2,500 നിയമനങ്ങള്‍ക്ക് എല്‍ആന്‍ഡ്ടി

2,500 നിയമനങ്ങള്‍ക്ക് എല്‍ആന്‍ഡ്ടി
അതിയന്ത്രവല്‍ക്കരണത്തിന്റെ ആഘാതം കമ്പനി ഒഴിവാക്കി

ന്യൂഡെല്‍ഹി: രാജ്യത്തെ ഏറ്റവും വലിയ എന്‍ജിനീയറിംഗ്, നിര്‍മാണ കമ്പനിയായ ലാര്‍സണ്‍ ആന്‍ഡ് ടൗബ്രോയുടെ (എല്‍ആന്‍ഡ്ടി) ഐടി സേവന ശാഖ എല്‍ആന്‍ഡ്ടി ടെക്‌നോളജി സര്‍വീസസ് 2,500 ജീവനക്കാരെ നിയമിക്കാന്‍ ആലോചിക്കുന്നു. നടപ്പു സാമ്പത്തിക വര്‍ഷം 20 ശതമാനം വരെ ശമ്പള വര്‍ധനവിനും നീക്കമുണ്ടെന്ന് എല്‍ആന്‍ഡ്ടി ടെക്‌നോളജി സര്‍വീസസിന്റെ ഹ്യൂമണ്‍ റിസോഴ്‌സസ് (എച്ച്ആര്‍) ചീഫ് ഓഫീസറായ പനീഷ് റാവു പറഞ്ഞു.
ടെലികോം ആന്‍ഡ് ഹൈടെക്ക് (സെമി കണ്ടക്‌റ്റേഴ്‌സ്, ഉപഭോക്തൃ ഇലക്ട്രോണിക്‌സ്), ട്രാന്‍സ്‌പോര്‍ട്ടേഷന്‍ എന്നിവയാണ് കമ്പനിയുടെ വളര്‍ച്ചയെ സഹായിക്കുന്ന ഘടകങ്ങള്‍.

അതോടൊപ്പം, ഈ സാമ്പത്തിക വര്‍ഷം വ്യാവസായിക ഉല്‍പ്പന്നങ്ങളുടെ വളര്‍ച്ചയും ലക്ഷ്യംവയ്ക്കുന്നു- റാവു വ്യക്തമാക്കി. എല്‍ആന്‍ഡ്ടി ടെക്‌നോളജി സര്‍വീസസിനെ പൂര്‍ണ്ണമായും ഐടി കമ്പനിയുമായി താരതമ്യം ചെയ്യുന്നത് ശരിയല്ല. എല്‍ആന്‍ഡ്ടി എന്‍ജിനീയറിംഗ് സേവന ദാതാക്കളാണ്. ഇതൊരു ഡിസൈനിംഗ് കമ്പനിയാണ്. ഉല്‍പ്പാദനം വരെയുള്ള ഡിസൈനിനെ പിന്തുണയ്ക്കും. ഒരു ഡിസൈന്‍ ഓട്ടോമാറ്റിക് ആയിരിക്കില്ല. അതിനാല്‍ത്തന്നെ ഇനിയും ജീവനക്കാരെ ആവശ്യമുണ്ട്. അതിയന്ത്രവല്‍ക്കരണത്തിന്റെ ആഘാതത്തില്‍ നിന്ന് കമ്പനി ഒഴിവാക്കിപ്പെട്ടിട്ടുണ്ട്- റാവു വെളിപ്പെടുത്തി.

വളര്‍ച്ച കുറഞ്ഞതും ലാഭം ഇടിഞ്ഞതും മൂലം ഐടി കമ്പനികള്‍ ജീവനക്കാരെ പിരിച്ചുവിടുന്ന പ്രക്രിയ ആരംഭിച്ചിട്ടുണ്ട്. യുഎസിലെ നിരവധി ഇന്ത്യക്കാര്‍ സ്വരാജ്യത്ത് ജോലി തിരയുന്നത് ഡിസംബര്‍ മുതല്‍ പത്ത് മടങ്ങ് ഉയര്‍ന്നിട്ടുണ്ടെന്ന് ഇത് സംബന്ധിച്ച കണക്കുകള്‍ തെൡിക്കുന്നു. കഴിഞ്ഞവര്‍ഷം സെപ്റ്റംബറില്‍ എല്‍ആന്‍ഡ്ടി ടെക്‌നോളജി സര്‍വീസസ്, എന്‍എസ്ഇ (നാഷണല്‍ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ച്) ബിഎസ്ഇ (ബോംബെ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ച്) എന്നിവയില്‍ ലിസ്റ്റ് ചെയ്തിരുന്നു. ലോകത്തുടനീളം കമ്പനിക്ക് 11,000 ത്തിലധികം ജീവനക്കാരുണ്ട്. 1,700 ലധികം പേര്‍ യുഎസിന് പുറത്തുള്ളവരാണ്. 8,750 പേര്‍ ഇന്ത്യയിലെ ആറ് കേന്ദ്രങ്ങളില്‍ നിന്നുള്ളവരും. കമ്പനിക്ക് യുഎസിലും ആറ് വിതരണ കേന്ദ്രങ്ങളുണ്ട്. എല്‍ആന്‍ഡ്ടി ടെക്‌നോളജി സര്‍വീസസിന്റെ മൊത്തത്തിലുള്ള വരുമാനത്തിന്റെ 63 ശതമാനവും അമേരിക്കയില്‍ നിന്ന് ലഭിക്കുന്നതാണ്.

മാര്‍ച്ചില്‍ അവസാനിച്ച സാമ്പത്തിക വര്‍ഷത്തില്‍ ഇത് 3,248 കോടി രൂപയിലെത്തിയിരുന്നുവെന്ന് അദ്ദേഹം അറിയിച്ചു. യുഎസ് ആസ്ഥാനമാക്കിയ ഡിസൈന്‍ സര്‍വീസ് ദാതാക്കളായ എസെന്‍സിയ ടെക്‌നോളജീസിനെ കമ്പനി ഏറ്റെടുത്തിരുന്നു. ഇതിനായി 15 മില്ല്യണ്‍ ഡോളര്‍ മുന്‍കൂറായി നല്‍കി. 12 മില്ല്യണ്‍ ഡോളര്‍ നാലു വര്‍ഷത്തിനുള്ളില്‍ നല്‍കും. ഏറ്റെടുക്കല്‍ പൂര്‍ത്തിയാകുന്നതോടെ യുഎസില്‍ കമ്പനി 100 ലധികം എന്‍ജിനീയര്‍മാരെ കൂട്ടിച്ചേര്‍ക്കും. 2014 ല്‍ ഡെല്‍ കോര്‍പ്പറേഷന്റെ എന്‍ജിനീയറിംഗ് വിഭാഗത്തെ ഏറ്റെടുത്തതിലൂടെ യുഎസ് ഓഫീസില്‍ 200 പേരെ അധികം നിയമിക്കാനായെന്ന് റാവു കൂട്ടിച്ചേര്‍ത്തു.

Comments

comments

Categories: Business & Economy