സൗഹൃദ വിജയഗാഥ

സൗഹൃദ വിജയഗാഥ
വിജയത്തില്‍ അഹങ്കരിക്കുകയോ പരാജയത്തില്‍ തളരുകയോ ചെയ്യാത്തതാണ് അല്‍ഹിന്ദ് 
ടൂര്‍സ് ആന്റ് ട്രാവല്‍സ് പ്രൈവറ്റ് ലിമിറ്റഡിന്റെ വിജയമന്ത്രം

കേരളത്തിലെ ട്രാവല്‍ ആന്റ് ടൂറിസം രംഗത്ത് തിളക്കമാര്‍ന്ന വിജയഗാഥ രചിച്ചു മുന്നേറുകയാണ് അല്‍ഹിന്ദ് ടൂര്‍സ് ആന്‍ഡ് ട്രാവല്‍സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനം. മുഹമ്മദ് ഹാരിസ്, വത്സരാജ് എന്നീ രണ്ടു സുഹൃത്തുക്കളുടെ കൂട്ടായ പ്രവര്‍ത്തനമാണ് സ്ഥാപനത്തിന്റെ വിജയരഹസ്യം. ഇരുവരും ചേര്‍ന്നാണ് അല്‍ഹിന്ദ് ടൂര്‍സ് ആന്‍ഡ് ട്രാവല്‍സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തിന് തുടക്കമിട്ടത്. ചെറിയ ഒറ്റമുറിയില്‍ തുടങ്ങിയ സംരംഭം ഇന്ന് എത്തി നില്‍ക്കുന്നത് കേരളത്തിനകത്തും പുറത്തുമായി 75- ല്‍പ്പരം ശാഖകളുള്ള രാജ്യാന്തര നിലവാരത്തിലുള്ള കമ്പനിയിലാണ്. കോഴിക്കോട് നഗരത്തില്‍ തന്നെ ആറ് ഓഫീസുകള്‍ അല്‍ഹിന്ദിന് ഇന്നുണ്ട്. യുഎഇ, ഖത്തര്‍, സൗദി അറേബ്യ, കുവൈത്ത്, ബഹ്‌റിന്‍ തുടങ്ങിയ രാജ്യങ്ങളില്‍ ശാഖകളും. പന്ത്രണ്ടു ജീവനക്കാരുമായി പ്രവര്‍ത്തനം തുടങ്ങിയ സ്ഥാപനത്തില്‍ ഇന്ന് രണ്ടായിരത്തില്‍പ്പരം ജീവനക്കാരാണു ജോലിചെയ്യുന്നത.് ഓരോ വര്‍ഷം കഴിയുന്തോറും കൂടുതല്‍ ഉയരങ്ങളിലേക്ക് പറന്നുയരുകയാണ് അല്‍ഹിന്ദ് ഗ്രൂപ്പ്.

ഏതൊരു സംരംഭത്തിന്റെയും വിജയത്തിന് ആവശ്യം വെല്ലുവിളികള്‍ വരുമ്പോള്‍ തളരാതെ, അവയെ ബുദ്ധിപരമായി നേരിടുന്നതിനുള്ള കഴിവും ലാഭേച്ഛയ്ക്കപ്പുറം ലക്ഷ്യത്തിലെത്താനുള്ള പ്രാപ്തിയുമാണ്. അല്‍ഹിന്ദിന്റെ തുടക്കവും വളര്‍ച്ചയും കോഴിക്കോട്ടു നിന്നാണ്. തങ്ങളുടെ പ്രവര്‍ത്തനഫലമായി ഒരു കോര്‍പ്പറേറ്റ് സ്ഥാപനം ഉണ്ടാകുകയാണെങ്കില്‍ അതിന്റെ ഗുണം കോഴിക്കോട്ടെ ജനങ്ങള്‍ക്ക് ലഭിക്കട്ടെയെന്നു കരുതിയാണ് അല്‍ഹിന്ദ് ഇവിടം കേന്ദ്രമാക്കിയതെന്ന് അല്‍ഹിന്ദ് എംഡി പി വി വത്സരാജ് പറയുന്നു.

അല്‍ഹിന്ദിന്റെ വിവിധ മേഖലകള്‍

ഹജ്ജ് ഉംറ തീര്‍ത്ഥാടനം: ഇന്ത്യയില്‍ നിന്ന് ഏറ്റവും കൂടുതല്‍ ഹംജ്ജ്, ഉംറ തീര്‍ത്ഥാടനം നടക്കുന്നത് അല്‍ഹിന്ദ് മുഖേനയാണ്. ഇതിനുള്ള പ്രധാന കാരണം ഏറ്റവും കുറഞ്ഞ നിരക്കിലുള്ള സേവനങ്ങളാണ്. ലാഭം നോക്കാതെയുള്ള സേവനങ്ങളാണ് ഹജ്ജ്, ഉംറ തീര്‍ത്ഥാടനങ്ങള്‍ക്ക് തങ്ങള്‍ നല്‍കുന്നതെന്ന് അല്‍ഹിന്ദ് എംഡി പി.വി വത്സരാജ് പറയുന്നു. രാജ്യത്ത് ഓരോ വര്‍ഷവും തീര്‍ത്ഥാടന ആവശ്യങ്ങള്‍ക്കായി വിമാനങ്ങള്‍ ചാര്‍ട്ടര്‍ ചെയ്യുന്നതും അല്‍ഹിന്ദാണ്.

വിദ്യാഭ്യാസം: കേരളത്തിലെ ആദ്യ അയാട്ട അംഗീകൃത എയര്‍ ഹോസ്റ്റസ് ട്രെയ്‌നിംഗ് സ്ഥാപനമാണ് അല്‍ഹിന്ദ്. ട്രാവല്‍ ആന്റ് ടൂറിസം രംഗത്തെക്കുറിച്ച് പഠിപ്പിക്കുന്ന ഒരു വര്‍ഷത്തെ കോഴ്‌സ് അല്‍ഹിന്ദ് അക്കാദമിയിലൂടെ നല്‍കുന്നുണ്ട്. മൂന്ന് മാസം കൊണ്ട് തന്നെ വിദ്യാര്‍ത്ഥികള്‍ക്ക് ട്രാവല്‍ ആന്റ് ടൂറിസം മേഖലയിലെ ഒട്ടേറെ കാര്യങ്ങള്‍ പഠിപ്പിക്കാന്‍ തങ്ങള്‍ക്കു സാധിക്കുന്നുണ്ടെന്ന് വത്സരാജ് അവകാശപ്പെടുന്നു. ”സ്ഥിരം അധ്യാപകരുടെ ക്ലാസുകള്‍ക്ക് പുറമേ വിദ്യാര്‍ത്ഥികള്‍ക്ക് എയര്‍ലൈന്‍, എയര്‍പോര്‍ട്ട് തുടങ്ങിയ വിവിധ മേഖലകളിലെ വിദഗ്ധര്‍ വന്ന് ക്ലാസ്സുകള്‍ നല്‍കുന്നുണ്ട്.

രാജ്യത്തെ ജനങ്ങളില്‍ രണ്ട് ശതമാനം ആളുകള്‍ മാത്രമാണ് വിദേശയാത്രചെയ്യുന്നത്. എന്നിട്ടുപോലും ഈ മേഖലയില്‍ ഒരുപാട് അവസരങ്ങള്‍ ഉണ്ട്. പക്ഷേ അവസരങ്ങള്‍ വേണ്ട വിധം പ്രയോജനപ്പെടുത്താന്‍ ആരും തയ്യാറാകുന്നില്ല. പല പ്രൊഫഷണലുകളും ബാങ്കിംഗ് മേഖലകളിലേക്കും ഐടി മേഖലകളിലേക്കുമാണ് പോകുന്നത്. എന്നാല്‍ അതിനേക്കാള്‍ കൂടുതല്‍ തൊഴിലവസരങ്ങളാണ് ട്രാവല്‍ ആന്റ് ടൂറിസം രംഗത്തുള്ളത് ഇവിടെ നിന്നും കോഴ്‌സുകള്‍ കഴിഞ്ഞ് ഇറങ്ങുന്ന വിദ്യാര്‍ത്ഥികള്‍ക്ക് നൂറ് ശതമാനം പ്ലേസ്‌മെന്റ് നല്‍കുന്ന ഒരു സ്ഥാപനമാണ് അല്‍ഹിന്ദ്,” അദ്ദേഹം അറിയിച്ചു.

വാഹനങ്ങള്‍: വിനോദ സഞ്ചാരങ്ങള്‍ക്കായി കേരളത്തില്‍ നിന്നു ദക്ഷിണേന്ത്യയിലെ വിവിധ സ്ഥലങ്ങളിലേക്ക് കാര്‍, ബസ്സ് തുടങ്ങിയ വാഹന സൗകര്യങ്ങള്‍ അല്‍ഹിന്ദ് നല്‍കുന്നുണ്ട്.

ഓവര്‍സീസ് റിക്രൂട്ട്‌മെന്റ്: വിസ-പാസ്‌പോര്‍ട്ട് സേവനങ്ങള്‍, ഇന്‍സ്റ്റന്റ് മണി ട്രാന്‍സ്ഫര്‍, ഫോറിന്‍ എക്‌സ്‌ചേഞ്ച് സേവനങ്ങള്‍, ട്രാവല്‍ ഇന്‍ഷുറന്‍സ്, ഗ്ലോബല്‍ ഹോട്ടല്‍ റിസര്‍വേഷന്‍, റെയില്‍വേ ടിക്കറ്റ് റിസര്‍വേഷന്‍, സൗദി വക്കാല സര്‍വ്വീസ്, ക്രിസ്ത്യന്‍ ഹോളിലാന്‍ഡ് ടൂര്‍, എയര്‍ കാര്‍ഗോ ആന്‍ഡ് ലോജിസ്റ്റിക്‌സ്, തുടങ്ങിയ വിവിധ സേവനങ്ങള്‍ അല്‍ഹിന്ദില്‍ ലഭ്യമാണ്. കൂടാതെ സൗദിഅറേബ്യന്‍ സര്‍ക്കാര്‍ സ്ഥാപനങ്ങളിലേക്ക് റിക്രൂട്ട്‌മെന്റ് നടത്താന്‍ അംഗീകാരമുള്ള കേരളത്തിലെ ഒരേയൊരു ഏജന്‍സിയാണ് അല്‍ഹിന്ദ്. സൗദി കള്‍ച്ചറല്‍ അംഗീകരിച്ച ഇന്ത്യയിലെ ഒമ്പത് ഏജന്‍സികളില്‍ ഒന്ന് അല്‍ഹിന്ദാണ്.

അവധിദിന പാക്കേജുകള്‍: ഇന്ത്യയിലും വിവിധ രാജ്യങ്ങളിലുമുള്ള മികച്ച ടൂറിസം മേഖലകളെ ഉള്‍പ്പെടുത്തി കുറഞ്ഞ നിരക്കില്‍ വിവിധ പാക്കേജുകള്‍ അല്‍ഹിന്ദ് നല്‍കുന്നുണ്ട്. ഇതിനായി അല്‍ഹിന്ദിന്റെ കീഴില്‍ എടിടി ഹോളിഡേയ്‌സ്, അല്‍ഹിന്ദ് ഹോളിഡേയ്‌സ് എന്നിങ്ങനെ സഹസ്ഥാപനങ്ങളുണ്ട്.

വിജയ മന്ത്രം

ട്രാവല്‍ ആന്‍ഡ് ടൂറിസത്തില്‍ മാനേജ്‌മെന്റ് കോഴ്‌സ് പൂര്‍ത്തിയാക്കിയ മുഹമ്മദ് ഹാരിസും തിരുവനന്തപുരം കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ട്രാവല്‍ ആന്‍ഡ് ടൂറിസം മാനേജ്‌മെന്റില്‍ നിന്ന് പിജി ഡിപ്ലോമ നേടിയ വത്സരാജും അന്നുമുതല്‍ ഇന്നു വരെ ഒരുമിച്ചാണ് കര്‍മ്മരംഗത്തുള്ളത്. അല്‍ഹിന്ദ് ടൂര്‍സ് ആന്റ് ട്രാവല്‍സ് പ്രൈവറ്റ് ലിമിറ്റഡിന്റെ വിജയരഹസ്യം എന്തെന്നു ചോദിച്ചാല്‍ ടി മുഹമ്മദ് ഹാരിസും പി വി വത്സരാജും ഒരേ സ്വരത്തില്‍ പറയുന്നത് ആത്മാര്‍ത്ഥമായ സൗഹൃദത്തിന്റെ വിജയം എന്നാണ്. ഒരാള്‍ മറ്റൊരാള്‍ക്ക് വേണ്ടി ജീവിക്കുകയും അപരന്റെ താല്‍പര്യങ്ങള്‍ക്ക് കൂടുതല്‍ പരിഗണന നല്‍കുന്നതും പരസ്പരവിശ്വാസവും സഹകരണവും അല്‍ഹിന്ദിന്റെ പ്രധാന വിജയരഹസ്യങ്ങളാണ്. കൂടാതെ സമയം നോക്കാതെയുള്ള ജീവനക്കാരുടെ ആത്മാര്‍ത്ഥമായ പ്രവര്‍ത്തനം അല്‍ഹിന്ദിന്റെ വിജയത്തിനു പിന്നിലുണ്ടെന്ന് ഇവര്‍ പറയുന്നു. വിപണിയെക്കുറിച്ച് നന്നായി പഠിച്ച് ബുദ്ധിപരമായി പ്രവര്‍ത്തിക്കുകയാണ് ഓരോ സംരംഭകരും ചെയ്യേണ്ടത്. ഇന്ന് വളര്‍ന്നു വരുന്ന പല സംരംഭകരും ബുദ്ധി ഉപയോഗിക്കുന്നില്ല. അതുതന്നെയാണ് അവരുടെ പരാജയമെന്നും വത്സരാജ് പറയുന്നു.

പുരസ്‌ക്കാരങ്ങള്‍

മികച്ച ഹജ്ജ്, ഉംറ സേവനങ്ങള്‍ക്കുള്ള ദേശീയ അവാര്‍ഡ്. ഖത്തര്‍ എയര്‍വേയ്‌സ്, എമിറേറ്റ്‌സ്, ഒമാന്‍ എയര്‍, എയര്‍ അറേബ്യ, സൗദി എയര്‍ലൈന്‍സ്, എയര്‍ ഇന്ത്യ എന്നിങ്ങനെയുള്ള നിരവധി എയര്‍ലൈന്‍സുകളുടെ പുരസ്‌ക്കാരങ്ങള്‍ സ്ഥാപനത്തിന് ലഭിച്ചിട്ടുണ്ട്.

സാമൂഹിക പ്രവര്‍ത്തനങ്ങള്‍

സാമൂഹിക സേവനരംഗത്ത് അല്‍ഹിന്ദ് എന്നും വളരെ മുന്‍പില്‍ ആണ്. മറ്റുള്ള സംരംഭകരില്‍ നിന്നും അല്‍ഹിന്ദിനെ വേറിട്ടു നിര്‍ത്തുന്നതും സാമൂഹിക സേവനരംഗത്ത് ഇവര്‍ നടത്തുന്ന പ്രവര്‍ത്തനങ്ങളാണ്. അല്‍ഹിന്ദ് ചാരിറ്റബിള്‍ ട്രസ്റ്റിന്റെ കീഴിലാണ് വിവിധ കാരുണ്യപ്രവര്‍ത്തനങ്ങള്‍ ഇവര്‍ നടത്തുന്നത്. പാവപ്പെട്ട രോഗികള്‍ക്ക് ചികിത്സാ സഹായം, സൗജന്യ ആംബുലന്‍സ് സര്‍വ്വീസ്, പാവപ്പെട്ട കുടുംബങ്ങള്‍ക്ക് വിവാഹ ധനസഹായം, കുടിവെള്ള വിതരണം, മാലിന്യ നിര്‍മ്മാര്‍ജ്ജനം, പാഠപുസ്തക വിതരണം, വിദ്യാഭ്യാസ ധനസഹായം തുടങ്ങി നിരവധി സേവന പ്രവര്‍ത്തനങ്ങള്‍ ഇവര്‍ നടത്തിവരുന്നുണ്ട്.

പി.വി വത്സരാജ്, മാനേജിംഗ് ഡയറക്റ്റര്‍, അല്‍ഹിന്ദ് ടൂര്‍സ് ആന്റ് ട്രാവല്‍സ് പ്രൈവറ്റ് ലിമിറ്റഡ്

”കുറച്ച് മുമ്പ് വരെയുള്ള സംരംഭങ്ങള്‍ നോക്കുകയാണെങ്കില്‍ എല്ലാ സംരംഭങ്ങള്‍ക്കും കുടുംബം, രാഷ്ട്രീയം, മതം, സാമൂഹികം, സാമ്പത്തികം എന്നിങ്ങനെയുള്ള അഞ്ച് ഘടങ്ങളുടെ പിന്തുണ വളരെ അത്യാവശ്യമായിരുന്നു. എന്നാല്‍ ഇന്ന് സമൂഹത്തില്‍ വളരെ പെട്ടെന്നുള്ള മാറ്റങ്ങളാണ് സംഭവിച്ചുകൊണ്ടിരിക്കുന്നത്. സാങ്കേതികവിദ്യകളില്‍ ഉണ്ടാകുന്ന മാറ്റങ്ങള്‍ സംരംഭങ്ങളിലും മാറ്റങ്ങള്‍ വരുത്തുന്നുണ്ട്. വളര്‍ന്നു വരുന്ന സംരംഭകര്‍ എന്നും പ്രാധാന്യം നല്‍കേണ്ടത് മാറിക്കൊണ്ടിരിക്കുന്ന പുത്തന്‍ സാങ്കേതികതയ്ക്കാണ്. അതിനുശേഷമേ സാമ്പത്തികത്തിന് പ്രാധാന്യം നല്‍കാവൂ. സാങ്കേതികതയുണ്ടെങ്കില്‍ സാമ്പത്തികം പുറകേ വരും. ”

 

ടി. മുഹമ്മദ് ഹാരിസ് , മാനേജിംഗ് ഡയറക്റ്റര്‍ , അല്‍ഹിന്ദ് ടൂര്‍സ് ആന്റ് ട്രാവല്‍സ് പ്രൈവറ്റ് ലിമിറ്റഡ്

 

”സമയം നോക്കാതെ പ്രവര്‍ത്തിക്കുക. ഞങ്ങളുടേത് ഒരു സേവനമേഖലയാണ് അതുകൊണ്ട് തന്നെ ആളുകള്‍ക്ക് ആവശ്യമുള്ളപ്പോഴെല്ലാം നമ്മുടെ സേവനം നല്‍കേണ്ടതുണ്ട്. സേവനത്തിന്റെ് വ്യാപ്തി കൂടുമ്പോള്‍ പല പ്രശ്‌നങ്ങളും ഉണ്ടാകാം. എന്നാല്‍ അതെല്ലാം പരിഹരിച്ച് മുന്‍പോട്ടു പോകുക”

 

Comments

comments