ഇന്ത്യയില്‍ സിഇഒ നിയമനങ്ങള്‍ വര്‍ധിക്കുന്നു

ഇന്ത്യയില്‍ സിഇഒ നിയമനങ്ങള്‍ വര്‍ധിക്കുന്നു

മുംബൈ: ഓട്ടോമേഷന്റെ വര്‍ധനവും ലോകമെമ്പാടും ഉയര്‍ന്നു വന്ന സംരക്ഷണവാദത്തിനൊപ്പമുള്ള ചെലവ് ചുരുക്കലും ഇന്ത്യയിലെ മിക്ക ഐടി കമ്പനികളിലും റിക്രൂട്ട്‌മെന്റുകള്‍ വന്‍തോതില്‍ കുറയുന്നതിന് ഇടയാക്കി. എന്നാല്‍ ഉന്നത തല നിയമനങ്ങള്‍ ഈ പ്രവണതയില്‍ നിന്ന് അകന്ന് നില്‍ക്കുന്നതായാണ് കാണുന്നത്. ഈ മാസം ആദ്യം ഒരു ഓട്ടോമേറ്റിവ് കമ്പനിക്ക് വേണ്ടി ആര്‍ജിഎഫ് എക്‌സിക്യൂട്ടിവ് സെര്‍ച്ച് ഒരു ചീഫ് എക്‌സിക്യൂട്ടിവിനെ തെരഞ്ഞെടുുത്തിരുന്നു. 1.80 മില്യണ്‍ ഡോളറിന്റെ (12 കോടി രൂപ) വാര്‍ഷിക പാക്കേജാണ് സിഇഒയ്ക്ക് വാഗ്ദാനം ചെയ്തത്. സമാനമായ രീതിയില്‍ രസതന്ത്രമേഖലയിലെ ഒരു വന്‍കിട ഇന്ത്യന്‍ കമ്പനി യൂറോപ്പില്‍ നിന്നും ഒരു സിഇഒയെ ഫെബ്രുവരിയില്‍ നിയമിച്ചിരുന്നു. 12 കോടി രൂപ വേതനത്തിനൊപ്പം 3 കോടിയുടെ അധിക ബോണസും അദ്ദേഹത്തിന് നല്‍കുമെന്നാണ് കരാര്‍.

ഇത്തരം ശമ്പളങ്ങള്‍ ഇന്ത്യയില്‍ വിരളമാണ്. സാധാരണഗതിയില്‍ സിഇഒകള്‍ക്ക് നല്‍കുന്ന വേതനം 5-6 കോടിയാണ്. എന്നാല്‍ ബിസിനസ്സ് വികസിപ്പിക്കുന്നതിനും ഭാവിയില്‍ കമ്പനികളെ നയിക്കുന്നതിനും നേതൃത്വം നല്‍കാനാകുന്ന മുതിര്‍ന്ന എക്‌സിക്യൂട്ടിവുകളുടെ ആവശ്യം വര്‍ധിക്കുന്നതാണ് ഈ നിയമനങ്ങള്‍ക്ക് പിന്നിലെന്നാണ് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്.

കഴിഞ്ഞ നവംബറില്‍ രാജ്യത്തെ ഉയര്‍ന്ന മൂല്യമുള്ള നോട്ടുകള്‍ സര്‍ക്കാര്‍ പിന്‍വലിച്ചതിനെ തുടര്‍ന്ന് സിഇഒ മാരുടെ ആവശ്യത്തില്‍ ചെറിയ തോതില്‍ ഇടിവ് വന്നിരുന്നുവെങ്കിലും പിന്നീട് പുരോഗതി നേടി. ശക്തമായ വളര്‍ച്ചാ സന്ദേശം സര്‍ക്കാരിന്‍ നിന്ന് ലഭിച്ചതിനെ തുടര്‍ന്നാണ് സിഇഒമാരുടെ ആവശ്യകത ഉയര്‍ന്നതെന്നാണ് വിലയിരുത്തല്‍.

Comments

comments

Categories: Business & Economy