വേദാന്ത പ്ലാന്റുകളെ ഡിജിറ്റല്‍ സംവിധാനം വഴി ബന്ധിപ്പിക്കാന്‍ സീമെന്‍സ്

വേദാന്ത പ്ലാന്റുകളെ ഡിജിറ്റല്‍  സംവിധാനം വഴി ബന്ധിപ്പിക്കാന്‍ സീമെന്‍സ്
പഞ്ചാബിലെ തല്‍വാന്തി സാബോ പവര്‍ പ്ലാന്റ് (ടിഎസ്പിഎല്‍), ഭാരത് അലുമിനിയം 
കമ്പനി (ബാല്‍കോ) എന്നീ ഊര്‍ജ്ജ യൂണിറ്റുകളെയാണ് ഡിജിറ്റല്‍ ഉപാധി വഴി നിരീക്ഷണ 
കേന്ദ്രവുമായി ബന്ധിപ്പിക്കുന്നത്

മുംബൈ: ആഗോള ലോഹ, ഖനന കമ്പനിയായ വേദാന്തയുടെ ഇന്ത്യയിലെ രണ്ട് ഊര്‍ജ്ജ പ്ലാന്റുകളെ മോണിറ്ററിംഗ് സ്‌റ്റേഷനുകളുമായി ഡിജിറ്റല്‍ സംവിധാനം വഴി ബന്ധിപ്പിക്കുന്നു. ഇതിനുള്ള കരാര്‍ നേടിയെന്ന് ഓട്ടോമേഷന്‍ സൊലൂഷന്‍ ദാതാക്കളായ സീമെന്‍സ് അറിയിച്ചു. പഞ്ചാബിലെ തല്‍വാന്തി സാബോ പവര്‍ പ്ലാന്റ് (ടിഎസ്പിഎല്‍), ഭാരത് അലുമിനിയം കമ്പനി (ബാല്‍കോ) എന്നീ ഊര്‍ജ്ജ യൂണിറ്റുകളെയാണ് ഡിജിറ്റല്‍ ഉപാധി വഴി നിരീക്ഷണ കേന്ദ്രവുമായി ബന്ധിപ്പിക്കുന്നത്.

തുടര്‍ നിരീക്ഷണത്തിനു വേണ്ടിവരുന്ന വന്‍തോതിലുള്ള ഡാറ്റ വിശകലനത്തിന് ഈ ശൃംഖല സേവനം നല്‍കും. പരിചയമില്ലാത്ത പ്രവര്‍ത്തനങ്ങള്‍ കുറയ്ക്കുന്നതിന് ഇത് സഹായകരമാകും. അതിലൂടെ ചെലവ് പുനക്രമീകരിക്കാനും വേദാന്തയുടെ ഊര്‍ജ്ജ ആസ്തി വര്‍ധിപ്പിക്കാനും സാധിക്കും- സീമെന്‍സ് പറഞ്ഞു.

വേദാന്തയുടെ വിശ്വാസ്യതയും മികവും ഉറപ്പാക്കാന്‍ സഹായിക്കുന്നതിന് സീമെന്‍സ് പ്രാരംഭഘട്ടത്തില്‍ മൂന്ന് വര്‍ഷത്തേക്ക് അറ്റകുറ്റപ്പണിക്കു പിന്തുണ നല്‍കും. ഖനനത്തിന് അതിവ്യാപകമായി ഡിജിറ്റല്‍ സാങ്കേതികവിദ്യയാണ് കമ്പനി ഉപയോഗിക്കുന്നതെന്ന് വേദാന്ത സിഇഒ സമിര്‍ കെയ്‌റ പറഞ്ഞു. ഊര്‍ജ്ജ പ്ലാന്റുകളുടെ ലഭ്യത വര്‍ധിപ്പിക്കാന്‍ കമ്പനി ഡിജിറ്റല്‍ സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തുന്നുണ്ട്. കൂടാതെ ഇന്ധന നിലയങ്ങള്‍ പരിപാലിക്കുന്നതിനും മികച്ച നിയന്ത്രണത്തിനും സാങ്കേതികവിദ്യയെ ആശ്രയിക്കുന്നു. ഡിജിറ്റല്‍ സംവിധാനം വഴി വേദാന്ത ഊര്‍ജ്ജ പ്ലാന്റുകളുടെ നിര്‍ണ്ണായക പ്രവര്‍ത്തനങ്ങള്‍ തത്സമയം നിരീക്ഷിക്കാന്‍ സാധിക്കുമെന്നും കെയ്‌റ വ്യക്തമാക്കി.

Comments

comments

Categories: Business & Economy