത്തിയിരിക്കുന്നു.

കുല്‍ഭൂഷണ്‍ ജാദവ് കേസില്‍ ആദ്യ വിധി ഇന്ത്യയ്ക്കു വിജയം സമ്മാനിച്ചിരിക്കുകയാണ്. തൂക്കു മരത്തില്‍നിന്നും സ്വന്തം പൗരനെ ഇന്ത്യ രക്ഷിച്ചെടുത്തെന്നു മാത്രമല്ല, പാക് പ്രവിശ്യയായ ബലോചിസ്ഥാനില്‍ അനാവശ്യമായി ഇടപെടുന്ന രാജ്യമെന്ന ദുഷ്‌പേരും ഇന്ത്യ അന്താരാഷ്ട്ര കോടതി വിധിയിലൂടെ മാറ്റിയെടുത്തു. ചാരപ്രവര്‍ത്തനം നടത്തവേ ബലോചിസ്ഥാനില്‍നിന്നും അറസ്റ്റ് ചെയ്യുകയായിരുന്നെന്നാണു പാകിസ്ഥാന്‍ വാദിച്ചത്. പാകിസ്ഥാനില്‍നിന്നും സ്വാതന്ത്ര്യം വേണമെന്ന് ആവശ്യപ്പെട്ടു വിമോചന സമരം അരങ്ങേറുന്ന പ്രവിശ്യയാണു ബലോചിസ്ഥാന്‍. ഇവിടെ സമരത്തിനു നേതൃത്വം നല്‍കുന്നവര്‍ക്ക് ഇന്ത്യ പിന്തുണ നല്‍കുന്നുണ്ടെന്നാണു പാകിസ്ഥാന്‍ ആരോപിക്കുന്നത്.

കുല്‍ഭൂഷനെ അറസ്റ്റ് ചെയ്തതും ബലോചിസ്ഥാനിലെ വിമോചന പോരാളികള്‍ക്കു സഹായം ചെയ്തു കൊടുത്തെന്ന ആരോപണത്തിന്മേലാണ്. ജാദവ് കേസില്‍ അന്താരാഷ്ട്ര കോടതിയുടെ വ്യാഴാഴ്ചയിലെ ഇടക്കാല വിധി പാകിസ്ഥാനു തിരിച്ചടിയാണെങ്കിലും, ഇന്ത്യയ്ക്കു ഭാവിയില്‍ നിരവധി ദോഷങ്ങള്‍ സമ്മാനിക്കാന്‍ പ്രാപ്തമാണു ജാദവുമായി ബന്ധപ്പെട്ട കേസ്. ഇന്ത്യന്‍ സുരക്ഷാ സേന പിടികൂടിയിട്ടുള്ള നിരവധി പാകിസ്ഥാനി തീവ്രവാദികള്‍ ഇന്ത്യയില്‍ തടവ് ശിക്ഷയനുഭവിക്കുന്നുണ്ട്. ജാദവിന്റെ കേസിലെന്ന പോലെ പാകിസ്ഥാന് ഇന്ത്യയില്‍ തടവ് ശിക്ഷയനുഭവിക്കുന്ന തീവ്രവാദികളുടെ മോചനത്തിനു വേണ്ടിയും അന്താരാഷ്ട്ര കോടതിയെ സമീപിച്ചു വാദിക്കാനാവുമെന്നതാണു ഭാവിയില്‍ ഇന്ത്യ നേരിടാന്‍ സാധ്യതയുള്ള തിരിച്ചടി.

തീവ്രവാദ പ്രവര്‍ത്തനം നടത്തിയതിന്റെ പേരില്‍ കുറ്റവിചാരണ നേരിടുന്ന വ്യക്തികള്‍ക്കു നയതന്ത്ര തലത്തില്‍ സഹായം ലഭ്യമാക്കാനുള്ള സൗകര്യം ( consular access ) വിയന്ന കണ്‍വെന്‍ഷന്‍ പ്രകാരം അനുവദനീയമല്ലെന്ന പാകിസ്ഥാന്റെ വാദം അന്താരാഷ്ട്ര കോടതി തള്ളിയിരുന്നു. ഇതും ഇന്ത്യയ്ക്കു ഭാവിയില്‍ തിരിച്ചടി സമ്മാനിക്കാന്‍ പ്രാപ്തമായ കാര്യം തന്നെയാണ്. ജാദവ് കേസില്‍ ഇന്ത്യ നിരന്തരം പാകിസ്ഥാനോട് consular access ആവശ്യപ്പെട്ടെങ്കിലും പാകിസ്ഥാന്‍ നിരാകരിച്ചിരുന്നു. പാകിസ്ഥാനെ സംബന്ധിച്ചു ജാദവ് കേസിലെ തിരിച്ചടി വന്‍ തലവേദന തന്നെയാണു സൃഷ്ടിച്ചിരിക്കുന്നത്.

നവാസ് ഷെരീഫ് സര്‍ക്കാരും സൈനിക നേതൃത്വവും തമ്മില്‍ തര്‍ക്കം രൂക്ഷമാകാനുള്ള സാധ്യത വര്‍ധിച്ചിരിക്കുകയാണ്. ജാദവിനെ വധശിക്ഷയ്ക്കു വിധിച്ചതു പാകിസ്ഥാനിലെ സൈനിക കോടതിയാണ്. തൂക്കുമരത്തിലേക്ക് അയക്കാന്‍ തന്നെയാണു സൈനിക കോടതിക്കു താത്പര്യം. എന്നാല്‍ ഷെരീഫിന്റെ നേതൃത്വത്തിലുള്ള സിവിലിയന്‍ സര്‍ക്കാരിനാവട്ടെ, അന്താരാഷ്ട്ര നിയമം പാലിക്കേണ്ടത് ധാര്‍മികബാദ്ധ്യതയുമാണ്. കേസില്‍ അന്താരാഷ്ട്ര കോടതി അന്തിമ വിധി പുറപ്പെടുവിക്കും വരെ ക്ഷമ പ്രകടിപ്പിക്കേണ്ട ബാദ്ധ്യതയും ഷെരീഫിന്റെ സര്‍ക്കാരിനുണ്ട്. ഇതു ഷെരീഫിനു സൃഷ്ടിച്ചിരിക്കുന്നതു വലിയ വെല്ലുവിളി തന്നെയാണ്.

Comments

comments

Categories: Top Stories, World