ബാലകൃഷ്ണ പിള്ളയ്ക്ക് സ്ഥാനം ; തെരഞ്ഞെടുപ്പ് ധാരണപ്രകാരമെന്നു കാനം

ബാലകൃഷ്ണ പിള്ളയ്ക്ക് സ്ഥാനം ; തെരഞ്ഞെടുപ്പ് ധാരണപ്രകാരമെന്നു കാനം

തിരുവനന്തപുരം: തെരഞ്ഞെടുപ്പ് ധാരണപ്രകാരമാണു കേരള കോണ്‍ഗ്രസ് (ബി) ചെയര്‍മാന്‍ ആര്‍ ബാലകൃഷ്ണപിളളയെ മുന്നാക്ക വികസന കോര്‍പ്പറേഷന്‍ ചെയര്‍മാനായി തെരഞ്ഞെടുത്തതെന്നു സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. തെരഞ്ഞെടുപ്പ് സമയത്തു പിന്തുണ നല്‍കിയപ്പോള്‍ ബാലകൃഷ്ണപിള്ളയ്ക്കു കൊടുത്ത ഉറപ്പാണതെന്നും കാനം പറഞ്ഞു.  ബുധനാഴ്ച ചേര്‍ന്ന മന്ത്രിസഭാ യോഗമാണു ബാലകൃഷ്ണപിളളയെ മുന്നാക്ക വികസന കോര്‍പ്പറേഷന്‍ ചെയര്‍മാനായി തെരഞ്ഞെടുത്തത്. ബാലകൃഷ്ണപിളളയെ മുന്നാക്ക വികസന കോര്‍പ്പറേഷന്‍ അധ്യക്ഷനായി നിയമിച്ച സര്‍ക്കാര്‍ നടപടിയെ വിമര്‍ശിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രംഗത്തെത്തി. യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് എതിര്‍ത്തവരാണ് ഇപ്പോള്‍ അതേ സ്ഥാനം നല്‍കിയിരിക്കുന്നതെന്നു ചെന്നിത്തല പറഞ്ഞു. ജനങ്ങളോട് ഇടതുമുന്നണി മാപ്പ് പറയണമെന്നും വിഎസ് അച്യുതാനന്ദന്‍ ഈ വിഷയത്തില്‍ പ്രതികരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Comments

comments

Categories: Politics, Top Stories

Related Articles