5ജിക്ക് വേണ്ടി സ്‌പെക്ട്രം സംവരണം വേണമെന്ന് കമ്പനികള്‍

5ജിക്ക് വേണ്ടി സ്‌പെക്ട്രം സംവരണം വേണമെന്ന് കമ്പനികള്‍

കൊല്‍ക്കത്ത: വാണിജ്യപരമായ 5ജി സേവനങ്ങള്‍ക്ക് കാര്യക്ഷമമായ 614-698 മെഗാഹെട്‌സ് ഫ്രിക്വന്‍സി ബാന്‍ഡിലുള്ള സബ്-1 ജിഗാഹെട്‌സ് സ്‌പെക്ട്രം ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര സര്‍ക്കാരിനെ സമീപിക്കാനൊരുങ്ങുകയാണ് പ്രമുഖ മൊബീല്‍ ഫോണുകളുടെയും ബ്രോഡ്ബാന്റ് സേവനദാതാക്കളുടെയും പ്രതിനിധികള്‍. ഇക്കാര്യം ഉന്നയിച്ച് ഇതുമായി ബന്ധപ്പെട്ട മന്ത്രിതല സമിതിയെ സമീപിക്കാനൊരുങ്ങുകയാണ് കമ്പനികള്‍. ഇന്റര്‍നാഷണല്‍ ടെലികമ്മ്യൂണിക്കേഷന്‍ യൂണിയനില്‍ ഇന്ത്യ ഇതിനു സഹായകമായ നിലപാട് എടുക്കണമെന്ന് കമ്പനികളുടെ പ്രതിനിധികള്‍ ആവശ്യപ്പെടും

സെല്ലുലാര്‍ ഓപ്പറേറ്റേ്‌സ് അസോസിയോഷന്‍ ഓഫ് ഇന്ത്യ (സിഒഎഐ), ലണ്ടന്‍ ആസ്ഥാനമാ ജിഎസ്എംഎ, ബ്രോഡ്ബാന്റ് ഇന്ത്യ ഫോറം തുടങ്ങിയവ ഉള്‍പ്പെടെയുള്ള പ്രമുഖ ടെലികോം സംഘടനകളാണ് ഗുണമേന്മയും വേഗതയുമുള്ള 5ജിക്കായി സ്‌പെക്ട്രം സംവരണം ആവശ്യരപ്പെട്ട് രംഗത്തെത്തിയിരിക്കുന്നത്. അടുത്ത മാസം അമേരിക്കയില്‍ ഐടിയു യോഗം നടക്കുന്നുണ്ട്. ഇന്ത്യയെ പ്രതിനിധികരിച്ച് ടെലികോം വകുപ്പിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ ഈ യോഗത്തില്‍ പങ്കെടുക്കും.

ആഗോളതലത്തിലെ സ്‌പെക്ട്രം മാനേജ്‌മെന്റുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ജെനീവ ആസ്ഥാനമായ ഐടിയു ആണ് കൈകാര്യം ചെയ്യുന്നത്. പുതിയ ടെലികോം സാങ്കേതിക വിദ്യകള്‍ സംബന്ധമായ നിര്‍ദേശങ്ങള്‍ സര്‍ക്കാരിനും സ്വകാര്യ കമ്പനികള്‍ക്കും ഇവര്‍ നല്‍കുന്നു.

Comments

comments

Categories: Business & Economy