വൈദ്യശാസ്ത്രരംഗത്തെ നിയമക്കുരുക്കുകളെക്കുറിച്ച് ഏകദിന ശില്‍പ്പശാല

വൈദ്യശാസ്ത്രരംഗത്തെ നിയമക്കുരുക്കുകളെക്കുറിച്ച് ഏകദിന ശില്‍പ്പശാല
എഎച്ച്പിഐയുടെ നേതൃത്വത്തിലാണ് ശില്‍പ്പശാല സംഘടിപ്പിച്ചിരിക്കുന്നത്

കൊച്ചി: ഇന്ത്യയിലെ ഒട്ടുമിക്ക ആശുപത്രികളെയും പ്രതിനിധീകരിക്കുന്ന അസോസിയേഷന്‍ ഓഫ് ഹെല്‍ത്ത്‌കെയര്‍ പ്രൊവൈഡേഴ്‌സ് ഇന്ത്യ (എഎച്ച്പിഐ)യുടെ നേതൃത്വത്തില്‍ വൈദ്യശാസ്ത്രരംഗത്തെ ബാധ്യതകളും പരിഹാരങ്ങളും എന്ന വിഷയത്തെക്കുറിച്ച് കൊച്ചിയില്‍ മേയ് 20-ന് ശില്‍പ്പശാല സംഘടിപ്പിക്കുന്നു. ഹോട്ടല്‍ അവന്യൂ റീജന്റിലാണ് ശില്‍പ്പശാല. കേരളത്തില്‍നിന്ന് നൂറിലധികം ആശുപത്രികളുടെ, മുതിര്‍ന്ന ഡോക്റ്റര്‍മാര്‍, മാനേജര്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുക്കും. ഡോക്റ്റര്‍മാരും രോഗികളും തമ്മിലുള്ള വിശ്വാസ്യത കുറഞ്ഞുവരുന്നതിന് പരിഹാരം കാണുന്നതിനെക്കുറിച്ച് ശില്‍പ്പശാല ചര്‍ച്ച ചെയ്യും.

ആരോഗ്യസേവനരംഗത്ത് വര്‍ദ്ധിച്ചുവരുന്ന കേസുകളും മറ്റും ഇന്ന് പ്രധാന പ്രശ്‌നമായി വളരുകയാണ്. കഴിഞ്ഞ രണ്ട് ദശകങ്ങളായി വൈദ്യശാസ്ത്രരംഗത്തെ പുരോഗതിക്ക് തന്നെ ഭീഷണിയാണിത്. ഇന്ത്യന്‍ കോടതികളിലും ഉപയോക്തൃ സംരക്ഷണഫോറങ്ങളിലും കേസുകള്‍ നിറയുന്നു. മെഡിക്കോലീഗല്‍ കേസുകളുടെ സാങ്കേതികകാര്യങ്ങളെ സംബന്ധിച്ച് ഡോക്റ്റര്‍മാര്‍ക്കിടയില്‍ നിലനില്‍ക്കുന്ന അറിവില്ലായ്മയാണ് ഇതിനുള്ള കാരണങ്ങളിലൊന്നെന്ന് സംഘടന പറയുന്നു.

രോഗികളുടെ കാര്യത്തില്‍ അവരുടെ അവകാശങ്ങളെക്കുറിച്ചം ഉത്തരവാദിത്വങ്ങളെക്കുറിച്ചും അറിവ് വേണം. ഭാവിയില്‍ അനാവശ്യമായ കേസുകള്‍ ഒഴിവാക്കുന്നതിനായി ഒരു സംവിധാനം രൂപപ്പെടുത്തുകയും പ്രവര്‍ത്തനരീതികളില്‍ മാറ്റം വരുത്തുകയും വേണം. എഎച്ച്പിഐയുടെ നേതൃത്വത്തില്‍ ഇന്ത്യയിലെ ഏറ്റവും വലിയ ആരോഗ്യസേവന ഉപദേശകസംഘമായ ചെന്നെയിലെ ആക്‌മെ കണ്‍സള്‍ട്ടിംഗുമായി ചേര്‍ന്ന് സവിശേഷമായൊരു പരിപാടിയാണ് അവതരിപ്പിക്കുന്നത്.

ആരോഗ്യരംഗത്തെ ഗുണമേന്മാ പ്രസ്ഥാനത്തിന്റെ പിതാവെന്ന് അറിയപ്പെടുന്ന എന്‍എബിഎച്ച് സ്ഥാപക സിഇഒ ഡോ. ഗിരിധര്‍ ജെ ഗ്യാനി, ഐഎംഎ സംസ്ഥാന പ്രസിഡന്റ് ഡോ. വി ജി പ്രദീപ് കുമാര്‍, ആക്‌മെ കണ്‍സള്‍ട്ടിംഗ് സിഒഒ സി എസ് രാമകൃഷ്ണന്‍, ചെന്നൈ ശ്രീരംഗ ഹോസ്പിറ്റലിന്റെ ക്വാളിറ്റി ഡയറക്റ്റര്‍ ഡോ. ബി കൃഷ്ണമൂര്‍ത്തി, മുംബെയിലെ ഹിന്ദുജ ഹോസ്പിറ്റല്‍ ലീഗല്‍ & മെഡിക്കല്‍ ഡപ്യൂട്ടി ഡയറക്ടര്‍ ഡോ. സുഗന്ധി അയ്യര്‍, ആസ്റ്റര്‍ മെഡ്‌സിറ്റി ജിഐ സര്‍വീസസിന്റെ ലീഡ് കണ്‍സള്‍ട്ടന്റ് ഡോ. ജി എന്‍ രമേഷ്, അഭിഭാഷകനായ മേനോന്‍ ആന്‍ഡ് പൈ പാര്‍ട്ണര്‍ ഗോപിനാഥ് മേനോന്‍, ആസ്റ്റര്‍ മെഡ്‌സിറ്റി സിഇഒയും എഎച്ച്പിഐ കേരള ചാപ്റ്റര്‍ പ്രസിഡന്റുമായ ഡോ. ഹരീഷ് പിള്ള എന്നിവര്‍ ശില്‍പ്പശാലയില്‍ പങ്കെടുക്കും.

Comments

comments

Categories: Life