ജിഎസ്ടിയില്‍ നികുതി നിരക്ക് ഇങ്ങനെ

ജിഎസ്ടിയില്‍ നികുതി നിരക്ക് ഇങ്ങനെ

ശ്രീനഗര്‍: ചരക്കു സേവന നികുതി സമ്പ്രദായത്തിനു കീഴില്‍ വിവിധ ഉല്‍പ്പന്നങ്ങള്‍ക്കു ചുമത്തേണ്ട നികുതി നിരക്ക് സംബന്ധിച്ച് ശ്രീനഗറില്‍ ചേര്‍ന്ന ജിഎസ്ടി കൗണ്‍സില്‍ യോഗത്തില്‍ തീരുമാനം. ഭൂരിഭാഗം ഉല്‍പ്പന്നങ്ങളെയും 18 ശതമാനം നികുതി നിരക്കിനു കീഴിലാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. 80 ശമാനത്തോളം ഉല്‍പ്പന്നങ്ങള്‍ ഈ വിഭാഗത്തില്‍ വരുമ്പോള്‍ 18 ശതമാനത്തോളെ ഉല്‍പ്പന്നങ്ങളാണ് ഏറ്റവും ഉയര്‍ന്ന നികുതി നിരക്കായ 28 ശതമാനത്തിനു കീഴില്‍ വരുന്നത്.

ജിഎസ്ടി നടപ്പാക്കുമ്പോള്‍ ഭക്ഷ്യവസ്തുക്കള്‍ക്ക് വില കുറയുമെന്ന് ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലി അറിയിച്ചു. മിക്കവാറും ഉല്‍പ്പന്നങ്ങളുടെ നികുതി കുറയുകയാണ് ചെയ്തിട്ടുള്ളതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. 1211 ഉല്‍പ്പന്നങ്ങളുടെ നികുതി നിരക്ക് സംബന്ധിച്ച് യോഗത്തിന്റെ ആദ്യ ദിനമായ വ്യാഴാഴ്ച തന്നെ കൗണ്‍സില്‍ ധാരണയില്‍ എത്തിയിരുന്നു. സ്വര്‍ണ, ബീഡി, ചെറുകാറുകള്‍, പാക്കറ്റ് ഭക്ഷണം എന്നിവയുടെ നിരക്ക് സംബന്ധിച്ചാണ് തര്‍ക്കം നീണ്ടുപോയത്. കൗണ്‍സില്‍ നിശ്ചയിച്ച വിവിധ ഉല്‍പ്പന്നങ്ങളുടെ നികുതി നിരക്കുകള്‍ ഇപ്രകാരമാണ്.

നികുതിയില്ലാത്തവ

ഫ്രഷ് മീറ്റ്, മത്സ്യം, കോഴിയിറച്ചി, മുട്ട, പാല്‍, ബട്ടര്‍ മില്‍ക്, തൈര്, തേന്‍, പഴവര്‍ഗങ്ങള്‍, പച്ചക്കറി, ധാന്യപ്പൊടികള്‍, ബ്രഡ്, ഉപ്പ്, ബിന്ദി, സിന്ദൂരം, സ്റ്റാംപ്, ജുഡീഷ്യല്‍ പേപ്പറുകള്‍, പുസ്തകങ്ങള്‍, പത്രം, ഹാന്‍ഡ്‌ലൂം

5 ശതമാനം

പാല്‍പ്പെടി, ബ്രാന്റഡ് പനീര്‍, ശീതീകരിച്ച പച്ചക്കറികള്‍, കാപ്പിപ്പൊടി, ചായപ്പൊടി, മസാല, പിസ, റസ്‌ക്, മണ്ണെണ്ണ, കല്‍ക്കരി, മരുന്നുകള്‍, സ്റ്റെന്റ്, ലൈഫ് ബോട്ട് .

12 ശതമാനം

ശീതീകരിച്ച മാംസം, ബട്ടര്‍, ചീസ്, നെയ്യ്, ഉണക്കിയ പഴങ്ങള്‍, മൃഗക്കൊഴുപ്പ്, സോസേജ്, പഴച്ചാറുകള്‍, ആയൂര്‍വേദ മരുന്നുകള്‍, പല്‍പ്പൊടി, ചന്ദനത്തിരി, കളറിംഗ് ബുക്കുകള്‍, കുട, തുന്നല്‍ മെഷീന്‍, മൊബീല്‍ ഫോണ്‍

18 ശതമാനം

റിഫൈന്‍ ചെയ്ത പഞ്ചസാര, പാസ്ത, കോണ്‍ഫ്‌ളേക്‌സ്, പേസ്റ്ററികള്‍, കേക്കുകള്‍, ജാം, സോസ്, സൂപ്പ്, ഐസ്‌ക്രീം, മിനറല്‍ വാട്ടര്‍, ടിഷ്യു പേപ്പറുകള്‍, പേപ്പര്‍ കവറുകള്‍, നോട്ട് ബുക്ക് , സ്റ്റീല്‍ ഉല്‍പ്പന്നങ്ങള്‍, കാമറ, സ്പീക്കറുകള്‍, മോണിറ്ററുകള്‍

28 ശതമാനം

ചുയിങ്ഗം, മൊളാസസ്, കൊക്കോ ഇല്ലാത്ത ചോക്‌ലേറ്റ്, ചോക്‌ലേറ്റ് വേഫേഴ്‌സ്, പാന്‍മസാല, പെയിന്റ്, ഡിയോഡ്രന്റ്, ഷേവിങ് ക്രീം, ഹെയര്‍ ഷാംപൂ, ഡൈ, സണ്‍സ്‌ക്രീന്‍, വാള്‍പേപ്പര്‍, സെറാമിക് ടൈല്‍സ്, വാട്ടര്‍ ഹീറ്റര്‍, ഡിഷ് വാഷര്‍, വാഷിങ് മെഷീന്‍, എടിഎം, വെന്‍ഡിങ് മെഷീനുകള്‍, വാക്വം ക്ലീനര്‍, ഹെയര്‍ ക്ലിപ്പുകള്‍, ഷേവിംഗ് സെറ്റുകള്‍, ഓട്ടോമൊബീല്‍സ്, മോട്ടോര്‍സൈക്കിള്‍, സ്വകാര്യ ആവശ്യത്തിനുള്ള എയര്‍ ക്രാഫ്റ്റുകള്‍

Comments

comments

Categories: Top Stories