ഡെങ്കിപ്പനി പടരുന്നു

ഡെങ്കിപ്പനി പടരുന്നു

കോഴിക്കോട്: വേനല്‍ കനത്തതോടെ കോഴിക്കോട് നഗരത്തില്‍ ഡെങ്കിപ്പനി പടരുന്നു. ആറു ദിവസത്തിനിടെ ജില്ലയില്‍ 16 പേര്‍ക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചു. കൂരാച്ചുണ്ട്, കാരപ്പറമ്പ്, ചേളന്നൂര്‍, പൂക്കാട്, കുതിരവട്ടം, നടുവണ്ണൂര്‍, ബാലുശ്ശേരി, കാക്കൂര്‍, എലത്തൂര്‍, എന്നിവിടങ്ങളിലാണ് ഡെങ്കിപ്പനി സ്ഥിരീകരിച്ചത്. നടപടികളുമായി ആരോഗ്യപ്രവര്‍ത്തകര്‍ രംഗത്തുണ്ടെങ്കിലും പനി നിയന്ത്രണാതീതമാവുകയാണ്. ജില്ലയില്‍ ഇതുവരെയായി 182 ല്‍പ്പരം ഡെങ്കിപ്പനി കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ഡെങ്കിപ്പനിക്ക് പുറമെ എലിപ്പനി, ചിക്കന്‍പോക്‌സ്, ടൈഫോയ്ഡ്, വൈറല്‍ പനി എന്നിവയും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. കഴിഞ്ഞ ഒരാഴ്ച്ചക്കുള്ളില്‍ ജില്ലയിലെ വിവിധ ആശുപത്രികളിലായി 3885 പേരാണ് പനി ബാധിച്ചെത്തിയത്.

Comments

comments

Categories: Top Stories