കലാഭവന്‍ മണിയുടെ മരണം സിബിഐ അന്വേഷണം ആരംഭിച്ചു

കലാഭവന്‍ മണിയുടെ മരണം സിബിഐ അന്വേഷണം ആരംഭിച്ചു

കൊച്ചി: ചാലക്കുടി പൊലീസില്‍നിന്നും കേസ് ഫയല്‍ വാങ്ങി കൊണ്ടു നടന്‍ കലാഭവന്‍ മണിയുടെ മരണത്തെക്കുറിച്ചുളള അന്വേഷണം സിബിഐ ഏറ്റെടുത്തു. ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണു സിബിഐ അന്വേഷണം ഏറ്റെടുത്തത്. സിബിഐ ഇന്‍സ്‌പെക്ടര്‍ വിനോദിന്റെ നേതൃത്വത്തിലുളള സംഘമാണു കേസ് അന്വേഷിക്കുന്നത്. ചാലക്കുടി സിഐയുടെ പക്കല്‍നിന്നുമാണു മണിയുടെ മരണം സംബന്ധിച്ച അന്വേഷണ ഫയലുകള്‍ സംഘം കൈപ്പറ്റിയത്.

2016 മാര്‍ച്ച് ആറിനാണു മണി മരിച്ചത്. ചാലക്കുടിയിലെ ഒൗട്ട് ഹൗസായ പാഡിയില്‍ വച്ച് അവശനിലയില്‍ മണിയെ കണ്ടെത്തിയതിനെ തുടര്‍ന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മണിയുടെ ശരീരത്തില്‍ അളവില്‍ കവിഞ്ഞ മീഥെയ്ല്‍ ആല്‍ക്കഹോളിന്റെ സാന്നിധ്യം കണ്ടെത്തിയതാണു മരണത്തില്‍ അസ്വാഭാവികയുണ്ടെന്ന സംശയം ജനിപ്പിച്ചത്. മണിയുടെ മരണം സിബിഐ അന്വേഷിക്കണമെന്ന ആവശ്യം ഉയരുകയും ചെയ്തു. തുടര്‍ന്നു മണിയുടെ സഹോദരന്‍ രാമകൃഷ്ണനും മണിയുടെ ഭാര്യ നിമ്മിയും കോടതിയില്‍ ഹര്‍ജി നല്‍കി. ഹര്‍ജി പരിഗണിച്ചാണു കോടതി നിര്‍ദേശം.

Comments

comments

Categories: Movies, Top Stories