എന്‍എസ്ജിയില്‍ അംഗത്വം ലഭിച്ചില്ലെങ്കില്‍ റഷ്യയുമായി സഹകരണം അവസാനിപ്പിക്കുമെന്ന് ഇന്ത്യ

എന്‍എസ്ജിയില്‍ അംഗത്വം ലഭിച്ചില്ലെങ്കില്‍ റഷ്യയുമായി സഹകരണം അവസാനിപ്പിക്കുമെന്ന് ഇന്ത്യ

ന്യൂഡല്‍ഹി: ആണവ വിതരണ ഗ്രൂപ്പില്‍ (എന്‍എസ്ജി) മുഴുവന്‍ സമയ അംഗത്വം നേടാന്‍ സാധിച്ചില്ലെങ്കില്‍ സിവില്‍ ന്യൂക്ലിയര്‍ പദ്ധതിയില്‍ റഷ്യ ഉള്‍പ്പെടെയുള്ള വിദേശ രാജ്യങ്ങളുമായി സഹകരണം അവസാനിപ്പിക്കേണ്ടി വരുമെന്ന് ഇന്ത്യ അറിയിച്ചു. കഴിഞ്ഞയാഴ്ചയാണ് ഇക്കാര്യം റഷ്യയെ ഇന്ത്യ അറിയിച്ചത്. ജൂണ്‍ ഒന്നിനു നടക്കാനിരിക്കുന്ന മോദി-പുടിന്‍ കൂടിക്കാഴ്ചയ്ക്കു മുന്‍പ് ഉഭയകക്ഷി സഹകരണത്തിന്‍മേലുള്ള പുരോഗതി വിലയിരുത്താന്‍ ഇരുരാജ്യങ്ങളിലെയും ഉന്നത പ്രതിനിധികള്‍ സമ്മേളിച്ചിരുന്നു. ഈ യോഗത്തില്‍ വച്ചായിരുന്നു ഇന്ത്യ, എന്‍എസ്ജി അംഗത്വം സംബന്ധിച്ച കാര്യം റഷ്യയെ അറിയിച്ചത്.

കൂടംകുളം ആണവനിലയം റഷ്യന്‍ സഹകരണത്തോടെയാണു നിര്‍മിച്ചത്. കൂടംകുളത്ത് 5,6 റിയാക്ടര്‍ യൂണിറ്റുകള്‍ റഷ്യയുമായി സഹകരിച്ച് വികസിപ്പിക്കാനും ഇന്ത്യ ആലോചിച്ചിരുന്നു. എന്നാല്‍ എന്‍എസ്ജി അംഗത്വം ഇപ്രാവിശ്യം നേടാനായില്ലെങ്കില്‍ കൂടംകുളത്തെ വികസന പദ്ധതിയില്‍ റഷ്യയുമായുള്ള സഹകരണം ഇന്ത്യയ്ക്ക് ഉപേക്ഷിക്കേണ്ടി വരും. ഇതു സംബന്ധിച്ച ധാരണാപത്രം

Comments

comments

Categories: Top Stories, World

Related Articles