മാളുകളിലെ സുരക്ഷ പരിശോധിക്കും

മാളുകളിലെ സുരക്ഷ പരിശോധിക്കും

തിരുവനന്തപുരം: സംസ്ഥാനത്തിന്റെ വ്യാവസായിക തലസ്ഥാനമായ കൊച്ചിയില്‍ പ്രവര്‍ത്തിക്കുന്ന പ്രമുഖ മാളുകളിലെ സുരക്ഷാ ക്രമീകരണങ്ങള്‍ പരിശോധിക്കാന്‍ സംസ്ഥാന സര്‍ക്കാരിന്റെ നിര്‍ദേശം. സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാത്ത മാളുകള്‍ക്കെതിരേ നടപടി സ്വീകരിക്കാനും എറണാകുളം ജില്ലാ കളക്റ്റര്‍ക്ക് സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. കഴിഞ്ഞ ദിവസം ഒബ്‌റോണ്‍ മാളിലുണ്ടായ തീപിടിത്തത്തിന്റെ പശ്ചാത്തലത്തിലാണ് സര്‍ക്കാര്‍ നടപടി.  പല മാളുകളിലും തിയറ്ററുകള്‍ പ്രവര്‍ത്തിക്കുന്നത് മതിയായ സുരക്ഷാ സംവിധാനങ്ങള്‍ ഒരുക്കാതെയാണെന്ന് പരാതികള്‍ ഉയര്‍ന്നിട്ടുണ്ട്. അടിയന്തര ഘട്ടങ്ങളില്‍ ആളുകളെ പുറത്തിറക്കുന്നതിനുള്ള സജ്ജീകരണങ്ങള്‍ മാളുകളിലില്ലെന്നും ആക്ഷേപം ഉയരുന്നു.

Comments

comments

Categories: Top Stories