എറണാകുളം സൗത്തും ആലുവയും വൃത്തിയുള്ള സ്റ്റേഷനുകള്‍

എറണാകുളം സൗത്തും ആലുവയും വൃത്തിയുള്ള സ്റ്റേഷനുകള്‍

ന്യൂഡെല്‍ഹി: ഇന്ത്യയിലെ ഏറ്റവും വൃത്തിയുള്ള റെയ്ല്‍വേ സ്റ്റേഷനുകളില്‍ ആന്ധ്രയിലെ വിശാഖപട്ടണവും, പഞ്ചാബിലെ ബീസും ഒന്നാമത്. എ വിഭാഗത്തില്‍ ദേശീയതലത്തില്‍ 719 പോയ്‌ന്റോടെ 61-ാം റാങ്ക് നേടിയ ആലുവയാണ് പോയിന്റ് അടിസ്ഥാനത്തില്‍ കേരളത്തിലെ ഏറ്റവും വൃത്തിയുള്ള സ്‌റ്റേഷന്‍. എ1 വിഭാഗത്തില്‍ എറണാകുളം സൗത്ത് 695 പോയിന്റുമായി 34-ാം റാങ്ക് നേടി. എ1 വിഭാഗത്തില്‍ കോഴിക്കോട് 40-ാം റാങ്കും (687 പോയ്ന്റ്), തൃശ്ശൂര്‍ 52-ാം റാങ്കും (635 പോയ്ന്റ് ) സ്വന്തമാക്കിയപ്പോള്‍ 557 പോയ്ന്റ് നേടിയ തിരുവനന്തപുരം 71 -ാം സ്ഥാനവുമായി പട്ടികയിലെ പട്ടികയിലെ ഏറ്റവും പിന്നിലുള്ള അഞ്ച് സ്റ്റേഷനുകളില്‍ ഒന്നായിമാറി. എ വിഭാഗത്തില്‍ 712 പോയ്ന്റുമായി തലശേരി 75-ാം റാങ്കും 683 പോയ്ന്റുമായി കോട്ടയം 102 -ാം റാങ്കും നേടി.

എ1 വിഭാഗത്തില്‍ ബീഹാറിലെ ദര്‍ബഹങ്കയും, എ വിഭാഗത്തില്‍ ജോഗ്ബനിയുമാണ് രാജ്യത്തെ ഏറ്റവും വൃത്തിഹീനമായ റെയില്‍വേ സ്റ്റേഷനുകള്‍. സ്വച്ഛ് റെയ്ല്‍ പദ്ധതിയുടെ ഭാഗമായി റെയ്ല്‍വേയിലെ ശുചിത്വത്തെകുറിച്ചുള്ള മൂന്നാമത്തെ സര്‍വേ റിപ്പോര്‍ട്ടാണിത്ത്. ബുധനാഴ്ച കേന്ദ്ര റെയില്‍വേ മന്ത്രി സുരേഷ് പ്രഭുവാണ് സര്‍വേ റിപ്പോര്‍ട്ട് പുറത്തുവിട്ടത്. അന്തിമ പട്ടിക തയാറാക്കുന്നതിനായി പൊതുജനങ്ങളില്‍ നിന്നും അഭിപ്രായം സ്വീകരിച്ചിരുന്നു. സ്റ്റേഷനുകളെ തിരക്കിന്റെ അടിസ്ഥാനത്തില്‍ എ1, എ എന്നിങ്ങനെ രണ്ടായി തിരിച്ച് ക്വാളിറ്റി കൗണ്‍സില്‍ ഓഫ് ഇന്ത്യയാണ് സര്‍വെ നടത്തിയത്. സ്റ്റേഷനുകളിലെ പ്ലാറ്റ്‌ഫോം, ശുദ്ധിയുള്ള ട്രാക്കുകള്‍, ശൗചാലയങ്ങള്‍, മറ്റ് ശുചിത്വ പ്രവര്‍ത്തനങ്ങള്‍ എന്നിവ പരിശോധിച്ചാണ് റിപ്പോര്‍ട്ട് തയാറാക്കിയത്.

Comments

comments

Categories: Top Stories