ആലിബാബ പാക്കിസ്താനിലേക്ക്

ആലിബാബ പാക്കിസ്താനിലേക്ക്

ഇസ്ലാമബാദ്: ചൈനീസ് ഇ-കൊമേഴ്‌സ് ഭീമന്‍മാരായ ആലിബാബ പാക്കിസ്താനിലേക്ക് ചുവടുവെക്കുന്നു. ചെറുകിട, ഇടത്തരം സംരംഭങ്ങളുടെ(എസ്എംഇ) ഉല്‍പ്പന്നങ്ങള്‍ ആഗോള വിപണിയില്‍ എത്തിക്കുന്ന പദ്ധതിയുമായാണ് ആലിബാബ പാക്കിസ്താനിലെത്തുന്നത്. പാക് വാണിജ്യ മന്ത്രി ഖുറാം ദാസ്ഗീറും ആലിബാബയുടെ പ്രതിനിധിയായ ഗ്ലോബല്‍ ബിസിനസ് ഓഫ് ആന്റ് ഫിനാന്‍ഷ്യല്‍ സീനിയര്‍ വൈസ് പ്രസിഡന്റ് ഡഗ്ലസ് ഫെയ്ജിന്‍ തമ്മില്‍ ഇതു സംബന്ധിച്ച ധാരണാപത്രം ഒപ്പുവെച്ചു. ആലിബാബ ഗ്രൂപ്പ് എക്‌സിക്യൂട്ടീവ് ചെയര്‍മാന്‍ ജാക്ക് മാ, പ്രധാനമന്ത്രി നവാസ് ഷരീഫ് എന്നിവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു.

കരാറിനു കീഴില്‍ ആലിബാബ, സഹസ്ഥാപനമായ ആന്റ് ഫിനാന്‍ഷ്യല്‍, പാക് വാണിജ്യ വികസന അതോറിറ്റി(ടിഡിഎപി) എന്നിവര്‍ എസ്എംഇ മേഖലയിലെ ഉല്‍പ്പന്നങ്ങള്‍ ഇ-കൊമേഴ്‌സ്‌ മാധ്യമം വഴി ആഗോളതലത്തിലെത്തിക്കുന്നതിന് സഹായിക്കും. കൂടാതെ രാജ്യത്തെ മൊബീല്‍, ഓണ്‍ലൈന്‍ പേമെന്റ് സര്‍വീസ് പോലുള്ള സാമ്പത്തിക സേവനങ്ങളുടെ വളര്‍ച്ചയെ പ്രോല്‍സാഹിപ്പിക്കാനും മൂന്നു സ്ഥാപനങ്ങളും ധാരണയായിട്ടുണ്ട്.

Comments

comments

Categories: Business & Economy