കാറുകളിലും ഇനി ആന്‍ഡ്രോയ്ഡ്

കാറുകളിലും ഇനി ആന്‍ഡ്രോയ്ഡ്
ടച്ച്‌സ്‌ക്രീന്‍ കാര്‍ കണ്‍സോളിന്റെയും ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റത്തിന്റെയും 
ആന്‍ഡ്രോയ്ഡ് വേര്‍ഷന്‍ ഗൂഗ്ള്‍ അവതരിപ്പിച്ചു

ന്യൂ ഡെല്‍ഹി : ഗൂഗ്ള്‍ ആന്‍ഡ്രോയ്ഡിലാണ് ഭൂമിയിലെ മിക്ക സ്മാര്‍ട്ട്‌ഫോണുകളും പ്രവര്‍ത്തിക്കുന്നത്. എന്നാല്‍ ആന്‍ഡ്രോയ്ഡിന്റെ വിജയഗാഥ അവിടം കൊണ്ടുതീരില്ല. തങ്ങളുടെ മൊബീല്‍ ഓപ്പറേറ്റിംഗ് സിസ്റ്റത്തെ കാറുകളിലേക്ക് ആനയിക്കുകയാണ് ഗൂഗ്ള്‍. വാഹന വ്യവസായത്തില്‍ ആന്‍ഡ്രോയ്ഡ് എന്ന പ്രധാന സര്‍വീസ് അവതരിപ്പിക്കുന്നു ഗൂഗ്ള്‍. കഴിഞ്ഞ ദിവസം ഇന്‍പുട്ട്/ഔട്ട്പുട്ട് മൊബീല്‍ ഡെവലപ്പര്‍മാരുടെ സമ്മേളനത്തിനുമുമ്പ് ഓട്ടോമോട്ടീവ് സോഫ്റ്റ്‌വെയര്‍ സംബന്ധിച്ച അടുത്ത പദ്ധതി ഗൂഗ്ള്‍ അവതരിപ്പിച്ചു. ടച്ച്‌സ്‌ക്രീന്‍ കാര്‍ കണ്‍സോളിന്റെയും ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റത്തിന്റെയും ആന്‍ഡ്രോയ്ഡ് വേര്‍ഷനാണ് പ്രദര്‍ശിപ്പിച്ചത്.

പ്രശസ്ത ആപ്ലിക്കേഷനുകളായ ഗൂഗ്ള്‍ മാപ്‌സ്, സ്‌പോട്ടിഫൈ എന്നിവ ആന്‍ഡ്രോയ്ഡ് സോഫ്റ്റ്‌വെയറില്‍ സാധ്യമാകും. കൂടാതെ സീറ്റ് പൊസിഷനിംഗ്, താപനില തുടങ്ങിയ കാര്‍ ഫീച്ചറുകള്‍ നിയന്ത്രിക്കാനും കഴിയും. ഓണ്‍ ദ ഗോ സെര്‍ച്ചിംഗ് നടത്തുന്നതിനും വഴി ചോദിച്ചറിയുന്നതിനും ഫോള്‍ വിളിക്കുന്നതിനും സഹായിക്കുന്ന വോയ്‌സ് കണ്‍ട്രോള്‍ സര്‍വീസായ ഗൂഗ്ള്‍ അസ്സിസ്റ്റന്റും കാറുകളില്‍ ഇതാദ്യമായി ആന്‍ഡ്രോയ്ഡ് വേര്‍ഷനില്‍ ഉപയോഗിക്കാം.

കാര്‍ സോഫ്റ്റ്‌വെയര്‍ സംബന്ധിച്ച ഗൂഗഌന്റെ ആദ്യ ഉദ്യമമല്ല ഇപ്പോഴത്തേത്. 2014 ല്‍ ഗൂഗ്ള്‍ ‘ആന്‍ഡ്രോയ്ഡ് ഓട്ടോ’ അവതരിപ്പിച്ചിരുന്നു. സ്മാര്‍ട്ട്‌ഫോണിലെ ഉള്ളടക്കം കാറിന്റെ സ്‌ക്രീനില്‍ പ്രദര്‍ശിപ്പിക്കാന്‍ സഹായിക്കുന്നതായിരുന്നു ആന്‍ഡ്രോയ്ഡ് ഓട്ടോ. പുതിയ സോഫ്റ്റ്‌വെയര്‍ ഇതിനെ നിഷ്പ്രഭമാക്കുന്നതാണ്. ഡ്രൈവര്‍ക്ക് ഫോണ്‍ പ്ലഗ്-ഇന്‍ ചെയ്യേണ്ട ആവശ്യം പോലും വരുന്നില്ല.

Comments

comments

Categories: Auto