641 എച്ച്പി കരുത്തുമായി ലംബോര്‍ഗിനി യൂറസ്, ഹൈബ്രിഡ് വേര്‍ഷനിലും വരും

641 എച്ച്പി കരുത്തുമായി ലംബോര്‍ഗിനി യൂറസ്, ഹൈബ്രിഡ് വേര്‍ഷനിലും വരും
2018 രണ്ടാം പാദത്തില്‍ ലംബോര്‍ഗിനി യൂറസ് യൂറോപ്പില്‍ അവതരിപ്പിക്കും

ന്യൂ ഡെല്‍ഹി : ഇറ്റാലിയന്‍ സ്‌പോര്‍ട്‌സ് കാര്‍ നിര്‍മ്മാതാക്കളായ ലംബോര്‍ഗിനിയുടെ യൂറസ് എസ്‌യുവിയുടെ കൂടുതല്‍ വിശേഷങ്ങള്‍ പുറത്തുവന്നു. പുതുതായി വികസിപ്പിച്ച ട്വിന്‍-ടര്‍ബോ V8 എന്‍ജിനാണ് യൂറസിന് കരുത്ത് പകരുകയെന്ന് ലംബോര്‍ഗിനി സിഇഒ സ്‌റ്റെഫാനോ ഡൊമെനികാലി വ്യക്തമാക്കി. ഈ എന്‍ജിന്‍ കാറിന് 641 കുതിരശക്തി കരുത്ത് പകരും. പ്ലഗ്-ഇന്‍ ഹൈബ്രിഡ് പവര്‍ട്രെയ്‌നിലും യൂറസ് എസ്‌യുവി ലഭിക്കും. സ്റ്റാന്‍ഡേഡ് V8 എന്‍ജിനായിരിക്കും കൂടെ.

ഫോക്‌സ്‌വാഗണ്‍ എംഎല്‍ബി പ്ലാറ്റ്‌ഫോമാണ് അടിസ്ഥാനം. പുതു തലമുറ ഔഡി Q7, ബെന്റ്‌ലി ബെന്റെയ്ഗ എന്നിവയുടെ പ്ലാറ്റ്‌ഫോം ഇതുതന്നെ. കാര്‍ബണ്‍ ഫൈബറില്‍ നിര്‍മ്മിച്ചതിനാല്‍ ലൈറ്റ്‌വെയ്റ്റ് എസ്‌യുവിയാണ് യൂറസ്. ആദ്യ വര്‍ഷം ആയിരം യൂറസ് പുറത്തിറക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. 2019 ഓടെ ഉല്‍പ്പാദനശേഷി 3,500 ആയി ഉയര്‍ത്തും. 2012 ബെയ്ജിംഗ് മോട്ടോര്‍ ഷോയിലാണ് കമ്പനി യൂറസിന്റെ കണ്‍സെപ്റ്റ് വേര്‍ഷന്‍ അവതരിപ്പിച്ചത്.

2018 രണ്ടാം പാദത്തില്‍ ലംബോര്‍ഗിനി യൂറസ് യൂറോപ്പില്‍ അവതരിപ്പിക്കും. മൂന്നാം പാദത്തില്‍ അമേരിക്കന്‍ വിപണിയില്‍ പുറത്തിറക്കും. 2018 അവസാനത്തോടെയാകും ന്യൂ ഡെല്‍ഹിയിലെത്തുന്നത്. 4 കോടിയോളം രൂപ വില വരും. ബെന്റ്‌ലി ബെന്റെയ്ഗയെ ആണ് നോട്ടമിട്ടിരിക്കുന്നത്.

Comments

comments

Categories: Auto